നടി സൗന്ദര്യയുടേത് കൊലപാതകം എന്ന് ആരോപണം; നടൻ മോഹൻ ബാബുവിനെതിരെ പരാതി

നടി സൗന്ദര്യയുടേത് കൊലപാതകം എന്ന് ആരോപണം; നടൻ മോഹൻ ബാബുവിനെതിരെ പരാതി
Mar 12, 2025 12:59 PM | By VIPIN P V

ടി സൗന്ദര്യയുടെ മരണവുമായി ബന്ധപ്പെട്ട് രണ്ട് പതിറ്റാണ്ടുകൾക്കിപ്പുറം തെലുങ്ക് നടൻ മോഹൻ ബാബുവിനെതിരെ ഗുരുതര ആരോപണം. നടിയുടേത് അപകടമരണമല്ലെന്നും മറിച്ച് മോഹൻ ബാബുവുമായി ബന്ധപ്പെട്ട സ്വത്ത് തർക്കത്തെ തുടര്‍ന്നുള്ള കൊലപാതകമാണെന്നും ആരോപിച്ച് ആന്ധ്രാപ്രദേശിലെ ഖമ്മം ജില്ലയിലെ ചിട്ടിമല്ലു എന്ന വ്യക്തി പരാതി നൽകി.

ഖമ്മം എസിപിക്കും ജില്ലാ അധികാരിക്കുമാണ് പരാതി നൽകിയിരിക്കുന്നത്. ഷംഷാബാദിലെ ഒരു ഗ്രാമത്തിൽ സൗന്ദര്യയ്ക്കും സഹോദരനും ആറ് ഏക്കർ ഭൂമിയുണ്ടായിരുന്നു.

ഈ ഭൂമി തനിക്ക് വിൽക്കാൻ സൗന്ദര്യയ്ക്കും സഹോദരനും മേൽ മോഹൻബാബു സമ്മർദ്ദം ചെലുത്തിയതായി പരാതിക്കാരനായ ചിട്ടിമല്ലു ആരോപിച്ചു. എന്നാൽ ഇതിന് വിസമ്മതിച്ചതാണ് പ്രശ്ങ്ങൾക്ക് കാരണം. സൗന്ദര്യയുടെ മരണശേഷം, മോഹൻ ബാബു ഭൂമി കൈവശപ്പെടുത്തിയെന്ന് ചിട്ടിമല്ലു ആരോപിച്ചു.

ഭൂമി കൈവശപ്പെടുത്തിയതുമായി ബന്ധപ്പെട്ട് നടനെതിരെ വിശദമായ അന്വേഷണം വേണമെന്നും ഭൂമി തിരിച്ചുവാങ്ങി പൊതുജന ക്ഷേമാവശ്യങ്ങൾക്ക് ഉപയോ​ഗിക്കണമെന്നും ചിട്ടിമല്ലു ആവശ്യപ്പെട്ടു. ഈ പരാതി മൂലം തനിക്ക് ഭീഷണി നേരിടുന്നുണ്ടെന്നും പൊലീസ് സംരക്ഷണം നൽകണമെന്നും ഇയാൾ ആവശ്യപ്പെട്ടിട്ടുണ്ട്.

മോഹൻ ബാബുവും ഇളയ മകനും തമ്മിലുള്ള സ്വത്ത് തർക്കവും ചിട്ടിമല്ലു തന്റെ പരാതിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഈ വിഷയത്തിൽ ഇതുവരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല.

2004 ഏപ്രിൽ 17-ന് ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഹൈദരാബാദിലേക്ക് പോകവേയാണ് സൗന്ദര്യ മരിച്ചത്. നടി സഞ്ചരിച്ച അ​ഗ്നി ഏവിയേഷന്റെ ചെറുവിമാനം തകർന്നുവീഴുകയായിരുന്നു.

സംഭവത്തിൽ സൗന്ദര്യക്ക് പുറമെ മലയാളിയായ പൈലറ്റ് ജോയ് ഫിലിപ്പ്, നടിയുടെ സഹോദരൻ അമർനാഥ് ഷെട്ടി, പ്രാദേശിക ബിജെപി നേതാവ് രമേഷ്കാദം മരിച്ചു.

#Actress #Soundarya #murdercase #Complaint #filed #against #actor #MohanBabu

Next TV

Related Stories
'ജാഗ്രതയും പ്രാർത്ഥനയുമായി തുടങ്ങിയ ദിവസം, മുൻകരുതലുകൾ ഉണ്ടായിരുന്നിട്ടും അദ്ദേഹത്തിനെ ഞങ്ങൾക്ക് നഷ്ടപ്പെട്ടു' -പാ രഞ്ജിത്ത്

Jul 15, 2025 01:56 PM

'ജാഗ്രതയും പ്രാർത്ഥനയുമായി തുടങ്ങിയ ദിവസം, മുൻകരുതലുകൾ ഉണ്ടായിരുന്നിട്ടും അദ്ദേഹത്തിനെ ഞങ്ങൾക്ക് നഷ്ടപ്പെട്ടു' -പാ രഞ്ജിത്ത്

സ്റ്റണ്ട്മാൻ മോഹന്‍രാജിന്‍റെ വിയോഗത്തിൽ പ്രതികരണവുമായി സംവിധായകൻ പാ രഞ്ജിത്ത്....

Read More >>
സ്റ്റണ്ട്മാൻ രാജുവിന്റെ മരണം; പാ രഞ്ജിത്തിനും നിര്‍മ്മാതാക്കള്‍ക്കുമെതിരെ കേസെടുക്കണമെന്ന് സിനി വര്‍ക്കേഴ്സ് അസോസിയേഷന്‍

Jul 14, 2025 05:44 PM

സ്റ്റണ്ട്മാൻ രാജുവിന്റെ മരണം; പാ രഞ്ജിത്തിനും നിര്‍മ്മാതാക്കള്‍ക്കുമെതിരെ കേസെടുക്കണമെന്ന് സിനി വര്‍ക്കേഴ്സ് അസോസിയേഷന്‍

സ്റ്റണ്ട്മാൻ രാജുവിന്റെ മരണംത്തിൽ പാ രഞ്ജിത്തിനും നിര്‍മ്മാതാക്കള്‍ക്കുമെതിരെ കേസെടുക്കണമെന്ന് സിനി വര്‍ക്കേഴ്സ്...

Read More >>
'ആ തീരുമാനം മാറ്റിയേക്കാം, ഡിവോഴ്സ് ചെയ്യാൻ ആഗ്രഹിക്കുന്നവർ കാണേണ്ട സിനിമ' -പാണ്ഡിരാജ്

Jul 14, 2025 02:44 PM

'ആ തീരുമാനം മാറ്റിയേക്കാം, ഡിവോഴ്സ് ചെയ്യാൻ ആഗ്രഹിക്കുന്നവർ കാണേണ്ട സിനിമ' -പാണ്ഡിരാജ്

ഡിവോഴ്സ് ചെയ്യാൻ ആഗ്രഹിക്കുന്നവർ കാണേണ്ട സിനിമയാണ് തലൈവൻ തലൈവിനെന്ന് ...

Read More >>
അഭിനയ സരസ്വതി നടി ബി സരോജ ദേവി അന്തരിച്ചു

Jul 14, 2025 12:44 PM

അഭിനയ സരസ്വതി നടി ബി സരോജ ദേവി അന്തരിച്ചു

അഭിനയ സരസ്വതി നടി ബി സരോജ ദേവി അന്തരിച്ചു...

Read More >>
സിനിമാ ചിത്രീകരണത്തിനിടെ അപകടം; പ്രശസ്‍ത സ്റ്റണ്ട്മാൻ രാജുവിന് ദാരുണാന്ത്യം

Jul 14, 2025 10:55 AM

സിനിമാ ചിത്രീകരണത്തിനിടെ അപകടം; പ്രശസ്‍ത സ്റ്റണ്ട്മാൻ രാജുവിന് ദാരുണാന്ത്യം

സിനിമാ ചിത്രീകരണത്തിനിടെ തമിഴിലെ പ്രശസ്‍ത സ്റ്റണ്ട്മാൻ രാജുവിന്...

Read More >>
പ്രശസ്ത നടന്‍ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

Jul 13, 2025 08:27 AM

പ്രശസ്ത നടന്‍ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

പ്രശസ്ത തെലുങ്ക് നടന്‍ കോട്ട ശ്രീനിവാസ റാവു...

Read More >>
Top Stories

News Roundup

https://moviemax.in/- //Truevisionall