Mar 14, 2025 07:04 AM

താന്‍ പ്രണയത്തിലാണെന്ന് സ്ഥിരീകരിച്ച് ബോളിവുഡ് താരം ആമിര്‍ ഖാന്‍. ദീര്‍ഘകാലമായി പരിചയമുള്ള ഗൗരി സ്പ്രാറ്റ് എന്ന യുവതിയുമായി ഒരു വര്‍ഷമായി പ്രണയത്തിലാണെന്നും താരം വെളിപ്പെടുത്തി.

25 വര്‍ഷത്തിലേറെയായി ഗൗരി സ്പ്രാറ്റിനെ താരത്തിന് പരിചയമുണ്ട്. മുംബൈയില്‍ തന്റെ 60-ാം പിറന്നാള്‍ ആഘോഷത്തിനിടെയാണ് പ്രണയവിവരം തുറന്നുപറ‍ഞ്ഞത്. ബെംഗളൂരു സ്വദേശിയായ ഗൗരി നിലവില്‍ ആമിര്‍ ഖാന്റെ പ്രൊഡക്ഷന്‍ കമ്പനിയിലാണ് ജോലി ചെയ്യുന്നത്.

ആറുവയസുള്ള ഒരു മകന്‍റെ അമ്മയായ ഗൗരിയും താനും ലിവിങ് ടുഗതറിലാണെന്നും മാധ്യമങ്ങളോട് പറഞ്ഞു. താരത്തിന്‍റെ കുടുംബാംഗങ്ങളുമായി ഗൗരി കൂടിക്കാഴ്ച നടത്തിയെന്നും അവര്‍ തങ്ങളുടെ ബന്ധത്തില്‍ സന്തുഷ്ടരാണെന്നും ആമിര്‍ ഖാന്‍ പറഞ്ഞു.

പുതിയ ബന്ധത്തില്‍ താനും വളരെയധികം സന്തോഷവാനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗൗരിയുമായി ആമിര്‍ ഡേറ്റിങ്ങിലാണെന്ന് നേരത്തെയും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

യുവതിയെ ആമിര്‍ കുടുംബത്തിന് പരിചയപ്പെടുത്തിക്കൊടുത്തതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ആ ഘട്ടത്തില്‍ ഈ വാര്‍ത്ത ആമിര്‍ സ്ഥിരീകരിച്ചിരുന്നില്ല. മുന്‍പ് രണ്ടുതവണ വിവാഹം കഴിച്ചയാളാണ് ആമിര്‍ ഖാന്‍. റീന ദത്തയായിരുന്നു ആമീറിന്റെ ആദ്യഭാര്യ.

1986-ല്‍ വിവാഹിതരായ ഇവര്‍ 2002-ല്‍ വേര്‍പിരിഞ്ഞു. ഇവര്‍ക്ക് ജുനൈദ്, ഇറ എന്നിങ്ങനെ രണ്ടുമക്കളുണ്ട്.

2001-ല്‍ ലഗാന്റെ സെറ്റില്‍ വച്ചാണ് സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിരുന്ന കിരണ്‍ റാവുവിനെ ആമിര്‍ പരിചയപ്പെടുന്നത്. 2005-ല്‍ ഇവര്‍ വിവാഹിതരായി. ഇരുവര്‍ക്കും ആസാദ് എന്നൊരു മകനുണ്ട്. 2021-ല്‍ ആമിറും കിരണും വേര്‍പിരിഞ്ഞു.

#Dating #year #AamirKhan #openly #declares #love #during #birthdaycelebration

Next TV

Top Stories