(moviemax.in ) നടി, നർത്തകി എന്ന നിലയിൽ ശ്രദ്ധേയായ ദേവി ചന്ദന ഇപ്പോൾ മിനിസ്ക്രീൻ സീരിയലുകളിലാണ് സജീവമായി അഭിനയിച്ച് കൊണ്ടിരിക്കുന്നത്. വില്ലത്തിയായിട്ടും അമ്മ വേഷത്തിലുമൊക്കെ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യാനും ഇതിലൂടെ കുടുംബപ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കാനും ദേവിയ്ക്ക് സാധിച്ചു.
ഇടയ്ക്ക് യൂട്യൂബ് ചാനലിലൂടെ ഭർത്താവ് കിഷോറിനൊപ്പമുള്ള കുടുംബവിശേഷങ്ങൾ പങ്കുവെച്ചും ദേവി എത്താറുണ്ട്. അത്തരത്തിൽ നടി മഹിളരത്നം മാഗസിന് നൽകിയ അഭിമുഖത്തിലൂടെ പങ്കുവെച്ച കാര്യങ്ങൾ ശ്രദ്ധേമാവുകയാണിപ്പോൾ. മുൻപ് പലപ്പോഴും തനിക്ക് നേരിടേണ്ടി വന്ന ബോഡി ഷെയിമിങ്ങുകളെ കുറിച്ചാണ് അഭിമുഖത്തിൽ നടി പറഞ്ഞത്.
കളിയാക്കലും പരിഹാസങ്ങൾക്കും ശേഷം തടി കുറയ്ക്കാമെന്ന് തീരുമാനിച്ച കഥയും ദേവി പങ്കുവെച്ചു. എന്നാൽ തടി ഉണ്ടായിരുന്നപ്പോൾ കളിയാക്കിയവർ തന്നെ മെലിഞ്ഞപ്പോഴും കാണാൻ കൊള്ളില്ലെന്ന് പറഞ്ഞ് വന്ന അവസ്ഥയാണ് പിന്നീട് സംഭവിച്ചതെന്നും അഭിമുഖത്തിലൂടെ ദേവി വ്യക്തമാക്കുന്നു...
'എന്റെ ശരീരം ഇന്നേവരെ എനിക്കൊരു ബുദ്ധിമുട്ടുണ്ടാക്കിയിട്ടില്ല. ഈ പറയുന്ന വണ്ണം വെച്ച് ഞാൻ ഡാൻസ് പെർഫോം ചെയ്തിട്ടുണ്ട്. പിന്നെ നമ്മുടെ ശരീരഭാരം കാണുന്നവർക്കാണ് സഹിക്കാൻ വയ്യാത്തത്. അനവസരത്തിലുള്ള ഉപദേശങ്ങൾ, കളിയാക്കലുകൾ, ഒരു സമയത്ത് ഇതെല്ലാം എന്റെ പിന്നാലെ ഉണ്ടായിരുന്നു. പക്ഷേ ഉള്ളത് പറയാമല്ലോ, ഇതൊന്നും തരിമ്പുപോലും എന്നെ ബാധിച്ചിട്ടില്ല. എന്റെ ശരീരം എന്റെ സൗകര്യത്തിന് വേണ്ടിയുള്ളതല്ലേ? എന്നാണ് ദേവി ചോദിക്കുന്നത്.
ഇതിനിടയിലും ചില നല്ല ഉപദേശങ്ങളും കേട്ടു. വണ്ണം കുറയ്ക്കുന്നത് ഒരുപക്ഷേ കരിയറിന് ഗുണം ചെയ്യുമെന്ന് ബന്ധുക്കളും സഹപ്രവർത്തകരും പിന്നെ നമ്മുടെ വെൽവിഷേഴ്‌സുമാണ് എന്നോട് പറഞ്ഞത്. അങ്ങനെയാണ് ഞാൻ ആ തീരുമാനം എടുക്കുന്നത്. ശരീരം ഫിറ്റാക്കിയിട്ടേ മറ്റെന്തുമുള്ളൂ എന്ന് തീരുമാനിച്ചു. നീന്തൽ പഠിക്കുന്നത് നല്ലൊരു വ്യായാമം ആണെന്ന് മനസ്സിലാക്കിയാണ് അതിലേക്ക് തിരിഞ്ഞത്. അപ്പോഴും കുറേ കളിയാക്കലുകൾ കേട്ടിരുന്നു...
ഈ ശരീരം വെച്ചിട്ടാണോ നീന്താൻ പോകുന്നതെന്ന് തരത്തിലായിരുന്നു ചിലരുടെ പരിഹാസം. പക്ഷേ ഞാൻ പിന്നോട്ട് പോയില്ല. വെക്കേഷന് അടുത്തുള്ള ഒരു ഫിറ്റ്നസ് ക്ലബ്ബിൽ നീന്തൽ പരിശീലനത്തിന് പോയി. കുട്ടികളായിരുന്നു അവിടെ എന്റെ കമ്പനി. അതുകൊണ്ട് വലിയ കളിയാക്കലുകൾ ഒന്നും വന്നില്ല. എന്നാൽ മെലിഞ്ഞപ്പോൾ കളിയാക്കിയവർ തന്നെ പറയുന്നു എന്നെ ഇപ്പോൾ കാണാൻ കൊള്ളില്ലെന്ന്...!' ദേവി ചന്ദന പറയുന്നു.
തന്റെ ദാമ്പത്യ ജീവിതത്തെക്കുറിച്ചും നടി സംസാരിച്ചിരുന്നു. ' ദാമ്പത്യം പലതും പഠിപ്പിച്ചു. പിണക്കവും ഇണക്കവും സന്തോഷങ്ങളും ദുഃഖങ്ങളുമൊക്കെ ഉള്ളതാണ് ദാമ്പത്യം. പ്രശ്നങ്ങളുണ്ടാവുമ്പോൾ നമ്മൾ അതിനെ എങ്ങനെ നേരിടുന്നു എന്നതാണ് നോക്കേണ്ടത്. നീണ്ട് പോകാതെ എത്രയും വേഗം പ്രശ്നങ്ങൾ പരിഹരിക്കാനാണ് ഞങ്ങൾ ശ്രമിക്കാറുള്ളത്.
മനസ് തുറന്ന് സംസാരിച്ചാൽ തീരാത്ത പ്രശ്നങ്ങളില്ല. രാജ്യങ്ങൾ തമ്മിലുള്ള പ്രശ്നം സംസാരിച്ച് പരിഹരിക്കുന്നു. അപ്പോൾ മനുഷ്യർ തമ്മിലുള്ളത് അതിനെക്കാളും വേഗത്തിൽ തീരും. പിന്നെ പരസ്പരം സ്പേസ് ഉണ്ടായിരിക്കുക എന്നതാണ് പങ്കാളികൾക്കിടയിലെ പ്രധാനകാര്യം. പങ്കാളിയുടെ വികാരങ്ങളെ ബഹുമാനിക്കണമെന്നും' നടി കൂട്ടിച്ചേർത്തു.
ഒരു കാലത്ത് സിനിമയിൽ സജീവമായി അഭിനയിച്ചിരുന്ന ദേവി ചന്ദന സ്റ്റേജ് പ്രോഗ്രാമുകളും അവതരിപ്പിച്ചിരുന്ന. എന്നാലിപ്പോൾ മിനിസ്ക്രീൻ സീരിയലുകളിലാണ് നടി അഭിനയിക്കുന്നത്. സീ കേരളത്തിലെ വാത്സല്യം അടക്കം നിരവധി സീരിയലുകളിലൂടെ ശക്തമായ കഥാപാത്രത്തെയാണ് ദേവി അവതരിപ്പിച്ചത്.
ചിലത് വില്ലത്തരമാണെങ്കിൽ ഹാസ്യം കലർന്ന വേഷങ്ങളും അനായാസം കൈകാര്യം ചെയ്യാൻ ദേവി ചന്ദനയ്ക്ക് സാധിക്കാറുണ്ട്. ഒപ്പം ഭർത്താവും ഗായകനുമായ കിഷോറിനൊപ്പം സന്തുഷ്ടമായ കുടുംബജീവിതം നയിക്കുകയാണ് നടിയിപ്പോൾ.
#devichandana #spoke #about #netizens #trolls #her #body #makeover