വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം ഭാര്യ പ്രസവിച്ചു, കുഞ്ഞ് തന്‍റെതല്ലേന്ന് കരഞ്ഞ് പറഞ്ഞ് ഭര്‍ത്താവ്! സംഭവമിങ്ങനെ...!!

വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം ഭാര്യ പ്രസവിച്ചു, കുഞ്ഞ് തന്‍റെതല്ലേന്ന് കരഞ്ഞ് പറഞ്ഞ് ഭര്‍ത്താവ്! സംഭവമിങ്ങനെ...!!
Mar 4, 2025 02:06 PM | By Athira V

(moviemax.in ) വിവാഹം എന്നത് കുടുംബത്തിന്‍റെ തുടര്‍ച്ചയ്ക്ക് വേണ്ടിയാണ്. കുടുംബത്തിന് തുടര്‍ച്ചയുണ്ടാകുമ്പോഴാണ് സമൂഹത്തിനും രാജ്യത്തിനും പുതിയ തലമുറകൾ സൃഷ്ടിക്കപ്പെടുന്നത്.

പുതിയ തലമുറ ഇത്തരം കാര്യങ്ങളില്‍ കൂറെ കൂടി പ്ലാനിംഗിലാണ്. വിവാഹത്തിന് മുമ്പ് തന്നെ എത്ര കാലം കഴിഞ്ഞ് എത്ര കുട്ടികൾ വരെയാകാം എന്ന കാര്യത്തില്‍ വധുവും വരനും ഒരു തീരുമാനത്തിലെത്തുന്നു.

എന്നാല്‍, വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം ഭാര്യ പ്രസവിച്ചാല്‍ ? അതെ അത്തരമൊരു അവസ്ഥയില്‍ കുഞ്ഞ് തന്‍റെതല്ലെന്ന് പറഞ്ഞ് വാവിട്ട് കരയുകയാണ് യുപിയിലെ ഒരു യുവാവ്.

മഹാ കുംഭമേളയോടെ ലോകപ്രശസ്തമായ പ്രയാഗ്‍രാജ് ജില്ലയിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഫെബ്രുവരി 24 ന് ജസ്ര ഗ്രാമത്തിൽ വലിയ ആഘോഷമായിട്ട് നടത്തിയ വിവാഹമായിരുന്നു അത്. രാത്രി ഏറെ വൈകിയും ആഘോഷങ്ങൾ നീണ്ടു. എങ്കിലും പിറ്റേന്ന് രാവിലെ തന്നെ വരനും വധുവും വരന്‍റെ കുടുംബത്തേക്ക് മടങ്ങി. പിറ്റേന്ന് വധു തന്നെയാണ് അതിഥികൾക്ക് ചായ കൊടുക്കാനായി ഓടി നടന്നത്.

എന്നാല്‍ വൈകീട്ടോടെ തനിക്ക് വയറ് വേദനിക്കുന്നെന്ന് പറഞ്ഞ് വധു കരയാന്‍ തുടങ്ങി. നാട്ടുമരുന്നുകളിലൊന്നും വേദന നില്‍ക്കാത്തതിനാല്‍ ഒടുവില്‍ വീട്ടുകാര്‍ വധുവിനെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു.

പരിശോധനയിൽ യുവതി ഗർഭിണിയാണെന്നും ഉടൻ പ്രസവം ആവശ്യമാണെന്നും ഡോക്ടർമാർ വരന്‍റെ വീട്ടുകാരോട് പറഞ്ഞു. ഞെട്ടിപ്പോയ കുടുംബം ആശുപത്രി അധികൃതർ നല്‍കിയ സമ്മതപത്രത്തില്‍ ഒപ്പിട്ട് രണ്ട് മണിക്കൂര്‍ കഴിഞ്ഞതും യുവതി ഒരു കുഞ്ഞിന് ജന്മം നല്‍കി. കുടുംബത്തിലേക്ക് ആദ്യമായി എത്തിയ കുഞ്ഞാണെങ്കിലും അവിടെ സന്തോഷത്തിന് പകരം ദുഖം തളം കെട്ടി. ആഘോഷത്തിന് പകരം വീട് ശോകമൂകമായി.

ഇതിനിടെ വധുവിന്‍റെ കുടംബം അവിഹിത ഗര്‍ഭം മറച്ച് വച്ചെന്ന് ആരോപിച്ച് വരന്‍റെ ബന്ധുക്കൾ പ്രശ്നം തുടങ്ങിയിരുന്നു. ഇതിനൊടുവില്‍ വരന്‍റെയും വധുവിന്‍റെയും അമ്മമാര്‍ തമ്മില്‍ പൊരിഞ്ഞ അടി നടന്നെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.

വരനും വധുവും നേരത്തെ കാണാറുണ്ടായിരുന്നെന്ന് വധുവിന്‍റെ കുടുംബം ആരോപിച്ചു. വിവാഹം നിശ്ചയിച്ചത് കഴിഞ്ഞ വർഷം മെയ് മാസത്തിലാണ്. അതിന് ശേഷം ഇരുവരും തമ്മില്‍ പലപ്പോഴും കാണാറുണ്ടായിരുന്നുവെന്ന് വധുവിന്‍റെ പിതാവ് പറഞ്ഞു. എന്നാൽ ഇത് തെറ്റാണെന്നും അന്വേഷണം വേണമെന്നും വരൻ ആവശ്യപ്പെട്ടു. തന്‍റെ വിവാഹം നിശ്ചയിച്ചത് വെറും നാല് മാസം മുമ്പാണെന്ന് വരനും അവകാശപ്പെട്ടു.

പിന്നാലെ വരനും അച്ഛനും പെണ്‍കുട്ടിയെ തിരികെ വീട്ടിലേക്ക് കൂട്ടാന്‍ കഴിയില്ലെന്നും വിവാഹ ചെലവുകൾ വേണ്ടെങ്കിലും വിവാഹ വേളയിൽ കൈമാറിയ എല്ലാ സമ്മാനങ്ങളും സ്വത്തുക്കളും തിരികെ നൽകണമെന്നും ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം വരന്‍റ വീട്ടുകാര്‍ സ്ത്രീധനം വാങ്ങിയ ശേഷം മകളെ ഉപേക്ഷിക്കുകയാണെന്ന് വധുവിന്‍റെ കുടുംബം ആരോപിച്ചു.

കുട്ടിയുടെ അച്ഛനായി മകളിപ്പോഴും വരന്‍റെ പേരാണ് പറയുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇരുകുടുംബങ്ങളും തമ്മിലുള്ള തര്‍ക്കം ഒടുവില്‍ ഗ്രാമമുഖ്യന്‍റെ അടുത്തെത്തുകയും ഒരു പഞ്ചായത്ത് യോഗം കൂടുകയും ചെയ്തു. നിരവധി മണിക്കൂറുകളുടെ തർക്കത്തിനൊടുവില്‍ കുട്ടിയുമായി യുവതി സ്വന്തം വീട്ടിലേക്ക് തന്നെ മടങ്ങിയെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.








#on #second #day #after #marriage #wife #gave #birth #up

Next TV

Related Stories
എടാ ഇങ്ങനെയല്ല... സീരിയസ് ആവണം...! ബാഹുബലിയുടെ കുറുമ്പ് കൂടുന്നുണ്ട്, ചിരിച്ച് മടുത്ത് പൽവാൽ ദേവൻ; രാജമൗലി സെറ്റിലെ വീഡിയോ വൈറൽ

Oct 29, 2025 02:59 PM

എടാ ഇങ്ങനെയല്ല... സീരിയസ് ആവണം...! ബാഹുബലിയുടെ കുറുമ്പ് കൂടുന്നുണ്ട്, ചിരിച്ച് മടുത്ത് പൽവാൽ ദേവൻ; രാജമൗലി സെറ്റിലെ വീഡിയോ വൈറൽ

ബാഹുബലിയുടെ കുറുമ്പ് കൂടുന്നുണ്ട്, ചിരിച്ച് മടുത്ത് പൽവാൽ ദേവൻ; രാജമൗലി സെറ്റിലെ വീഡിയോ...

Read More >>
പ്രസവം ലൈവ് സ്ട്രീം ചെയ്തത് കാശിന് വേണ്ടിയല്ല, ആയിരുന്നേൽ എന്തൊക്കെ ചെയ്യാമായിരുന്നു; കുറിപ്പുമായി ഇൻഫ്‌ളുവൻസർ

Oct 14, 2025 08:50 AM

പ്രസവം ലൈവ് സ്ട്രീം ചെയ്തത് കാശിന് വേണ്ടിയല്ല, ആയിരുന്നേൽ എന്തൊക്കെ ചെയ്യാമായിരുന്നു; കുറിപ്പുമായി ഇൻഫ്‌ളുവൻസർ

പ്രസവം ലൈവ് സ്ട്രീം ചെയ്തത് കാശിന് വേണ്ടിയല്ല, ആയിരുന്നേൽ എന്തൊക്കെ ചെയ്യാമായിരുന്നു; കുറിപ്പുമായി...

Read More >>
'കാന്താരി അൽഫാം മന്തി ....' വാളിന് പകരം ചിക്കൻ, പരിചയ്ക്ക് പകരം റൈസുമായി ഋഷഭ്' ! വൈറലായി മന്തി പരസ്യം

Oct 9, 2025 01:14 PM

'കാന്താരി അൽഫാം മന്തി ....' വാളിന് പകരം ചിക്കൻ, പരിചയ്ക്ക് പകരം റൈസുമായി ഋഷഭ്' ! വൈറലായി മന്തി പരസ്യം

'വാളിന് പകരം ചിക്കൻ, പരിചയ്ക്ക് പകരം റൈസുമായി ഋഷഭ്' ! വൈറലായി കാന്താരി അൽഫാം മന്തി...

Read More >>
ഗുളികന്‍ കയറിയോ ദേഹത്ത്? കാന്താര കാണുന്നതിനിടെ യുവതിക്ക് സംഭവിച്ചത്! വൈറലായി വീഡിയോ

Oct 3, 2025 02:37 PM

ഗുളികന്‍ കയറിയോ ദേഹത്ത്? കാന്താര കാണുന്നതിനിടെ യുവതിക്ക് സംഭവിച്ചത്! വൈറലായി വീഡിയോ

ഗുളികന്‍ കയറിയോ ദേഹത്ത്? കാന്താര കാണുന്നതിനിടെ യുവതിക്ക് സംഭവിച്ചത്! വൈറലായി...

Read More >>
'ശമ്പളം 26 ലക്ഷത്തിന് മുകളില്‍, ജോലി കുട്ടിയ്ക്ക് പേരിടാന്‍ മാതാപിതാക്കളെ സഹായിക്കുക'; വൈറലായി ടെയ്‌ലറിന്റെ വാക്കുകള്‍

Oct 2, 2025 04:38 PM

'ശമ്പളം 26 ലക്ഷത്തിന് മുകളില്‍, ജോലി കുട്ടിയ്ക്ക് പേരിടാന്‍ മാതാപിതാക്കളെ സഹായിക്കുക'; വൈറലായി ടെയ്‌ലറിന്റെ വാക്കുകള്‍

'ശമ്പളം 26 ലക്ഷത്തിന് മുകളില്‍, ജോലി കുട്ടിയ്ക്ക് പേരിടാന്‍ മാതാപിതാക്കളെ സഹായിക്കുക'; വൈറലായി ടെയ്‌ലറിന്റെ...

Read More >>
ങേ സത്യം...പരമാത്രം... കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച് യുവതി

Sep 16, 2025 02:23 PM

ങേ സത്യം...പരമാത്രം... കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച് യുവതി

കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച്...

Read More >>
Top Stories










News Roundup






https://moviemax.in/-