---
title: "സംവിധായകനായി അരങ്ങേറാൻ രവി മോഹൻ, യോ​ഗി ബാബു നായകനാവുമെന്ന് റിപ്പോർട്ട്"
english_title: "#RaviMohan #make #directorial #debut #YogiBabu #play #lead #role #report "
publisher: "moviemax.in"
canonical_url: "https://moviemax.in/news/276496/ravimohan-make-directorial-debut-yogibabu-play-lead-role-report"
published_at: "2025-03-14T11:37:00+05:30"
category: "Kollywood"
language: "ml"
image: "https://moviemax.in/image-uploads/67d3c855bc894_Untitled-1.jpg"
keywords: []
---

# സംവിധായകനായി അരങ്ങേറാൻ രവി മോഹൻ, യോ​ഗി ബാബു നായകനാവുമെന്ന് റിപ്പോർട്ട്

> **Lead Summary:** സംവിധായകനായി അരങ്ങേറ്റം കുറിക്കാനൊരുങ്ങി നടൻ രവി മോഹൻ. സിനിമാ അഭിനയം തുടങ്ങി രണ്ട് പതിറ്റാണ്ട് പിന്നിടുന്ന വേളയിലാണ് അദ്ദേഹം സിനിമയിലെ മറ്റൊരു മേഖലയിലേക്ക് കാലെടുത്തുവെയ്ക്കാനൊരുങ്ങുന്നത്.

## Article Content

സംവിധായകനായി അരങ്ങേറ്റം കുറിക്കാനൊരുങ്ങി നടൻ രവി മോഹൻ. സിനിമാ അഭിനയം തുടങ്ങി രണ്ട് പതിറ്റാണ്ട് പിന്നിടുന്ന വേളയിലാണ് അദ്ദേഹം സിനിമയിലെ മറ്റൊരു മേഖലയിലേക്ക് കാലെടുത്തുവെയ്ക്കാനൊരുങ്ങുന്നത്.

സിനിമയുടെ ചിത്രീകരണം ഈ വർഷം ജൂലൈയിലുണ്ടാവുമെന്നാണ് റിപ്പോർട്ട്. ഈയിടെയാണ് ജയം രവി പേരുമാറ്റി രവി മോഹൻ എന്നാക്കിയത്.

കോമഡി പശ്ചാത്തലത്തിലുള്ളതായിരിക്കും ചിത്രമെന്നാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. യോ​ഗി ബാബുവായിരിക്കും നായകനെന്നും വാർത്തകളുണ്ട്. മുൻപ് കോമാളി എന്ന ചിത്രത്തിൽ രവി മോഹനൊപ്പം യോ​ഗി ബാബുവും സുപ്രധാനവേഷത്തിലെത്തിയിരുന്നു. 2019-ൽ പുറത്തിറങ്ങിയ ചിത്രം പ്രദീപ് രം​ഗനാഥനായിരുന്നു സംവിധാനം ചെയ്തത്.

ഈ വർഷം ജനുവരിയിലാണ് ജയം രവി പേരുമാറ്റം പ്രഖ്യാപിച്ചത്. രവി മോഹനെന്നോ രവിയെന്നോ വേണം ഇനി തന്നെ വിളിക്കാനെന്ന് അദ്ദേഹം വാർത്താക്കുറിപ്പിലൂടെയാണ് അറിയിച്ചത്. രവി മോഹൻ സ്റ്റുഡിയോസ് എന്ന പ്രൊഡക്ഷൻ ബാനറും ഇതിനൊപ്പം അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. പുതിയ ചിത്രം ഈ ബാനറാകുമോ നിർമിക്കുക എന്ന് വ്യക്തമായിട്ടില്ല.

കാതലിക്ക നേരമില്ലൈ എന്ന ചിത്രമാണ് രവി മോഹൻ നായകനായി ഒടുവിൽ പുറത്തുവന്ന ചിത്രം.

### Related Links & Sources
- [Original Story Source](https://moviemax.in/news/276496/ravimohan-make-directorial-debut-yogibabu-play-lead-role-report)