ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെ വീഴ്ച; കാര്‍ത്തിക് പരിക്ക്

ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെ വീഴ്ച; കാര്‍ത്തിക് പരിക്ക്
Mar 4, 2025 04:48 PM | By Susmitha Surendran

(moviemax.in)സിനിമാ ചിത്രീകരണത്തിനിടെ നടന്‍ കാര്‍ത്തിക് പരിക്ക്. സര്‍ദാര്‍ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണത്തിനിടെയാണ് കാര്‍ത്തിക്ക് കാലിന് പരിക്കേറ്റത്.

ഒരു പ്രധാന രംഗത്തിന്റെ ചിത്രീകരണത്തിലായിരുന്നു അപകടം എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കാര്‍ത്തിക്ക് പരിക്കേറ്റതോടെ ഷൂട്ടിങ് ഒരാഴ്ചത്തേക്ക് താല്‍ക്കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണ്.

മൈസൂരുവില്‍ ഒരു ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെയാണ് കാര്‍ത്തിയുടെ കാലിന് പരിക്കേറ്റതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി.

ഡോക്ടര്‍മാര്‍ അദ്ദേഹത്തിന് ഒരാഴ്ചത്തെ വിശ്രമം നിര്‍ദ്ദേശിച്ചു. ഇതോടെയാണ് നടന്‍ സുഖം പ്രാപിക്കുന്നത് വരെ ചിത്രീകരണം താല്‍ക്കാലികമായി നിര്‍ത്തി വച്ചത്.

ഒരാഴ്ചത്തെ വിശ്രമത്തിന് ശേഷമാകും കാര്‍ത്തി വീണ്ടും ഷൂട്ടിങ്ങിന് എത്തുക. അതിനാല്‍ ഇനി ഒരാഴ്ചയ്ക്ക് ശേഷം മാത്രമേ ഷൂട്ടിങ് പുനരാരംഭിക്കുകയുള്ളു. 

#Actor #Karthik #injured #during #movie #shooting.

Next TV

Related Stories
കോളനികള്‍...! പൊറോട്ടയും ബീഫും കഴിക്കണമെന്ന് പ്രദീപ് രംഗനാഥൻ; പിന്നാലെ സിനിമ ബഹിഷ്കരിക്കാൻ ഹിന്ദുത്വ ഗ്രൂപ്പ്

Dec 19, 2025 12:03 PM

കോളനികള്‍...! പൊറോട്ടയും ബീഫും കഴിക്കണമെന്ന് പ്രദീപ് രംഗനാഥൻ; പിന്നാലെ സിനിമ ബഹിഷ്കരിക്കാൻ ഹിന്ദുത്വ ഗ്രൂപ്പ്

പ്രദീപ് രംഗനാഥൻ, പൊറോട്ടയും ബീഫും കഴിക്കണം , സിനിമ ബഹിഷ്കരിക്കാൻ ഹിന്ദുത്വ...

Read More >>
Top Stories










News Roundup