---
title: "റാപ്പർ വേടൻ വിവാഹിതനാകുന്നു; വധു എഴുത്തുകാരി നവമി ലത; ചടങ്ങുകൾ ഇന്ന് തൃശൂരിൽ"
english_title: "Rapper Vedan gets married; bride is writer Navami Latha; ceremony to be held in Thrissur today"
publisher: "moviemax.in"
canonical_url: "https://moviemax.in/news/343842/rapper-vedan-gets-married-bride-is-writer-navami-latha-ceremony-to-be-held-in-thrissur-today"
published_at: "2026-02-24T09:33:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699d23c33e302_ceremony_to_be_held_in_Thrissur_today.jpg"
keywords: []
---

# റാപ്പർ വേടൻ വിവാഹിതനാകുന്നു; വധു എഴുത്തുകാരി നവമി ലത; ചടങ്ങുകൾ ഇന്ന് തൃശൂരിൽ

> **Lead Summary:** തൃശൂർ: റാപ്പർ വേടന്റെ വിവാഹം ഇന്ന് തൃശൂരിൽ നടക്കും. മഞ്ചേരി സ്വദേശിയും എഴുത്തുകാരിയുമായ നവമി ലതയാണ് വധു. ദീർഘകാലത്തെ പ്രണയത്തിനൊടുവിൽ തൃശൂരിൽ വെച്ചാണ് വിവാഹ ചടങ്ങുകൾ നടക്കുക. സബ് രജിസ്റ്റർ ഓഫീസിലെ തിരക്കും അസൗകര്യങ്ങളും ഒഴിവാക്കാനായി വേടന്റെ തൃശൂരിലെ വീട്ടിൽ വെച്ചായിരിക്കും വിവാഹ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കുക. സബ് രജിസ്റ്റർ നേരിട്ട് വീട്ടിലെത്തി പത്ത് മണിക്ക് മുൻപായി ഒപ്പ് രേഖപ്പെടുത്തുമെന്നാണ് വിവരം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന ലളിതമായ വിവാഹ സൽക്കാരമാണ് ചടങ്ങിനോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്.

## Article Content

തൃശൂർ: റാപ്പർ വേടന്റെ വിവാഹം ഇന്ന് തൃശൂരിൽ നടക്കും. മഞ്ചേരി സ്വദേശിയും എഴുത്തുകാരിയുമായ നവമി ലതയാണ് വധു. ദീർഘകാലത്തെ പ്രണയത്തിനൊടുവിൽ തൃശൂരിൽ വെച്ചാണ് വിവാഹ ചടങ്ങുകൾ നടക്കുക. സബ് രജിസ്റ്റർ ഓഫീസിലെ തിരക്കും അസൗകര്യങ്ങളും ഒഴിവാക്കാനായി വേടന്റെ തൃശൂരിലെ വീട്ടിൽ വെച്ചായിരിക്കും വിവാഹ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കുക. സബ് രജിസ്റ്റർ നേരിട്ട് വീട്ടിലെത്തി പത്ത് മണിക്ക് മുൻപായി ഒപ്പ് രേഖപ്പെടുത്തുമെന്നാണ് വിവരം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന ലളിതമായ വിവാഹ സൽക്കാരമാണ് ചടങ്ങിനോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/343842/rapper-vedan-gets-married-bride-is-writer-navami-latha-ceremony-to-be-held-in-thrissur-today)