'അടങ്ങി ഇരി അണ്ണാ..., ഒരു ഭാര്യയും മോളുമുണ്ടെന്ന് ഓര്‍മ്മ വേണം'; മാറിയ ലുക്കിൽ പൃഥ്വിരാജ്, 'അങ്ങനെ അങ്ങോട്ട് ചോദിക്ക് ചേച്ചിയെന്ന് ആരാധകര്‍

'അടങ്ങി ഇരി അണ്ണാ..., ഒരു ഭാര്യയും മോളുമുണ്ടെന്ന് ഓര്‍മ്മ വേണം'; മാറിയ ലുക്കിൽ പൃഥ്വിരാജ്, 'അങ്ങനെ അങ്ങോട്ട് ചോദിക്ക് ചേച്ചിയെന്ന് ആരാധകര്‍
Mar 4, 2025 01:28 PM | By Athira V

(moviemax.in ) പൃഥ്വിരാജിന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തുന്ന എമ്പുരാന് വേണ്ടിയാണ് മലയാള സിനിമ ലോകം കാത്തിരിക്കുന്നത്. ചിത്രത്തിന്‍റെ ഒരോ അപ്ഡേറ്റും വളരെ ആവേശത്തോടെയാണ് സോഷ്യല്‍ മീഡിയ കാണുന്നത്. അതേ സമയം കുറേക്കാലത്തിന് ശേഷം വ്യത്യസ്തമായ ലുക്കില്‍ പ്രത്യക്ഷപ്പെട്ട പൃഥ്വിരാജിന്‍റെ ചിത്രം വൈറലാകുകയാണ്.

ക്ലീന്‍ ഷേവ് ചെയ്‌ത ലുക്കിലുള്ള താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. സംവിധാനം ചെയ്‌ത സിനിമ പൂര്‍ത്തിയാക്കി കൈമാറിയെന്നും ഇനി നടനെന്ന നിലയില്‍ പുതിയ രൂപമാണെന്നും പൃഥ്വി ചിത്രത്തിന് അടിക്കുറിപ്പുമായി പറയുന്നു.

പൃഥ്വിരാജ് പങ്കുവച്ച ചിത്രം അതിവേഗമാണ് വൈറലായത്. മൂന്നേകാല്‍ ലക്ഷത്തിലേറെ ലൈക്കുകള്‍ ഇതിനകം ചിത്രം നേടിയിട്ടുണ്ട്. ഈ പോസ്‌റ്റില്‍ പലരും കമന്‍റ് ചെയ്തിട്ടുണ്ടെങ്കിലും പൃഥ്വിരാജിന്‍റെ ഭാര്യയും നിര്‍മ്മാതാവുമായ സുപ്രിയ മേനോന്‍റെ കമന്‍റാണ് ശ്രദ്ധനേടുന്നത്.

ഭാര്യയും മോളുമുണ്ടെന്ന് ഓര്‍മ്മ വേണം എന്നായിരുന്നു സുപ്രിയയുടെ കമന്‍റ്. പതിനഞ്ചായിരത്തിലേറെ ലൈക്കുകളാണ് കമന്‍റിന് ലഭിച്ചത്. അങ്ങനെ അങ്ങോട്ട് ചോദിക്ക് ചേച്ചി എന്നത് അടക്കം ആയിരക്കണക്കിന് കമന്‍റുകളാണ് സുപ്രിയയുടെ കമന്‍റിന് മറുപടിയായി എത്തുന്നത്.

അതേ സമയം എമ്പുരാന്‍ പ്രമോഷനുമായി ബന്ധപ്പെട്ട് തിരക്കിലായ പൃഥ്വിരാജ് അതിനിടയില്‍ രണ്ട് വര്‍ഷത്തോളമായി നീണ്ടുപോയ വിലായത്ത് ബുദ്ധ എന്ന ചിത്രം അടുത്തിടെ പൂര്‍ത്തീകരിച്ചിട്ടുണ്ട്.

അതേ സമയം പൃഥ്വിയുടെ മൂന്നാമത്തെ സംവിധാന സംരംഭമായ എമ്പുരാൻ സിനിമ മാര്‍ച്ച് 27ന് റിലീസാകുന്നത്. മലയാളത്തിന്റെ എക്കാലത്തെയും ഒരു ഹിറ്റ് ചിത്രമാണ് ലൂസിഫറാണ്. മോഹൻലാലിന്റെ ലൂസിഫിറിന് ഒടിടിക്ക് 13 കോടിയില്‍ അധികം ലഭിച്ചുവെന്ന് പൃഥ്വിരാജ് വെളിപ്പെടുത്തിയിരുന്നു.

സ്റ്റീഫൻ നെടുമ്പള്ളിയെന്ന ഖുറേഷി അബ്രമായി ചിത്രത്തില്‍ മോഹൻലാല്‍ എത്തിയപ്പോള്‍ ആഗോള ബോക്സ് ഓഫീസില്‍ 150 കോടി രൂപയില്‍ അധികം ബിസിനസ് നേടി ലൂസിഫര്‍ തിളങ്ങിയിരുന്നു. ലൂസിഫറിലെ സ്റ്റീഫൻ നെടുമ്പള്ളിക്കായിരിക്കില്ല രണ്ടാം ഭാഗമായ എമ്പുരാനില്‍ പ്രാധാന്യം എന്ന് റിപ്പോര്‍ട്ടുണ്ട്. ഖുറേഷി അബ്രഹാമിന്റെ പിന്നാലെ സഞ്ചരിക്കുന്ന കഥയായിരിക്കും എമ്പുരാന്റെയെന്നാണ് അപ്‍ഡേറ്റുകളില്‍ നിന്ന് മനസിലാകുന്നത്.

#supriya #drops #blunt #comment #prithviraj #new #look #photo #insta #post #viral

Next TV

Related Stories
കേരളത്തിന്റെ 70 കളിലെ കഥ പറയുന്ന “കനോലി ബാന്റ് സെറ്റ്” വരുന്നു;  ചിത്രീകരണം പൂർത്തിയായി

Mar 4, 2025 05:53 PM

കേരളത്തിന്റെ 70 കളിലെ കഥ പറയുന്ന “കനോലി ബാന്റ് സെറ്റ്” വരുന്നു; ചിത്രീകരണം പൂർത്തിയായി

എഴുപതുകളിലെ കേരളീയ കാലഘട്ടം പ്രമേയമാകുന്ന “കനോലി ബാന്റ് സെറ്റ് ” ഉടൻ...

Read More >>
ദാമ്പത്യം പലതും പഠിപ്പിച്ചു, ഈ ശരീരം വെച്ചാണോ നീ അത് പോകുന്നത്...! ദേവി ചന്ദന

Mar 4, 2025 05:12 PM

ദാമ്പത്യം പലതും പഠിപ്പിച്ചു, ഈ ശരീരം വെച്ചാണോ നീ അത് പോകുന്നത്...! ദേവി ചന്ദന

കളിയാക്കലും പരിഹാസങ്ങൾക്കും ശേഷം തടി കുറയ്ക്കാമെന്ന് തീരുമാനിച്ച കഥയും ദേവി...

Read More >>
3Dയിൽ ദൃശ്യ വിസ്മയമൊരുക്കാൻ “ലൗലി “ വരുന്നു

Mar 4, 2025 05:12 PM

3Dയിൽ ദൃശ്യ വിസ്മയമൊരുക്കാൻ “ലൗലി “ വരുന്നു

മലയാളത്തിലെ ആദ്യത്തെ 'ഹൈബ്രിഡ് 3D അനിമേഷൻ ആന്റ് ലൈവ് ആക്ഷൻ-ത്രിഡി' ലേബലിൽ പുറത്തിറങ്ങുന്ന...

Read More >>
‘ആ നടന്‍ എന്നെ ഞെട്ടിച്ചു, കൂടെ വര്‍ക്ക് ചെയ്യുമ്പോള്‍ സന്തോഷം തോന്നും' - ദിലീഷ് പോത്തന്‍

Mar 4, 2025 04:15 PM

‘ആ നടന്‍ എന്നെ ഞെട്ടിച്ചു, കൂടെ വര്‍ക്ക് ചെയ്യുമ്പോള്‍ സന്തോഷം തോന്നും' - ദിലീഷ് പോത്തന്‍

ഞാന്‍ എന്നിട്ട് അദ്ദേഹത്തോട് ചോദിച്ചിട്ടുണ്ട്, എത്രാമത്തെ അച്ഛന്‍ റോളാണ് ഈ ചെയ്യുന്നത്, എങ്ങനെയാണ് ഇത്ര വ്യത്യസ്തതയോടും താത്പര്യത്തോടെയും...

Read More >>
വയലൻസി​​ന്റെ കാരണമായി സിനിമയെ ചിത്രീകരിക്കുന്നത് അസംബന്ധം: ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂനിയൻ

Mar 4, 2025 01:06 PM

വയലൻസി​​ന്റെ കാരണമായി സിനിമയെ ചിത്രീകരിക്കുന്നത് അസംബന്ധം: ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂനിയൻ

ലോകത്ത് ഉൽപ്പാദിക്കപ്പെട്ട ഏത് ഡേറ്റയും വിരലിന്റെ തുമ്പത്ത് ലഭ്യമാകുന്ന ഒരു സാമൂഹിക പരിതസ്ഥിതിയിൽ സിനിമകളാണ് വയലൻസ് ഉൽപ്പാദിപ്പിക്കുന്നത്...

Read More >>
Top Stories