മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനും സംവിധായകനുമാണ് ദിലീഷ് പോത്തന്‍. മനോഹരമായ ഒരുപിടി കഥാപാത്രങ്ങളേയും അദ്ദേഹം നമുക്ക് സമ്മാനിച്ചിട്ടുണ്ട്. ഇപ്പോഴിതാ നടന്‍ വിജയരാഘവനെ കുറിച്ച് മനസ് തുറക്കുകയാണ് ദിലീഷ് പോത്തന്‍.
കുട്ടേട്ടന്റെ (വിജയരാഘവന്‍) കൂടെ വര്‍ക്ക് ചെയ്യുമ്പോള്‍ നമുക്ക് വളരെ സന്തോഷം തോന്നും. നമ്മള്‍ വളരെ കംഫര്‍ട്ടബിള്‍ ആയതുപോലെയും തോന്നുമെന്ന് അദ്ദേഹം പറഞ്ഞു. എഴുത്തുകാരോ സംവിധായകരോ അദ്ദേഹത്തിന്റെ കഥാപാത്രത്തില്‍ കൃത്യമായി വര്‍ക്ക് ചെയ്തിട്ടില്ല എന്ന് കണ്ടാല്‍ അദ്ദേഹം ഇടയുമെന്നും ദിലീഷ് പോത്തന്‍ പറയുന്നു.
‘കുട്ടേട്ടന്റെ (വിജയരാഘവന്‍) കൂടെ വര്‍ക്ക് ചെയ്യുമ്പോള്‍ നമുക്ക് വളരെ സന്തോഷം തോന്നും. നമ്മള്‍ വളരെ കംഫര്‍ട്ടബിള്‍ ആയതുപോലെയും തോന്നും. പല സിനിമകളിലും ഞാന്‍ ഇപ്പോള്‍ കുട്ടേട്ടന്റെ കൂടെ സഹതാരവുമായി അഭിനയിച്ചിട്ടുണ്ട്.
കുട്ടേട്ടന്റെ കൂടെ അഭിനയിക്കുമ്പോള്‍ ചെറിയ കാര്യത്തിന് പോലും അദ്ദേഹം എടുക്കുന്ന എഫേര്‍ട്ട് എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഞാന്‍ ഇപ്പോള്‍ പത്ത് അന്‍പത് സിനിമയോളം ചെയ്തിട്ടുണ്ട്. മനുഷ്യനല്ലേ, ഓരോ സിനിമ കഴിയുമ്പോഴും ആദ്യം ഉണ്ടായിരുന്ന ആവേശം ഉണ്ടായെന്ന് വരില്ല.
എന്നാല്‍ കുട്ടേട്ടനില്‍ ഞാന്‍ കണ്ടിട്ടുണ്ട്, എത്ര കഥാപാത്രങ്ങളായി, എത്ര സിനിമകളാണ് എന്നിട്ടും വളരെ ഉത്സാഹത്തോടെയാണ് നില്‍ക്കുന്നത്. ഒരുപാട് അച്ഛന്‍ റോളുകളും ചെയ്തിട്ടുണ്ട്.
ഞാന്‍ എന്നിട്ട് അദ്ദേഹത്തോട് ചോദിച്ചിട്ടുണ്ട്, എത്രാമത്തെ അച്ഛന്‍ റോളാണ് ഈ ചെയ്യുന്നത്, എങ്ങനെയാണ് ഇത്ര വ്യത്യസ്തതയോടും താത്പര്യത്തോടെയും നില്‍ക്കുന്നതെന്ന്.
കഥാപാത്രത്തിന്റെ ചെറിയ ഡീറ്റെയില്‍സില്‍ പോലും വളരെ കോണ്‍ഷ്യസ് ആകും. മീശയുടെ ചെറിയൊരു രോമം കഴിഞ്ഞ സീനില്‍ നരച്ചു ഈ സീനില്‍ നരച്ചില്ല എന്നെല്ലാം പറഞ്ഞ് വളരെ ആവലാതിപ്പെടും.
അത്രയധികം ഇവോള്‍വ്ഡ് ആയിട്ടാണ് അദ്ദേഹം ഓരോ കഥാപാത്രങ്ങളെയും സമീപിക്കുന്നത്. എഴുത്തുകാരോ സംവിധായകരോ അദ്ദേഹത്തിന്റെ കഥാപാത്രത്തില്‍ കൃത്യമായി വര്‍ക്ക് ചെയ്തിട്ടില്ല എന്ന് കണ്ടാല്‍ അദ്ദേഹം ഇടയും,’ ദിലീഷ് പോത്തന്‍ പറയുന്നു.
#actor #shocked #feel #happy #work #DileeshPothen