---
title: "ബോളിവുഡ് ഇതിഹാസതാരം ദിലീപ് കുമാർ അന്തരിച്ചു"
english_title: "Bollywood legend Dilip Kumar has passed away"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2764/bollywood-legend-dilip-kumar-has-passed-away"
published_at: "2021-10-04T21:49:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60e5590e6cbee_Untitled-7.jpg"
keywords: []
---

# ബോളിവുഡ് ഇതിഹാസതാരം ദിലീപ് കുമാർ അന്തരിച്ചു

> **Lead Summary:** ന്യൂഡൽഹി: ബോളിവുഡ് ഇതിഹാസ താരം ദിലീപ് കുമാര്‍ അന്തരിച്ചു. 98-ാം വയസ്സിൽ മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് ദിലീപ് കുമാര്‍ അന്തരിച്ചത്. ന്യൂമോണിയ ബാധയെ തുടര്‍ന്നാണ് അന്ത്യം.

## Article Content

ന്യൂഡൽഹി: ബോളിവുഡ് ഇതിഹാസ താരം ദിലീപ് കുമാര്‍ അന്തരിച്ചു. 98-ാം വയസ്സിൽ മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് ദിലീപ് കുമാര്‍ അന്തരിച്ചത്. ന്യൂമോണിയ ബാധയെ തുടര്‍ന്നാണ് അന്ത്യം.

1922ൽ അവിഭക്ത ഇന്ത്യയിലെ പെഷവറിലാണ് ദിലീപ് കുമാറിൻ്റെ ജനനം. പഴക്കച്ചവടക്കാരനായ ലാലാ ഗുലാം സര്‍വാര്‍ ഖാൻ്റെ പന്ത്രണ്ടു മക്കളിൽ ഒരാളായി ജനിച്ച ദിലീപ് കമാറിൻ്റെ യഥാര്‍ഥ പേര് മുഹമ്മദ് യൂസഫ് ഖാൻ എന്നാണ്.

എട്ടാം വയസ്സിൽ അച്ഛനൊപ്പമാണ് ദിലീപ് കുമാര്‍ മുംബൈയിലെത്തിയത്.

തുടര്‍ന്ന് പൂനെയ്ക്ക് സമീപം മിലിട്ടറി ക്യാംപിൽ ക്യാൻ്റീൻ നടത്തുകയായിരുന്ന മുഹമ്മദ് യൂസഫ് ഖാനെ ബോംബേ ടാക്കീസ് ഉടമകളായിരുന്ന നടി ദേവികാ റാണിയും ഭര്‍ത്താവ് ഹിമാൻഷു റായിയും ചേര്‍ന്ന് സിനിമയലെത്തിക്കുകയായിരുന്നു.

ദേവികാ റാണി 1944ൽ നിര്‍മിച്ച ജ്വാര്‍ ഭാതയാണ് ആദ്യ ചിത്രം. വിഷാദനായകനായി പേരെടുത്ത ദിലീപ് കുമാര്‍ ഗംഗാജുമന, രാം ഔര്‍ ശ്യാം തുടങ്ങിയ ചിത്രങ്ങളിൽ ഹാസ്യവേഷങ്ങളും കൈകാര്യം ചെയ്തു.

1976 മുതൽ അഞ്ച് വര്‍ഷം സിനിമാ രംഗത്തു നിന്ന് മാറി നിന്നെഹ്കിലും തുടര്‍ന്ന് വീണ്ടും അഭിനയരംഗത്ത് തിരിച്ചെത്തുകയായിരുന്നു. 1998ൽ അഭിനയിച്ച ക്വിലയാണ് ദിലീപ് കമാറിൻ്റെ അവസാന ചിത്രം.

### Related Links & Sources
- [Original Story Source](https://moviemax.in/news/2764/bollywood-legend-dilip-kumar-has-passed-away)