'ഭാര്യ സ്വപ്‌നത്തിൽ വന്ന് രക്തം കുടിക്കുന്നു, ഉറങ്ങാൻ പറ്റുന്നില്ല'; വൈകിയെത്തുന്നതിൽ കോൺസ്റ്റബിളിന്റെ വിശദീകരണം, വൈറൽ

'ഭാര്യ സ്വപ്‌നത്തിൽ വന്ന് രക്തം കുടിക്കുന്നു, ഉറങ്ങാൻ പറ്റുന്നില്ല'; വൈകിയെത്തുന്നതിൽ കോൺസ്റ്റബിളിന്റെ വിശദീകരണം, വൈറൽ
Mar 5, 2025 09:21 PM | By Athira V

(moviemax.in ) ജോലി സ്ഥലത്ത് വൈകി എത്തിയാൽ പൊതുവെ നമ്മൾ പല തരത്തിലുള്ള കാരണങ്ങൾ പറയാറുണ്ട്. എന്നാൽ ഒരു കോൺസ്റ്റബിൾ തന്റെ ജോലിക്ക് വൈകിയെത്തിയതിൽ നൽകിയ വിശദീകരണമാണ് ഇപ്പോൾ വൈറൽ ആയി മാറിക്കൊണ്ടിരിക്കുന്നത്

''ഞാനും എന്റെ ഭാര്യയും തമ്മിൽ വഴക്കാണ്, അവൾ സ്വപ്‌നത്തിൽ വന്ന് എന്റെ നെഞ്ചിൽ കയറിയിരുന്ന് രക്തം കുടിക്കാൻ ശ്രമിക്കുന്നു. രാത്രി എനിക്ക് ഉറങ്ങാൻ കഴിയുന്നില്ല.

അതുകൊണ്ടാണ് എനിക്ക് സമയത്ത് ജോലിക്ക് വരാൻ കഴിയാത്തത്'' - ഉത്തർപ്രദേശ് പാരാമിലിട്ടറി ഫോഴ്‌സിലെ കോൺസ്റ്റബിൾ മേലുദ്യോഗസ്ഥന്റെ കാരണം കാണിക്കൽ നോട്ടീസിന് നൽകിയ മറുപടിയാണിത്.

ഫെബ്രുവരി 17നാണ് ബറ്റാലിയൻ ഇൻ ചാർജ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.

രാവിലെ നടക്കുന്ന ബ്രീഫിങ്ങിന് കോൺസ്റ്റബിൾ സ്ഥിരമായി വൈകിയെത്തുന്നതും ശരിയായ രീതിയിൽ ഷേവ് ചെയ്യുന്നില്ലെന്നും മിക്കപ്പോഴും യൂണിറ്റിലെ പ്രവർത്തനങ്ങൾക്ക് ഹാജരാകുന്നില്ലെന്നും നോട്ടീസിൽ കുറ്റപ്പെടുത്തിയിരുന്നു.

ജീവിക്കാനുള്ള ആഗ്രഹം നഷ്ടപ്പെട്ടെന്നും ദൈവത്തിന് മുന്നിൽ സ്വയം സമർപ്പിക്കാനാണ് തീരുമാനമെന്നും കോൺസ്റ്റബിൾ പറയുന്നു. ആത്മമുക്തിയിലേക്ക് നയിച്ച് തന്റെ ഈ ദുരിതം അവസാനിപ്പിക്കാൻ മുതിർന്ന ഉദ്യോഗസ്ഥർ സഹായിക്കണമെന്ന അപേക്ഷയും കോൺസ്റ്റബിൾ നൽകിയ മറുപടിക്കത്തിലുണ്ട്.

കോൺസ്റ്റബിളിന്റെ പ്രശ്‌നങ്ങളെ കുറിച്ച് അന്വേഷിക്കുമെന്ന് ബറ്റാലിയൻ കമാൻഡന്റ് സത്യേന്ദ്ര പട്ടേൽ പറഞ്ഞു. ആരാണ് കോൺസ്റ്റബിൾ എന്നും എന്താണ് അദ്ദേഹത്തിന്റെ പ്രശ്‌നങ്ങളെന്നും വിശദമായി അന്വേഷിക്കും. കൗൺസിലിങ് ആവശ്യമുണ്ടെങ്കിൽ അത് നൽകുമെന്നും പട്ടേൽ പറഞ്ഞു.

#wife #drinks #my #blood #dreams #cant #sleep #constable #explains #late #arrival

Next TV

Related Stories
100 വര്‍ഷം പഴക്കമുള്ള പ്രണയ ലേഖനം, കിട്ടിയത് വീടിന്‍റെ തറ പുതുക്കിപ്പണിയുന്നതിനിടെ; വൈറലായി കുറിപ്പ്

Mar 5, 2025 05:12 PM

100 വര്‍ഷം പഴക്കമുള്ള പ്രണയ ലേഖനം, കിട്ടിയത് വീടിന്‍റെ തറ പുതുക്കിപ്പണിയുന്നതിനിടെ; വൈറലായി കുറിപ്പ്

ഒപ്പം പതിനാലോളം കത്തുകളുടെ ചിത്രവും അദ്ദേഹം പുറത്ത് വിട്ടു. ഞാനും ഭാര്യയും അതില്‍ ചില എഴുത്തുകൾ വായിക്കാന്‍ ശ്രമിച്ചെന്നും അയാൾ...

Read More >>
ആരും തിരക്ക് കൂട്ടരുത്, എല്ലാർക്കും അവസരം തരാം; ക്ഷേത്രത്തിൽ സന്ദർശകർക്ക് പൂച്ചയുടെ 'ഹൈ ഫൈവ് അനു​ഗ്രഹം'

Mar 4, 2025 10:13 PM

ആരും തിരക്ക് കൂട്ടരുത്, എല്ലാർക്കും അവസരം തരാം; ക്ഷേത്രത്തിൽ സന്ദർശകർക്ക് പൂച്ചയുടെ 'ഹൈ ഫൈവ് അനു​ഗ്രഹം'

പൂച്ചയും സന്ദർശകരും തമ്മിലുള്ള കൗതുകപരമായ ഇടപെടലിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി...

Read More >>
'ഇതിപ്പോ ന്താ അവസ്ഥ..! ജീവിതം ഒന്നല്ലേയുള്ളൂ' ; പവർ കേബിളിൽ യുവാവിന്റെ പുൾ അപ്പ്, വൈറലായി വീഡിയോ

Mar 4, 2025 02:22 PM

'ഇതിപ്പോ ന്താ അവസ്ഥ..! ജീവിതം ഒന്നല്ലേയുള്ളൂ' ; പവർ കേബിളിൽ യുവാവിന്റെ പുൾ അപ്പ്, വൈറലായി വീഡിയോ

എന്നാൽ, ഇങ്ങനെ പുൾ അപ്പ് എടുത്താൽ അധികകാലം ജീവിക്കേണ്ടി വരുമോ എന്ന കാര്യത്തിൽ പോലും സംശയമാണ്. കാരണം മറ്റൊന്നുമല്ല, യുവാവ് പുൾ അപ്പ് എടുക്കുന്നത്...

Read More >>
വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം ഭാര്യ പ്രസവിച്ചു, കുഞ്ഞ് തന്‍റെതല്ലേന്ന് കരഞ്ഞ് പറഞ്ഞ് ഭര്‍ത്താവ്! സംഭവമിങ്ങനെ...!!

Mar 4, 2025 02:06 PM

വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം ഭാര്യ പ്രസവിച്ചു, കുഞ്ഞ് തന്‍റെതല്ലേന്ന് കരഞ്ഞ് പറഞ്ഞ് ഭര്‍ത്താവ്! സംഭവമിങ്ങനെ...!!

പുതിയ തലമുറ ഇത്തരം കാര്യങ്ങളില്‍ കൂറെ കൂടി പ്ലാനിംഗിലാണ്. വിവാഹത്തിന് മുമ്പ് തന്നെ എത്ര കാലം കഴിഞ്ഞ് എത്ര കുട്ടികൾ വരെയാകാം എന്ന കാര്യത്തില്‍...

Read More >>
106 -ാം പിറന്നാൾ ആഘോഷിക്കാൻ ഒരുങ്ങി; മുത്തശ്ശിയുടെ ദീർഘായുസ്സിന്റെ രഹസ്യം!

Mar 1, 2025 05:29 PM

106 -ാം പിറന്നാൾ ആഘോഷിക്കാൻ ഒരുങ്ങി; മുത്തശ്ശിയുടെ ദീർഘായുസ്സിന്റെ രഹസ്യം!

അവർ ഒരിക്കലും പുകവലിക്കുകയോ അധികം അളവിൽ മദ്യപിക്കുകയോ ചെയ്തിട്ടില്ല....

Read More >>
 നിർത്താതെ  ചുംബിച്ചത് 58 മണിക്കൂറും 35 മിനിറ്റും; റെക്കോർഡ് നേടിയ ​ദമ്പതികൾ ഒടുവിൽ വേർപിരിയുന്നു

Mar 1, 2025 05:18 PM

നിർത്താതെ ചുംബിച്ചത് 58 മണിക്കൂറും 35 മിനിറ്റും; റെക്കോർഡ് നേടിയ ​ദമ്പതികൾ ഒടുവിൽ വേർപിരിയുന്നു

പിരിഞ്ഞെങ്കിലും അന്ന് അങ്ങനെയൊരു റെക്കോർഡ് നേടിയതിൽ എപ്പോഴും അഭിമാനിക്കുന്നു എന്നും എക്കച്ചായ്...

Read More >>
Top Stories

News Roundup

GCC News