'ഞാന്‍ ലഹരിയ്ക്ക് അടിമയെന്ന് പ്രചരിപ്പിച്ചു, സ്ഥിരമായ മദ്യപിച്ചെത്തിയ സംവിധായകന്‍; അഹാ കൃഷ്ണ

'ഞാന്‍ ലഹരിയ്ക്ക് അടിമയെന്ന് പ്രചരിപ്പിച്ചു, സ്ഥിരമായ മദ്യപിച്ചെത്തിയ സംവിധായകന്‍; അഹാ കൃഷ്ണ
Mar 11, 2025 12:32 PM | By Jain Rosviya

നാന്‍സി റാണി സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ മൗനം വെടിഞ്ഞ് അഹാന കൃഷ്ണ. ചിത്രത്തിലെ നായികയായ അഹാന പ്രൊമോഷന്‍ പരിപാടികള്‍ക്കും മറ്റും സഹകരിക്കുന്നില്ലെന്ന് ചിത്രത്തിന്റെ സംവിധായകന്‍ മനുവിന്റെ ഭാര്യ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

സിനിമയുടെ പ്രൊമോഷന്‍ പരിപാടികള്‍ക്കിടെയാണ് നൈന അഹാനയ്‌ക്കെതിരെ രംഗത്തെത്തിയത്. സിനിമയുടെ റിലീസിന് മുമ്പ് തന്നെ സംവിധായകന്‍ മനു മരണപ്പെട്ടിരുന്നു.

തനിക്കെതിരെയുള്ള ആരോപണങ്ങള്‍ പൂര്‍ണ്ണമായും തള്ളിക്കളയുകയാണ് അഹാന. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഒമ്പത് പേജുള്ള ദീര്‍ഘമായ പ്രസ്താവനയിലൂടെയാണ് അഹാന പ്രതികരിക്കുന്നത്.

നാന്‍സി റാണിയുടെ ചിത്രീകരണത്തിലുടനീളം സംവിധായകന്റെ ഭാഗത്തു നിന്നും തീര്‍ത്തും അണ്‍പ്രൊഫഷണല്‍ ആയ സമീപനമായിരുന്നു ഉണ്ടായിരുന്നതെന്നാണ് അഹാന പറയുന്നത്.

ചിത്രത്തിന്റെ നിര്‍മ്മാണവും സംവിധാനവും മനു തന്നെയായിരുന്നു. അതുകൊണ്ട് തന്നെ തുടക്കം മുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഷൂട്ട സമയത്ത് നടന്നിരുന്നില്ല. സംവിധായകനും ചില എഡികളും സെറ്റില്‍ വച്ച് മദ്യപിക്കുന്നത് പതിവായിരുന്നുവെന്നും അത് കാരണം പലപ്പോഴും താരങ്ങള്‍ക്ക് കാത്തിരിക്കേണ്ടി വന്നിരുന്നുവെന്നും അഹാന പറയുന്നു.

ഷൂട്ട് കൃത്യസമയത്ത് തുടങ്ങുകയോ തീരുകയോ ചെയ്തിരുന്നില്ല. എന്താണ് നടക്കുന്നതെന്ന് പോലും ആര്‍ക്കും അറിവുണ്ടായിരുന്നില്ല. ആര്‍ട്ടിസ്റ്റുകള്‍ കാത്തിരിക്കേണ്ടി വരുമ്പോള്‍ താന്‍ മനുവിനോട് ഷൂട്ട് തുടങ്ങാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അഹാന പറയുന്നു.

സംവിധായകനും ഭാര്യയും ചേര്‍ന്ന് താന്‍ തീര്‍ത്തും അണ്‍പ്രൊഫഷണല്‍ ആണെന്ന് പ്രചരിപ്പിച്ചുവെന്നാണ് അഹാന പറയുന്നത്. മറ്റൊരു നടിയോടും പിആര്‍ഒ സംഗീത ജനചന്ദ്രനോടും താന്‍ മയക്കുമരുന്നിന് അടിമയാണെന്നും സെറ്റില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയെന്നും പറഞ്ഞുവെന്നും അഹാന ആരോപിച്ചു.

തന്റെ അമ്മയെ ഫോണില്‍ വിളിച്ച മനുവിന്റെ ഭാര്യ ഭര്‍ത്താവിന്റെ മദ്യപാനത്തെ ന്യായീകരിക്കുകയും താന്‍ മയുക്കുമരുന്ന് ഉപയോഗിക്കുന്നുവെന്ന് നുണ പറഞ്ഞുവെന്നും അഹാന ആരോപിക്കുന്നു.

തന്നെക്കുറിച്ച് ഇല്ലാക്കഥ പറഞ്ഞു പരത്തിയെന്നത് മനു പിന്നീട് തുറന്നു പറഞ്ഞതാണെന്നും അഹാന പറയുന്നുണ്ട്. അതിന്റെ വോയ്‌സ് റെക്കോര്‍ഡും മറ്റും തന്റെ പക്കലുണ്ടെന്നും അഹാന പറയുന്നു. തന്നെക്കുറിച്ച് നുണകള്‍ പറഞ്ഞവരെ വിളിച്ച് സത്യാവസ്ഥ അറിയിക്കാമെന്ന് പറഞ്ഞ് 20-ാം ദിവസമാണ് മനു മരണപ്പെടുന്നതെന്നും അഹാന പറയുന്നു.

അതേസമയം സിനിമയുടെ പ്രൊമോഷന്‍ ചെയ്യാന്‍ സമ്മതമാണെന്ന കരാറില്‍ താന്‍ ഒപ്പിട്ടിട്ടില്ലെന്നും ഈ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെങ്കില്‍ താന്‍ പ്രൊമോഷന് പങ്കെടുക്കുമായിരുന്നുവെന്നും അഹാന പറയുന്നുണ്ട്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വന്ന സമയത്ത് പ്രൊമോഷന്‍ വര്‍ക്കുകള്‍ താന്‍ ചെയ്തിട്ടുണ്ടെന്നും അഹാന പറയുന്നു.

താന്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് മലയാളത്തിലെ രണ്ട് വലിയ താരങ്ങള്‍ അന്ന് സിനിമയുടെ പോസ്റ്ററുകള്‍ പങ്കുവച്ചതെന്നും അഹാന ചൂണ്ടിക്കാണിക്കുന്നു. ഈ വിഷയത്തില്‍ തന്റെ അവസാനത്തെ പ്രതികരണമായിരിക്കും ഇതെന്നാണ് അഹാന പറയുന്നത്. അഹാന നായികയായെത്തുന്ന സിനിമയില്‍ ലാല്‍, വിശാഖ് നായര്‍, അര്‍ജുന്‍ അശോകന്‍, അജു വര്‍ഗീസ് തുടങ്ങിയവര്‍ അഭിനയിച്ചിട്ടുണ്ട്.



#spread #was #addicted #to# drugs #director # regula$r drunkard; #aahanKrishna

Next TV

Related Stories
ആ ഒരൊറ്റ സീൻ....! 'അയാളും ഞാനും തമ്മിൽ' സംവിധാനം ചെയ്യാൻ തീരുമാനിച്ചതിന് കാരണം -ലാൽ ജോസ്

Jul 13, 2025 02:28 PM

ആ ഒരൊറ്റ സീൻ....! 'അയാളും ഞാനും തമ്മിൽ' സംവിധാനം ചെയ്യാൻ തീരുമാനിച്ചതിന് കാരണം -ലാൽ ജോസ്

'അയാളും ഞാനും തമ്മിൽ' സംവിധാനം ചെയ്യാൻ തീരുമാനിച്ചതിന് പിന്നിലെ കാരണം തുറന്നു പറഞ്ഞ് ലാൽ...

Read More >>
മടപ്പുര സംഗീതസാന്ദ്രം, പറശ്ശിനിക്കടവ് മുത്തപ്പന് മുന്നിൽ എല്ലാം മറന്നുപാടി കെ.എസ്. ചിത്ര, വീഡിയോ വൈറൽ

Jul 13, 2025 12:48 PM

മടപ്പുര സംഗീതസാന്ദ്രം, പറശ്ശിനിക്കടവ് മുത്തപ്പന് മുന്നിൽ എല്ലാം മറന്നുപാടി കെ.എസ്. ചിത്ര, വീഡിയോ വൈറൽ

പറശ്ശിനിക്കടവ് മുത്തപ്പന്റെ മടപ്പുര സംഗീതസാന്ദ്രമാക്കി മലയാളത്തിന്‍റെ വാനമ്പാടി കെ.എസ്.ചിത്ര....

Read More >>
പേര് ആവുമ്പോൾ ഇനീഷ്യല്‍ ആവാം...ല്ലേ...! വിവാദങ്ങള്‍ക്കൊടുവില്‍ ജെഎസ്‌കെയ്ക്ക് പ്രദര്‍ശനാനുമതി; പുതിയ പകര്‍പ്പില്‍ എട്ട് മാറ്റങ്ങള്‍

Jul 12, 2025 06:49 PM

പേര് ആവുമ്പോൾ ഇനീഷ്യല്‍ ആവാം...ല്ലേ...! വിവാദങ്ങള്‍ക്കൊടുവില്‍ ജെഎസ്‌കെയ്ക്ക് പ്രദര്‍ശനാനുമതി; പുതിയ പകര്‍പ്പില്‍ എട്ട് മാറ്റങ്ങള്‍

വിവാദങ്ങള്‍ക്കൊടുവില്‍ ജെഎസ്‌കെയ്ക്ക് പ്രദര്‍ശനാനുമതി; പുതിയ പകര്‍പ്പില്‍ എട്ട്...

Read More >>
മഞ്ജു നീ ഇനി അത് ചെയ്യില്ലേ...? മറുപടി ഒരു ചിരിയായിരുന്നു.... വിവാഹം കഴിഞ്ഞ് പിറ്റേന്ന്....! മേക്കപ്പ് ആർട്ടിസ്റ്റ് പറയുന്നു

Jul 12, 2025 05:31 PM

മഞ്ജു നീ ഇനി അത് ചെയ്യില്ലേ...? മറുപടി ഒരു ചിരിയായിരുന്നു.... വിവാഹം കഴിഞ്ഞ് പിറ്റേന്ന്....! മേക്കപ്പ് ആർട്ടിസ്റ്റ് പറയുന്നു

ദിലീപുമായുള്ള വിവാഹത്തിന് ശേഷം അഭിനയം നിർത്തുമോ എന്ന മേക്കപ്പ് ആർട്ടിസ്റ്റിന്റെ ചോദ്യം , മഞ്ജുവിന്റെ...

Read More >>
സിനിമ ചിത്രീകരണത്തിനിടെ നടൻ സാഗർ സൂര്യയ്ക്ക് പരിക്ക്

Jul 11, 2025 07:34 PM

സിനിമ ചിത്രീകരണത്തിനിടെ നടൻ സാഗർ സൂര്യയ്ക്ക് പരിക്ക്

സിനിമ ചിത്രീകരണത്തിനിടെ നടൻ സാഗർ സൂര്യയ്ക്ക്...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall