ബോളിവുഡിലെ പ്രിയ താരദമ്പതികളാണ് സിദ്ധാർത്ഥ് മൽഹോത്രയും കിയാര അദ്വാനിയും. കഴിഞ്ഞ ദിവസമാണ് കുഞ്ഞ് പിറക്കാൻ പോകുന്ന സന്തോഷ വാർത്ത ഇരുവരും ആരാധകരെ അറിയിച്ചത്. ആദ്യത്തെ കുഞ്ഞിനെ കാണാനുള്ള കാത്തിരിപ്പിലാണ് രണ്ട് പേരും.
ഗർഭിണിയായതിനാൽ ഡോൺ 2 ഉൾപ്പെടെയുള്ള പ്രൊജക്ടുകളിൽ നിന്ന് കിയാര മാറിയിട്ടുണ്ട്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് കിയാരയും സിദ്ധാർത്ഥ് മൽഹോത്രയും പ്രണയത്തിലായത്. സ്റ്റുഡന്റ്സ് ഓഫ് ദ ഇയർ എന്ന സിനിമയിലൂടെ 2012 ലാണ് സിദ്ധാർത്ഥ് അഭിനയ രംഗത്തേക്ക് കടക്കുന്നത്.
2014 ൽ ഫുഗ്ലി എന്ന സിനിമയിലൂടെയായിരുന്നു കിയാരയുടെ അരങ്ങേറ്റം. പിന്നീടിങ്ങോട്ട് ബോളിവുഡിലെ മുൻനിര നായിക നടിയായി. ലസ്റ്റ് സ്റ്റോറീസ് എന്ന ആന്തോളജിയാണ് കിയരയ്ക്ക് കരിയറിൽ വഴിത്തിരിവാകുന്നത്.
ദാമ്പത്യ ജീവിതത്തിൽ തൃപ്തയല്ലാത്ത ഭാര്യയുടെ വേഷമാണ് ചിത്രത്തിൽ കിയാര അവതരിപ്പിച്ചത്. ലസ്റ്റ് സ്റ്റോറീസിൽ ഓർഗാസം വരുന്ന കിയാരയുടെ സീൻ വലിയ തോതിൽ ചർച്ചയായി. ഈ ആന്തോളജി ചെയ്യുമ്പോൾ കിയരയും സിദ്ധാർത്ഥും അടുത്തിട്ടില്ല.
എന്നാൽ ഓർഗാസം സീൻ എടുക്കുമ്പോൾ സിദ്ധാർത്ഥ് സെറ്റിലുണ്ടായിരുന്നു,. ഫിലിം മേക്കർ കരൺ ജോഹറിനെ കാണാൻ വന്നതായിരുന്നു സിദ്ധാർത്ഥ്. ലസ്റ്റ് സ്റ്റോറീസ് ആണ് ഞാനവളെ കാണാൻ കാരണം.
ആ ഷോർട്ട് ഫിലിം എടുത്തതിൽ എനിക്ക് നന്ദിയുണ്ട്. കാരണം ഷൂട്ട് കഴിഞ്ഞപ്പോൾ ഞാനവളെ പരിചയപ്പെട്ടു. സെറ്റിൽ ഞാനുണ്ടായിരുന്നു. കരണിനെ കാണാനാണ് പോയതെന്നും സിദ്ധാർത്ഥ് വ്യക്തമാക്കി.
വിവാഹ ജീവിതം തന്നെ കണ്ണ് തുറപ്പിച്ചെന്നാണ് സിദ്ധാർത്ഥ് മൽഹോത്ര പറയുന്നത്. കിയാര എന്നെ വലിയ തോതിൽ സ്വാധീനിക്കുന്നു. കിയാര കുടുംബത്തിന് പ്രാധാന്യം നൽകുന്നു. കിയാരയുടെ ധാർമ്മികതയും മൂല്യങ്ങളും അവളെ ബഹുമാനിക്കാൻ പ്രേരിപ്പിക്കുന്നെന്നും സിദ്ധാർത്ഥ് മൽഹോത്ര വ്യക്തമാക്കി.
നേരത്തെ നടി ആലിയ ഭട്ടുമായി പ്രണയത്തിലായിരുന്നു സിദ്ധാർത്ഥ് മൽഹോത്ര. സ്റ്റുഡന്റ് ഓഫ് ദ ഇയർ എന്ന സിനിമയിലൂടെ ഇരുവരും ഒരുമിച്ചാണ് കരിയറിൽ തുടക്കം കുറിക്കുന്നത്. കുറച്ച് കാലത്തെ അടുപ്പത്തിന് ശേഷം ഇരുവരും പിരിഞ്ഞു.
ആലിയ നടൻ രൺബീർ കപൂറുമായി പ്രണയത്തിലായി. ഇരുവരും വിവാഹവും ചെയ്തു. സിദ്ധാർത്ഥ് കമ്മിറ്റ്മെന്റിന് തയ്യാറാകാത്തതാണ് ആലിയയുമായി ബ്രേക്കപ്പാകാൻ കാരണമെന്ന് അഭ്യൂഹം വന്നിരുന്നു.
2023 ലാണ് സിദ്ധാർത്ഥും കിയാരയും വിവാഹിതരായത്. നേരത്തെ ഫുഗ്ലി എന്ന സിനിമയിലെ കോ സ്റ്റാർ മോഹിത് മർവയുമായി കിയാര പ്രണയത്തിലാണെന്ന് ഗോസിപ്പ് വന്നിരുന്നു. എംഎസ് ധോനി ദ അൺ ടോൾഡ് സ്റ്റോറി, കബീർ സിംഗ്, ഗുഡ് ന്യൂസ് തുടങ്ങി കരിയറിൽ സൂപ്പർഹിറ്റായ നിരവധി സിനിമകളുടെ ഭാഗമാകാൻ കിയാരയ്ക്ക് കഴിഞ്ഞു.
സിദ്ധാർത്ഥ് മൽഹോത്രയ്ക്കൊപ്പം അഭിനയിച്ച ഷേർഷയും സൂപ്പർഹിറ്റായിരുന്നു. ആലിയ അദ്വാനി എന്നാണ് കിയാരയുടെ യഥാർത്ഥ പേര്.
സിനിമാ രംഗത്തേക്ക് വന്ന ശേഷം പേര് കിയാര അദ്വാനി എന്ന് മാറ്റി. അഞ്ജാന അഞ്ജാനി എന്ന സിനിമയിലെ പ്രിയങ്ക ചോപ്രയുടെ കഥാപാത്രത്തിന്റേ പേരായിരുന്നു കിയാര. ഈ കഥാപാത്രം ഇഷ്ടപ്പെട്ട നടി കിയാര എന്ന പേര് സ്വീകരിക്കുകയായിരുന്നു.
അമ്മയായ ശേഷവും കിയാര കരിയറിൽ തുടരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. കരിയറിലെ തിരക്കുകൾക്കിടെയാണ് കിയാര കുടുംബ ജീവിതത്തിലേക്ക് ശ്രദ്ധ നൽകുന്നത്.
#SidharthMalhotra #on #set #Kiara #doing #scene #after #shoot #went #met