ആശുപത്രിക്കാരുടെ പിഴവ് മൂലം അനുജൻ മരിച്ചു, അത് അനുഭവിക്കാതിരിക്കാൻ വേണ്ടി അവളെ കുളിപ്പിച്ചത് ഞാനായിരുന്നു; സഹോദരങ്ങളെ കുറിച്ച് സിന്ധു!

ആശുപത്രിക്കാരുടെ പിഴവ് മൂലം അനുജൻ മരിച്ചു, അത് അനുഭവിക്കാതിരിക്കാൻ വേണ്ടി അവളെ കുളിപ്പിച്ചത് ഞാനായിരുന്നു; സഹോദരങ്ങളെ കുറിച്ച് സിന്ധു!
Mar 12, 2025 11:02 AM | By Jain Rosviya

സരസമായി സംസാരിക്കാൻ അറിയാവുന്നതിനാൽ സിന്ധു കൃഷ്ണയുടെ വർത്തമാനവും വിശേഷങ്ങളും കാണാൻ പ്രേക്ഷകർ കാത്തിരിക്കും. പേരക്കുട്ടി പിറക്കാൻ പോകുന്ന സന്തോഷത്തിലാണ് സിന്ധു ഇപ്പോൾ.

ഒരു സഹോ​ദരി മാത്രമെ കൂടപ്പിറപ്പായി സിന്ധുവിനുള്ളു. എന്നാൽ സഹോദരി പിറക്കും മുമ്പ് ഒരു അനുജൻ പിറന്നിരുന്നുവെന്നും ആശുപത്രിക്കാരുടെ ശ്രദ്ധ കുറവ് മൂലം ആ സഹോദരനെ തനിക്ക് നഷ്ടപ്പെടുകയായിരുന്നുവെന്നും സിന്ധു പറയുന്നു.

സഹോദരി സിമിയെ കുറിച്ച് ആരാധകർ ചോദിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിനിടെയാണ് സഹോദരനെ കുറിച്ച് സിന്ധു വെളിപ്പെടുത്തിയത്.

അനിയത്തി പിറക്കുമ്പോൾ ആശുപത്രിയിൽ അമ്മയ്ക്ക് കൂട്ടായി നിന്നിരുന്നത് താനാണെന്നും സിന്ധു പറയുന്നു. 1977ലാണ് എനിക്ക് അനിയത്തി ജനിച്ചത്. ഞാനും സിമിയും തമ്മിൽ അ‍ഞ്ച് വയസ് വ്യത്യാസമുണ്ട്.

എന്നേയും സിമിയേയും കൂടാതെ അമ്മയ്ക്ക് മറ്റൊരു കുഞ്ഞ് കൂടി ഉണ്ടായിരുന്നു. എനിക്ക് ഒന്നര വയസുള്ളപ്പോഴാണ് ആ കുഞ്ഞ് പിറന്നത്. ഒരു ആൺകുട്ടിയായിരുന്നു. പക്ഷെ ആറോ ഏഴോ ദിവസം മാത്രമെ ആ കുട്ടി ജീവിച്ചുള്ളു.

ആശുപത്രിക്കാർ കത്രിക ഉപയോ​ഗിച്ചതിലെ പിഴവ് മൂലം ടെറ്റ്നസ് പോലുള്ള അവസ്ഥ വന്നാണ് കുഞ്ഞ് മരിച്ചത്. ഈ അറിവെല്ലാം അമ്മ പറഞ്ഞ് കേട്ടുള്ളതാണ്. ആ കുട്ടി ജീവനോടെ ഉണ്ടായിരുന്നുവെങ്കിൽ‌ എനിക്ക് പിന്നീട് ഒരു അനിയത്തി പിറക്കുമായിരുന്നില്ല. കഴിഞ്ഞ ഒരു ഇരുപത് വർഷമേ ആയിട്ടുള്ളു കൂടുതൽ കുട്ടികളെ ആളുകൾ ഓപ്റ്റ് ചെയ്ത് തുടങ്ങിയിട്ട്.

അതിന് മുമ്പൊക്കെ ഒന്നോ രണ്ടോ കുട്ടികൾ മാത്രമെ എല്ലാ വീട്ടിലും ഉണ്ടാകുമായിരുന്നുള്ളു. വളരെ വിരളമായി മാത്രമെ മൂന്ന് കുട്ടികളുള്ള മാതാപിതാക്കൾ ഉണ്ടായിരുന്നുള്ളു. ഞാൻ യുകെജിയിൽ പഠിക്കുമ്പോഴാണ് സിമി ജനിച്ചത്. അന്ന് അച്ഛൻ വിദേശത്തായിരുന്നു.

ഞാനും അപ്പച്ചിയുമായിരുന്നു ഡെലിവറി സമയത്ത് അമ്മയ്ക്കുണ്ടായിരുന്ന കൂട്ട്. ഒരു സഹോദരനേയോ സഹോദരിയേയോ ആ​ഗ്രഹിച്ചിരുന്നപ്പോഴാണ് സിമി ജനിച്ചത്. സിമിയെ ഓവറായി കെയർ ചെയ്യുന്ന സിസ്റ്ററായിരുന്നു ഞാൻ.

ഊട്ടിയിൽ എനിക്കൊപ്പം പഠിക്കാൻ അവളേയും ചേർത്തപ്പോൾ അവളെ കുളിപ്പിച്ചിരുന്നത് വരെ ഞാനായിരുന്നു. എല്ലാം ചെയ്ത് കൊടുക്കുമായിരുന്നു. ബോർഡിങ്ങിലായിരുന്നപ്പോൾ അവിടെയുള്ള ആയമാരായിരുന്നു ഞങ്ങളെ കുളിപ്പിച്ചിരുന്നത്. അവർ ശ്രദ്ധിക്കാത്തതിനാൽ കണ്ണിൽ സോപ്പൊക്കെ പോകുമായിരുന്നു.

അത് അനിയത്തി അനുഭവിക്കാതിരിക്കാൻ വേണ്ടി ഞാൻ തന്നെ അവളെ കുളിപ്പിച്ചു. മൂന്നാം ക്ലാസ് മുതലാണ് അവളും ഞാനും ഒരു സ്കൂളിൽ പഠിച്ച് തുടങ്ങിയത്. സിമിക്ക് ഇപ്പോൾ നാൽപ്പത്തിയെട്ട് വയസുണ്ട്. ഞാൻ പത്തിൽ പഠിക്കുന്ന സമയത്ത് വളരെ പെട്ടന്ന് സിമിക്ക് പൊക്കം വെച്ചു.

അത് എന്റെ ഈ​ഗോയെ വല്ലാതെ ബാധിച്ചിരുന്നുവെന്നും സിന്ധു ഓർത്തെടുക്കുന്നു. സിമിയുടെ മകൾ തൻവി കൃഷ്ണകുമാറിന്റെ കുടുംബത്തെ സ്ഥിരമായി പിന്തുടരുന്നവർക്ക് സുപരിചിതയാണ്. സിമിയുടെ ആദ്യ വിവാഹത്തിലുള്ള മകളാണ് തൻവി.

കാനഡ‍യിൽ മകനൊപ്പം സെറ്റിൽഡായ തൻവി ദിയയുടെ വിവാ​ഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. തൻവിയും സിം​ഗിൾ മദറാണ്. ആകെ 26 വയസ് മാത്രമാണ് തൻവിയുടെ പ്രായം. വളരെ നല്ല പ്രായത്തിലെ വിവാഹം ചെയ്യുകയും ആ ബന്ധം അവസാനിക്കുകയും ചെയ്‌തു.

ഇന്ന് മകനെ പൊന്നുപോലെ വളർത്തി തന്റെ ജീവിതവുമായി മുന്നേറുകയാണ് തൻവി സുധീർ ഘോഷ്. പുനർവിവാഹിതയായ സിമിക്ക് തൻവിയെ കൂടാതെ വേറെയും രണ്ട് ആൺമക്കളുണ്ട്. കൃഷ്ണകുമാർ കുടുംബത്തിലെ എല്ലാ ആഘോഷങ്ങളിലും സിന്ധുവിന്റെ മാതാപിതാക്കളും സ​ഹോദരിയുമെല്ലാം നിറസാന്നിധ്യമായി ഉണ്ടാകാറുണ്ട്.



#younger #brother #died #due #hospital #Sindhukrishna #about #siblings

Next TV

Related Stories
പാര പണിതത് സ്വന്തം വീഡിയോകൾ....! സുധിയുടെ മക്കളുടെ വീട് നഷ്ടപ്പെടുമോ? രേണുവിനും കിച്ചുവിനും ബിഷപ്പിന്റെ വക്കീൽ നോട്ടീസ്

Jan 17, 2026 10:21 AM

പാര പണിതത് സ്വന്തം വീഡിയോകൾ....! സുധിയുടെ മക്കളുടെ വീട് നഷ്ടപ്പെടുമോ? രേണുവിനും കിച്ചുവിനും ബിഷപ്പിന്റെ വക്കീൽ നോട്ടീസ്

രേണുസുധി , ബിഷപ്പ് നൽകിയ സ്ഥലം തിരിച്ചെടുക്കുന്നു , രേണുവിനും കിച്ചുവിനും വക്കീൽ...

Read More >>
'ബ്ലെസ്ലിയോട് ഇപ്പോഴും വെറുപ്പ്, അവൻ ഫേക്കാണ്'; വെളിപ്പെടുത്തലുമായി ലക്ഷ്മിപ്രിയ

Jan 15, 2026 09:58 AM

'ബ്ലെസ്ലിയോട് ഇപ്പോഴും വെറുപ്പ്, അവൻ ഫേക്കാണ്'; വെളിപ്പെടുത്തലുമായി ലക്ഷ്മിപ്രിയ

ബ്ലെസ്ലി ലക്ഷ്മിപ്രിയ ബിഗ് ബോസ് മലയാളം നാലാം സീസൺ...

Read More >>
Top Stories










News Roundup