(moviemax.in ) ഭക്ഷണം കഴിക്കാൻ റെസ്റ്റോറന്‍റിലെത്തിയ 17 വയസ് പ്രയമുള്ള രണ്ട് കൗമാരക്കാര്‍ തങ്ങളുടെ സൂപ്പിൽ പരസ്പരം മൂത്രമൊഴിച്ച് അതിന്‍റെ വീഡിയോ പ്രചരിപ്പിച്ചതിനെ തുടർന്ന് 4,000 -ത്തോളം ഉപഭോക്താക്കൾക്ക് നഷ്ടപരിഹാരം നൽകാൻ ഒരുങ്ങി ചൈനീസ് ഹോട്ട്‌പോട്ട് ഭീമൻ ഹൈഡിലാവോ.
ഭക്ഷണം കഴിക്കാൻ എത്തിയ കൗമാരക്കാര്‍ റെസ്റ്റോറന്‍റിലെ തങ്ങളുടെ സ്വകാര്യ മുറിയിലിരുന്നാണ് ഭക്ഷണം കഴിച്ചത്.
ഇതിനിടെ ഇരുവരും തങ്ങളുടെ സൂപ്പിലേക്ക് മൂത്രമൊഴിക്കുകയും അതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയുമായിരുന്നു. വീഡിയോ വൈറലായതിന് പിന്നാലെയാണ് തങ്ങൾ, ഉപഭോക്താക്കൾക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് ഹൈഡിലാവോ അറിയിച്ചത്.
ഹൈഡിലാവോ റെസ്റ്റോറന്‍റിലെ ഒരു സ്വകാര്യ മുറിയിൽ ഭക്ഷണം കഴിക്കുന്നതിനിടെ രണ്ട് കൗമാരക്കാര്‍ അവരുടെ സൂപ്പിലേക്ക് മൂത്രമൊഴിക്കുന്ന ഒരു വീഡിയോയാണ് കഴിഞ്ഞ മാസം അവസാനമാണ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചത്.
കഴിഞ്ഞ ദിവസം പുറത്തുവിട്ട പ്രസ്താവനയിൽ സംഭവം നടന്നത് തങ്ങളുടെ റെസ്റ്റോറന്‍റിൽ ആണെന്ന് ഹൈഡിലാവോ സമ്മതിച്ചു. കൂടാതെ ഫെബ്രുവരി 24 -നാണ് സംഭവം നടന്നതെന്നും എന്നാൽ നാല് ദിവസത്തിന് ശേഷമാണ് പ്രശ്‌നത്തെക്കുറിച്ച് അറിഞ്ഞതെന്നും സമയവും സ്ഥലവും തുടക്കത്തിൽ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും അതുമൂലമാണ് നഷ്ടപരിഹാരം താമസിച്ചതെന്നും ഹൈഡിലാവോ വ്യക്തമാക്കി.
ജീവനക്കാരുടെ ഭാഗത്ത് നിന്നും വീഴ്ച സംഭവിച്ചതായും കമ്പനി വ്യക്തമാക്കി. ഷാങ്ഹായ് നഗരത്തിലെ ഔട്ട്ലെറ്റിലാണ് സംഭവം നടന്നതെന്നും വിശദീകരണത്തിൽ പറയുന്നുണ്ട്. പ്രസ്തുത സംഭവത്തിൽ ഉപഭോക്താക്കൾക്കുണ്ടായ ബുദ്ധിമുട്ടിൽ ക്ഷമാപണം നടത്തുന്നതായും. ഇരയാക്കപ്പെട്ട എല്ലാവർക്കും നഷ്ടപരിഹാരം നൽകുമെന്നും കമ്പനി വ്യക്തമാക്കി.
സംഭവത്തിന്‍റെ പൂർണ്ണ ഉത്തരവാദിത്തം തങ്ങൾ ഏറ്റെടുക്കുന്നതായും മേലിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കുന്നതിനുള്ള സുരക്ഷാ ക്രമീകരണങ്ങൾ കർശനമാക്കുമെന്നും കമ്പനി അധികൃതർ വ്യക്തമാക്കി.
അന്നേ ദിവസം തങ്ങളുടെ ഉപഭോക്താക്കളായ 4,000 ത്തിലധികം ആളുകൾക്കാണ് കമ്പനി നഷ്ടപരിഹാരം നൽകാൻ ഉദ്ദേശിക്കുന്നത്. എന്നാൽ നഷ്ടപരിഹാരത്തുക എത്രയാണെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. കുട്ടികളെ തിരിച്ചറിഞ്ഞതായും ഇവര്‍ക്കെതിരെ കേസ് എടുത്തതായും ഷാങ്ഹായി പോലീസ് അറിയിച്ചു.
#chinese #restaurant #compensate #4000 #customers #after #two #men #urinating #soup