(moviemax.in) വിവാഹനിശ്ചയം കഴിഞ്ഞ വിവരം ആരാധകരോട് പങ്കുവെച്ച് നടി അഭിനയ. ഇൻസ്റ്റഗ്രാമിൽ കൂടിയാണ് താരം വിവാഹനിശ്ചയ വാർത്ത അറിയിച്ചത്. കുട്ടിക്കാലം മുതൽക്കുള്ള സുഹൃത്താണ് വരൻ എന്നാണ് വിവരം. കഴിഞ്ഞ പതിനഞ്ച് വർഷത്തോളം നീണ്ട സൗഹൃദമാണ് ഇപ്പോൾ വിവാഹത്തിലെത്തിനിൽക്കുന്നത്.
വിവാഹനിശ്ചയ മോതിരമണിഞ്ഞ ഇരുവരുടേയും കൈകളുടെ ചിത്രമാണ് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ആരാണ് ആൾ എന്നത് വ്യക്തമാക്കിയിട്ടില്ല. പതിനഞ്ച് വർഷമായുള്ള പ്രണയമാണെന്നും ജീവിത പങ്കാളിയാകാൻ പോകുന്ന വ്യക്തി തന്റെ ബാല്യകാല സുഹൃത്താണെന്നും അഭിനയ അടുത്തിടെ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.
വെളിപ്പെടുത്തലിന് ഒരു മാസം പിന്നിടുമ്പോഴാണ് വിവാഹനിശ്ചയ ചിത്രങ്ങൾ പുറത്തുവന്നത്. അതുകൊണ്ട് തന്നെ ആരാധകർക്കും ഇതൊരു സർപ്രൈസ് നിമിഷമാണ്.
'മണികൾ മുഴങ്ങട്ടെ, അനുഗ്രഹവർഷമുണ്ടാകട്ടെ, എന്നെന്നേക്കുമായുള്ള യാത്രയുടെ തുടക്കംകുറിക്കുന്നു'വെന്നാണ് അഭിനയ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്.
#Actress #Abhinaya #shares #news #her #engagement #with #her #fans.