(moviemax.in ) മോഹൻലാൽ സിനിമ ആറാട്ടിന്റെ തിയേറ്റർ റിവ്യു പറഞ്ഞശേഷമാണ് ആറാട്ടണ്ണൻ എന്ന് അറിയപ്പെടുന്ന സന്തോഷ് വർക്കി മലയാളികൾക്ക് സുപരിചിതനാകുന്നത്. തിയേറ്റർ റെസ്പോൺസിന് ഇത്രയേറെ സ്വീകാര്യത ലഭിച്ച് തുടങ്ങിയതും പലരും മീഡിയ്ക്ക് തിയേറ്റർ റെസ്പോൺസ് കൊടുത്ത് വൈറലാവാനുള്ള ശ്രമം തുടങ്ങിയതും സന്തോഷ് വർക്കിയുടെ രംഗപ്രവേശത്തോടെയാണ്. എറണാകുളത്തെ വനിത വിനീത തിയേറ്ററിലെ സ്ഥിരം സാന്നിധ്യമാണ് ആറാട്ടണ്ണൻ.
സോഷ്യൽമീഡിയയിലും സജീവമായ ആറാട്ടണ്ണൻ നടിയും അവതാരകയും ഇൻഫ്ലൂവൻസറുമെല്ലാമായ പേളി മാണിയെ കുറിച്ച് പറഞ്ഞ വാക്കുകളും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. പേളി മാണി തന്റെ നമ്പർ ബ്ലോക്ക് ചെയ്തുവെന്നും വിളിച്ചാൽ കിട്ടുന്നില്ലെന്നുമുള്ള പരാതിയാണ് സന്തോഷ് വർക്കി പുതിയ വീഡിയോയിലൂടെ പങ്കുവെച്ചത്.
പേളി മാണി എനിക്ക് എന്റെ സഹോദരിയെപ്പോലെയാണ്. പക്ഷെ അവർ എന്റെ നമ്പർ ബ്ലോക്ക് ചെയ്തിരിക്കുകയാണ്. വിളിച്ചാൽ കിട്ടാറില്ല. ഇന്നാള് ലുലു മാളിൽ വെച്ച് കണ്ടിരുന്നു. കൈ തന്നു. പേളി മാണി ജീവിതത്തിൽ എനിക്ക് ഒരു സഹോദരിയെപ്പോലെയാണ് എന്നാണ് സന്തോഷ് വർക്കി പറഞ്ഞത്. വീഡിയോ വൈറലായതോടെ മറുപടിയുമായി പേളി മാണി തന്നെ എത്തി.
കമന്റിലൂടെയായിരുന്നു പേളിയുടെ പ്രതികരണം. ആറാട്ട് അണ്ണനല്ല ആറാട്ട് എൻ തമ്പി എന്നാണ് പേളി കുറിച്ചത്. പേളിയുടെ ഭാഗ്യമാണ് ഇതുപോലൊരു സഹോദരനെന്നും സന്തോഷിച്ചാട്ടെ എന്നായിരുന്നു ചിലർ പേളിയുടെ കമന്റിന് താഴെ തമാശയായി കുറിച്ചത്. ആറാട്ട് അണ്ണന്റെ വീഡിയോ കണ്ട് കമന്റിട്ട പേളി മാണിക്യകല്ലാണെന്നും കമന്റുകളുണ്ട്. പേളി മാത്രമല്ല നടനും ഭർത്താവുമായ ശ്രീനിഷ് അരവിന്ദും മറുപടി കമന്റ് കുറിച്ചിട്ടുണ്ട്.
ആറാട്ട് അണ്ണന്റെ നമ്പർ പേളി ബ്ലോക്ക് ചെയ്തിട്ടില്ലെന്നാണ് ശ്രീനിഷ് കുറിച്ചത്. അത് ബ്ലോക്ക് അല്ല അണ്ണാ... എന്റെ നമ്പറിലേക്ക് ഡൈവേർട്ട് ചെയ്ത് വെച്ചിരിക്കുകയാണ്. എപ്പോൾ വേണമെങ്കിലും എന്നെ വിളിച്ചോളൂവെന്നാണ് ശ്രീനിഷ് ആറാട്ട് അണ്ണന് മറുപടി നൽകി കുറിച്ചത്. ശ്രീനിഷിന്റെ മറുപടി പേളി മാണി ആരാധകർക്കെല്ലാം ബോധിച്ചു. പൊട്ടിച്ചിരിക്കുന്ന സ്മൈലികളാണ് ശ്രീനിഷിന്റെ കമന്റിന് താഴെ നിറയുന്നത്.
വേറെയും രസകരമായ കമന്റുകൾ ആറാട്ട് അണ്ണന്റെ വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്. സഹോദരി നമ്പർ ബ്ലോക്ക് ചെയ്തുവെന്നത് ഏതെങ്കിലും ആങ്ങള പബ്ലിക്കായി വന്ന് പറയുമോ എന്നായിരുന്നു ഒരാൾ തമാശയായി ആറാട്ടണ്ണനോട് ചോദിച്ചത്. മുമ്പ് നിരന്തരമായി സന്തോഷ് വർക്കി നടി നിത്യ മേനോനെ വിളിച്ച് ശല്യം ചെയ്തിരുന്നത് വാർത്തയായിരുന്നു.
അയാൾക്കെതിരെ കേസ് കൊടുത്തിട്ടില്ല. പുള്ളി കുറെയൊക്കെ പറയും. അത് വിശ്വസിച്ചാൽ നമ്മളാണ് മണ്ടന്മാര്‍. കുറെ വർഷങ്ങളായി ഞങ്ങളെ കഷ്ടപ്പെടുത്തുന്നു. ഏഴ് വർഷത്തോളമായി ഭയങ്കര കഷ്ടമായിരുന്നു. ഞാനായതുകൊണ്ട് ക്ഷമിച്ചു. പരാതി കൊടുക്കാൻ എല്ലാവരും പറഞ്ഞു. അയാളുടെ 25, 30 നമ്പറുകള്‍ ഞാൻ ബ്ലോക്ക് ചെയ്തു. ആളുകള്‍ അയാളെ പറ്റി സന്തോഷത്തോടെ കമന്‍റ് ചെയ്യുന്നത് പോലെയല്ല ആ കാര്യങ്ങള്‍.
എനിക്ക് ഇതില്‍ ഒന്നും തന്നെ ഇടപെടാന്‍ താല്‍പര്യമില്ലാത്തത് കൊണ്ടാണ് മിണ്ടാതിരിക്കുന്നത്. പോലീസില്‍ പരാതിയൊക്കെ കൊടുക്കണമെന്നെക്കെ പലരും പറയുമെങ്കിലും ഞാൻ വിചാരിക്കുന്നത് ഓരോത്തര്‍ക്കും ഓരോത്തരുടെ ജീവിതമാണല്ലോ. എനിക്ക് എന്‍റെ ജീവിതത്തില്‍ ചെയ്ത് തീര്‍ക്കാന്‍ കുറെയെറെ കാര്യങ്ങളുണ്ടെന്നാണ്.
പൊതുവെ എല്ലാവരോടും ശാന്തരായി ഇടപെടാറുള്ള എന്‍റെ അച്ഛനും അമ്മയും പോലും അയാളോട് ദേഷ്യപ്പെട്ട് സംസാരിക്കുകയുണ്ടായി. പല നമ്പറുകളിൽ നിന്ന് വിളിച്ച് ശല്യമായപ്പോള്‍ അയാളുടെ തന്നെ 25, 30 നമ്പറുകള്‍ ബ്ലോക്ക് ചെയ്തിട്ടുണ്ട്. ഞങ്ങളുടെ ചുറ്റുമുള്ള പലരേയും വിളിച്ചിട്ടുണ്ട്. ജീവിതത്തില്‍ ഒരു കീടം പോലെയാണയാള്‍ എന്നാണ് മുമ്പൊരിക്കൽ നിത്യ മേനോൻ പറഞ്ഞത്. നിത്യ മേനോനെ വിവാഹം കഴിക്കാനുള്ള താൽപര്യം സന്തോഷ് വർക്കി പലപ്പോഴും പരസ്യമായി പ്രകടിപ്പിച്ചിട്ടുണ്ട്.
#pearlemaaney #husband #srinisharavind #reacted #arattannan #aka #santhoshvarkey #video