'അത് ഒരു മുംസ്ലിം പെൺകു‌ട്ടി ചെയ്യാൻ പാടില്ലായിരുന്നു, ഒരുപാട് കരഞ്ഞു, ഹിജാബില്ലാതെ പുറത്ത് പോകുന്ന അവസാനത്തെ ദിവസമാണത്'

'അത് ഒരു മുംസ്ലിം പെൺകു‌ട്ടി ചെയ്യാൻ പാടില്ലായിരുന്നു, ഒരുപാട് കരഞ്ഞു,  ഹിജാബില്ലാതെ പുറത്ത് പോകുന്ന അവസാനത്തെ ദിവസമാണത്'
Mar 9, 2025 08:46 AM | By Susmitha Surendran

(moviemax.in)  സിനിമയിലെ പേരും പ്രശസ്തിയും വിട്ട് വിശ്വാസത്തിന്റെ പാതയിലേക്ക് തിരിഞ്ഞ മുൻനടി മുംതാസ് ഇന്ന് പൂർണമായും മതവിശ്വാസത്തിലൂന്നിയ ജീവിതമാണ് നയിക്കുന്നത്.  ഹിജാബ് ധരിച്ച് മാത്രമാണ് ഇന്ന് മുംതാസിനെ പൊതുവേദികളിൽ കാണാറുള്ളത്.

ഇപ്പോഴിതാ ഹിജാബ് ധരിക്കാനുള്ള തന്റെ തീരുമാനത്തിന് പിന്നിലെ കഥ പങ്കുവെക്കുകയാണ് മുംതാസ്. ഞാൻ ഒരു ഹിജാബി ആകുമെന്ന് കരുതിയതല്ല. അഞ്ച് നേരം നമസ്കരിക്കുന്നുണ്ടായിരുന്നു. 2021 ലാണ് എന്റെ യാത്ര തുടങ്ങിയത്.

പെട്ടെന്നൊരിക്കൽ ഹിജാബില്ലാതെ എനിക്ക് പുറത്തിറങ്ങാനാകുന്നില്ലെന്ന് തിരിച്ചറിഞ്ഞു. ഞാൻ പുറത്ത് പോകുന്നുണ്ടായിരുന്നു. പെട്ടെന്നൊരു ദിവസമെടുത്ത തീരുമാനമാണ്. എന്റെ സുഹൃത്ത് കല മാസ്റ്ററുടെ പ്രോ​ഗ്രാമുണ്ടായിരുന്നു. 20 ദിവസത്തോളം മുൻപേ ആ പ്രോ​ഗ്രാമിന് വരുമെന്ന് ഞാൻ ഉറപ്പ് കാെടുത്തതാണ്.

രാത്രി സാരിയും ആഭരണങ്ങളുമെല്ലാം എടുത്ത് വെച്ചു. അടുത്ത ദിവസം എഴുന്നേറ്റപ്പോൾ ഹിജാബില്ലാതെ എനിക്ക് പുറത്ത് പോകാൻ പറ്റില്ലെന്ന് മനസിലാക്കി. എന്ത് ചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു.

ഹിജാബില്ലാതെ ഞാൻ പുറത്ത് പോകില്ലെന്ന് ചേട്ടനോട് പറഞ്ഞു. പെട്ടെന്നൊരു ദിവസം അങ്ങനെ മാറാനാകില്ല, സിനിമ റിലേറ്റഡായ ഫങ്ഷനാണെന്ന് ചേട്ടൻ പറഞ്ഞു. ഇതിന് ശേഷം ഇൻസ്റ്റ​ഗ്രാമിലൂടെ ഇക്കാര്യം പ്രഖ്യാപിച്ചാൽ മതിയെന്നും പറഞ്ഞു. ഞാൻ ഒരുപാട് കരഞ്ഞു.

റെ‍ഡിയായി ഫങ്ഷന് പോയി. എനിക്ക് എന്നോട് തന്നെ ദേഷ്യം വന്നു. ആരെന്ത് വിചാരിച്ചാലും ഹിജാബോടെ തന്നെ പോകണമായിരുന്നു. ചേ‌ട്ടൻ അമ്മയെ വിളിച്ചു. എന്താണ് നിന്റെ പ്രശ്നം, ഇത് കഴിഞ്ഞിട്ട് തീരുമാനിച്ചോ എന്ന് പറഞ്ഞു.

ഹിജാബില്ലാതെ പുറത്ത് പോകുന്ന അവസാനത്തെ ദിവസമാണതെന്ന് തീരുമാനിച്ചു. അത് ഞാൻ അള്ളാഹുവിന് കൊടുത്ത ഉറപ്പാണ്. എന്ത് സംഭവിച്ചാലും ഹിജാബ് ധരിക്കും. ധരിക്കാത്തപ്പോൾ തനിക്ക് വസ്ത്രം ധരിക്കാത്തത് പോലെയാണ് തോന്നിയതെന്നും മുംതാസ് പറയുന്നു.

നിഖാബും ഹിജാബും ധരിച്ച് തെറ്റ് ചെയ്യുന്നത് ശരിയല്ലെന്നും മുംതാസ് വ്യക്തമാക്കി. മുഖം കാണാതിരിക്കാൻ നിഖാബ് ധരിച്ച് ബോയ്ഫ്രണ്ടിനൊപ്പം കറങ്ങുന്നു. അത് ഒരു മുംസ്ലിം പെൺകു‌ട്ടി ചെയ്യാൻ പാടില്ലായിരുന്നെന്നും മുംതാസ് പറയുന്നു. ഹിജാബ് തനിക്ക് നൽകുന്ന സുരക്ഷിതത്വത്തെക്കുറിച്ചും മുംതാസ് സംസാരിച്ചു.

ഒരു സ്ത്രീ അബായ ധരിച്ച് പുറത്ത് പോകുമ്പോൾ ലഭിക്കുന്ന ബഹുമാനം ഞാൻ കണ്ടറിഞ്ഞു. മിനി സ്കേർട്ട് ധരിച്ച് റോഡിൽ ആടിയ ആളാണ് ഞാൻ. അന്ന് എനിക്ക് നേരെ വന്ന നോട്ടവും ഇപ്പോൾ എനിക്ക് നേരെ വരുന്ന നോട്ടവും എനിക്ക് നന്നായി അറിയാം.

അബായ നിങ്ങൾക്ക് ബഹുമാനം തരുന്നുണ്ട്. എന്തിനത് അബായ ധരിച്ച് തെറ്റായ കാര്യങ്ങൾ ചെയ്ത് ഇല്ലാതാക്കണമെന്നും മുംതാസ് ചോദിക്കുന്നു. അഭിനയ രം​ഗത്ത് നിന്നും പൂർണമായും മാറി നിൽക്കുന്ന മുംതാസ് ഇനി സിനിമയിലേക്ക് തിരിച്ച് വരാൻ താൽപര്യപ്പെടുന്നില്ല.





#Mumtas #sharing #story #behind #her #decision #wear #hijab.

Next TV

Related Stories
സാമന്ത വിവാഹിതയാവുന്നു? വരൻ വിവാഹിതനും ഒരു പെണ്‍കുട്ടിയുടെ പിതാവും! വിവാഹം ഉടനെന്ന് റിപ്പോർട്ട്

May 3, 2025 10:55 AM

സാമന്ത വിവാഹിതയാവുന്നു? വരൻ വിവാഹിതനും ഒരു പെണ്‍കുട്ടിയുടെ പിതാവും! വിവാഹം ഉടനെന്ന് റിപ്പോർട്ട്

സംവിധായകൻ രാജ് നിഡിമോരുവുമായുള്ള സാമന്തയുടെ പ്രണയത്തെക്കുറിച്ചും അവരുടെ രണ്ടാമത്തെ ചിത്രത്തെക്കുറിച്ചും ബയിൽവൻ രംഗനാഥൻ...

Read More >>
 'ശ് ശ് ശ്... മിണ്ടരുത്, അവര്‍ എന്നെ കൊല്ലും'; കയ്യില്‍ കത്തിയുമായി പര്‍വീണ്‍; ഇന്നും നട്ടെല്ലില്‍ മരവിപ്പ് -മഹേഷ് ഭട്ട്

May 1, 2025 10:33 AM

'ശ് ശ് ശ്... മിണ്ടരുത്, അവര്‍ എന്നെ കൊല്ലും'; കയ്യില്‍ കത്തിയുമായി പര്‍വീണ്‍; ഇന്നും നട്ടെല്ലില്‍ മരവിപ്പ് -മഹേഷ് ഭട്ട്

പർവീണ ബേബിയെക്കുറിച്ചുള്ള മഹേഷ് ഭട്ട് ഒരു നട്ടെല്ല് മരവിപ്പിക്കുന്ന എപ്പിസോഡ്...

Read More >>
Top Stories