---
title: "'ഒരു പാർട്ടിയേയും പിന്തുണക്കുകയോ എതിർക്കുകയോ ചെയ്തിട്ടില്ല, ഇഷ്ടമുള്ളവർ എല്ലാ പാർട്ടികളിലുമുണ്ട്' - നടി മീനാക്ഷി"
english_title: "actress meenakshi clarifies no support or opposition to any political party"
publisher: "moviemax.in"
canonical_url: "https://moviemax.in/news/343894/actress-meenakshi-clarifies-no-support-or-opposition-to-any-political-party"
published_at: "2026-02-24T11:46:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699d428e48040_meenakshi.jpg"
keywords: []
---

# 'ഒരു പാർട്ടിയേയും പിന്തുണക്കുകയോ എതിർക്കുകയോ ചെയ്തിട്ടില്ല, ഇഷ്ടമുള്ളവർ എല്ലാ പാർട്ടികളിലുമുണ്ട്' - നടി മീനാക്ഷി

> **Lead Summary:** **പ്ര**ത്യക്ഷമായോ പരോക്ഷമായോ ഒരു പാർട്ടിയേയും സപ്പോർട്ട് ചെയ്യുകയോ എതിർക്കുകയോ ചെയ്തിട്ടില്ലെന്നും തനിക്കെതിരായ വിമർശനങ്ങളെ പോലും സ്വാഗതം ചെയ്യുന്നുവെന്നും നടി മീനാക്ഷി. ഫേസ്ബുക്ക് കുറിപ്പിലാണ് മീനാക്ഷിയുടെ പ്രതികരണം. തന്റെ നാളിതുവരെയുള്ള പോസ്റ്റിലോ കമന്റിലോ ജാതി മത വർണ്ണ രാഷ്ട്രീയ വിഷയങ്ങളിൽ ഒന്നിലും ആരേയും ചെറുതായി പോലും വിഷമിപ്പിക്കരുത് എന്നു കരുതി ശ്രദ്ധാപൂർവ്വമാണ് ചെയ്തിട്ടുള്ളത്.

## Article Content

**പ്ര**ത്യക്ഷമായോ പരോക്ഷമായോ ഒരു പാർട്ടിയേയും സപ്പോർട്ട് ചെയ്യുകയോ എതിർക്കുകയോ ചെയ്തിട്ടില്ലെന്നും തനിക്കെതിരായ വിമർശനങ്ങളെ പോലും സ്വാഗതം ചെയ്യുന്നുവെന്നും നടി മീനാക്ഷി. ഫേസ്ബുക്ക് കുറിപ്പിലാണ് മീനാക്ഷിയുടെ പ്രതികരണം. തന്റെ നാളിതുവരെയുള്ള പോസ്റ്റിലോ കമന്റിലോ ജാതി മത വർണ്ണ രാഷ്ട്രീയ വിഷയങ്ങളിൽ ഒന്നിലും ആരേയും ചെറുതായി പോലും വിഷമിപ്പിക്കരുത് എന്നു കരുതി ശ്രദ്ധാപൂർവ്വമാണ് ചെയ്തിട്ടുള്ളത്.

തനിക്കനുകൂലമായ കമൻറുകളാണെങ്കിൽ പോലും അതിൽ മറ്റാരെയെങ്കിലും വിഷമിക്കുന്ന ഒന്ന് ശ്രദ്ധയിൽപ്പെട്ടാൽ അത് ലൈക്ക് ചെയ്യാറുപോലുമില്ല. പക്ഷെ ഇതെന്നെയാണ്, ഞങ്ങളെ ഉദ്ദേശിച്ചാണ് എന്നൊക്കെപ്പറഞ്ഞ് ചിലർ എതിരാവുന്നതിന് തനിക്കൊന്നും ചെയ്യാനില്ലെന്ന് മീനാക്ഷി പറയുന്നു.

എന്തുകൊണ്ടാണ് തനിക്കെതിരെ എതിർപക്ഷങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത് എന്നു മനസ്സിലാകുന്നില്ല. എന്നു കരുതി തനിക്കത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുമില്ല. എതിർപക്ഷങ്ങൾ ഉണ്ടാക്കുവാൻ അവർക്കും അവകാശങ്ങൾ ഉണ്ട്. വിമർശനപരമായി കാര്യങ്ങൾ പറയുന്നതിനെ സ്വാഗതം ചെയ്യും, അതിൽ അസഹിഷ്ണുതയില്ല. പ്രത്യക്ഷമായോ പരോക്ഷമായോ ഞാനൊരു പാർട്ടിയേയും പിന്തുണക്കുകയോ എതിർക്കുകയോ ചെയ്തിട്ടില്ലെന്നും മീനാക്ഷി പറയുന്നു.

വ്യക്തിപരമായ പ്രവർത്തനങ്ങൾ കൊണ്ടോ പെരുമാറ്റങ്ങൾ കൊണ്ടോ പ്രസംഗങ്ങൾ കൊണ്ടോ ഇഷ്ടമുള്ളവർ എല്ലാ പാർട്ടികളിലുമുണ്ട്. തെരഞ്ഞെടുക്കപ്പെടുന്ന മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമൊക്കെ ജനാധിപത്യപരമായി തന്റേതു കൂടിയാണ് എന്ന ബോധ്യമുള്ളയാളാണ് താൻ. പക്ഷെ താൻ ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേയിരിക്കുന്ന ആളാണ്. തന്റെ ശരികൾ എഴുതാനും പറയാനും ഇഷ്ടപ്പെടുന്ന ആളാണെന്നും മീനാക്ഷി കുറിച്ചു.

**മീനാക്ഷിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം..**

*ഞാനും എതിർപക്ഷങ്ങളും*

*സത്യത്തിൽ എന്റെ നാളിതുവരെയുള്ള പോസ്റ്റിലോ കമന്റിലോ ജാതി-മത- വർണ്ണ- രാഷ്ട്രീയ തുടങ്ങി ഒന്നിലും ആരേയും ചെറുതായി പോലും വിഷമിപ്പിക്കരുത് എന്നു കരുതി ശ്രദ്ധാപൂർവ്വമാണ് ചെയ്തിട്ടുള്ളത് എന്റെ പോസ്റ്റുകളും കമന്റുകളും ഒക്കെ പരിശോധിക്കാവുന്നതുമാണ്. എനിക്കനുകൂലമായ കമൻറുകളാണെങ്കിൽ പോലും അതിൽ മറ്റാരെയെങ്കിലും വിഷമിക്കുന്ന ഒന്നു ശ്രദ്ധയിൽപ്പെട്ടാൽ അത് ലൈക്ക് ചെയ്യാറുപോലുമില്ല. പക്ഷെ ഇതെന്നെയാണ് ഞങ്ങളെ ഉദ്ദേശിച്ചാണ് എന്നൊക്കെപ്പറഞ്ഞ് ചിലരെതിരാവുന്നതിന് എനിക്കൊന്നും തന്നെ ചെയ്യാനുമില്ല. കാര്യങ്ങൾ ഇങ്ങനെയായിരിക്കെ എന്തുകൊണ്ടാണ് എങ്ങനെയാണ് എപ്പോഴും എതിർപക്ഷങ്ങൾ ഉണ്ടായിക്കൊണ്ടേയിരിക്കുന്നത് എന്നു മനസ്സിലാവുന്നതേയില്ല. എന്നു കരുതി എനിക്കത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതുമില്ല.. എതിർപക്ഷങ്ങൾ ഉണ്ടാക്കുവാൻ അവർക്കും അവകാശങ്ങൾ ഉണ്ടെന്നുമറിയുന്നു. വിമർശനപരമായി കാര്യങ്ങൾ പറയുന്നതും സ്വാഗതം ചെയ്യുന്നു. അതിൽ അസഹിഷ്ണുതയുമില്ല. തന്നെയുമല്ല പ്രത്യക്ഷമായോ പരോക്ഷമായോ ഞാനൊരു പാർട്ടിയേയും സപ്പോർട്ട് ചെയ്യുകയോ എതിർക്കുകയോ ചെയ്തിട്ടുമില്ല. വ്യക്തിപരമായി പ്രവർത്തനങ്ങൾ കൊണ്ടോ പെരുമാറ്റങ്ങൾ കൊണ്ടോ പ്രസംഗങ്ങൾ കൊണ്ടോ ഇഷ്ടമുള്ളവർ എല്ലാ പാർട്ടികളിലുമുണ്ട് താനും. തെരഞ്ഞെടുക്കപ്പെടുന്ന മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമൊക്കെ ജനാധിപത്യപരമായി എന്റേതു കൂടിയാണ് എന്ന ബോധ്യമുള്ളയാളുമാണ്. പക്ഷെ ഞാൻ ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേയിരിക്കുന്ന ആളും. എന്റെ ശരികൾ എഴുതാനും പറയാനും ഇഷ്ടപ്പെടുന്ന ആളുമാണ്. കഴിവതും വ്യക്തിപരമായി ആരെയും ബുദ്ധിമുട്ടിക്കാത്ത രീതിയിൽ. കാര്യങ്ങൾ ഇങ്ങനെയായിരിക്കെ ചോദ്യങ്ങൾ ചോദിക്കുന്നതും സയന്റിഫിക് ടെമ്പറോടെ ഏതെങ്കിലും വിഷയത്തെ സമീപിക്കുന്നതും. എങ്ങനെ തെറ്റാവും. മാത്രമല്ല എന്റെ പ്രായത്തിലുള്ളവർക്കും അവരുടെ പാർട്ടിയിൽ നില്ക്കുമ്പോഴും (ഓരോ ആളിനും. അവരുടെ പാർട്ടിയും വിശ്വാസങ്ങളും. ആശയങ്ങളും ഒക്കെ അവർക്കും പ്രധാനമാണ് എന്ന ജനാധിപത്യ ബോധ്യമുള്ളയാളുമാണ്) അവർക്കു നേരേയും നീതിയില്ലാത്ത എതിർപക്ഷ ആക്രമണങ്ങളുണ്ടായിക്കൊണ്ടേയിരുന്നാൽ അവർക്കും ഒരു പക്ഷെ തോന്നാനിടയില്ലെ അറിയാൻ ശ്രമിക്കുന്നതും ചോദ്യങ്ങൾ ചോദിക്കുന്നതും തെറ്റാണ് എന്ന്.. അതാണോ ശരി… **സ്‌നേഹപൂർവ്വം മീനാക്ഷി*

### Related Links & Sources
- [Original Story Source](https://moviemax.in/news/343894/actress-meenakshi-clarifies-no-support-or-opposition-to-any-political-party)