---
title: "കേരളത്തിന്റെ 70 കളിലെ കഥ പറയുന്ന 'കനോലി ബാന്റ് സെറ്റ്' വരുന്നു;  ചിത്രീകരണം പൂർത്തിയായി"
english_title: "#ConnollyBandSet #story #Keralas #70s #Filming #complete"
publisher: "moviemax.in"
canonical_url: "https://moviemax.in/news/274439/connollybandset-story-keralas-70s-filming-complete"
published_at: "2025-03-04T17:53:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c6f0efa7c7f_keshuuuuu.jpg"
keywords: []
---

# കേരളത്തിന്റെ 70 കളിലെ കഥ പറയുന്ന 'കനോലി ബാന്റ് സെറ്റ്' വരുന്നു;  ചിത്രീകരണം പൂർത്തിയായി

> **Lead Summary:** > **** റോഷൻ ചന്ദ്ര, ലിഷാ പൊന്നി, കുമാർ സുനിൽ, ജാനകി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗൗതം രവീന്ദ്രൻ കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന “കനോലി ബാന്റ് സെറ്റ് ” എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി.

## Article Content

> **** റോഷൻ ചന്ദ്ര, ലിഷാ പൊന്നി, കുമാർ സുനിൽ, ജാനകി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗൗതം രവീന്ദ്രൻ കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന “കനോലി ബാന്റ് സെറ്റ് ” എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി.

മേഘനാഥൻ, ജയരാജ് കോഴിക്കോട്, വിജയൻ വി നായർ,എൻ ആർ റജീഷ്,സബിൻ ടി വി, സുന്ദർ പാണ്ട്യൻ, സാജു കൊടിയൻ, സതീഷ് കലാഭവൻ, റിഷി സുരേഷ്, അജയ് ഘോഷ്. കമൽമോഹൻ,ലത, രജനി മുരളി,പവിത്ര, കെ കെ സുനിൽ കുമാർ,റിമോ, അൻസാർ അബ്ബാസ്, ദാസൻ,പ്രകാശൻ, ലോജേഷ് തുടങ്ങി അറുപതോളം പേർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു.

> എഴുപതുകളിലെ കേരളീയ കാലഘട്ടം പ്രമേയമാകുന്ന “കനോലി ബാന്റ് സെറ്റ് ” ഉടൻ പ്രദർശനത്തിനെത്തും.

വെസ്റ്റേൺ ബ്രീസ് പിക്ച്ചേഴ്സിന്റെ ബാനറിൽ ബാബു കാരാട്ട്,സി കെ സുന്ദർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഇന്ദ്രജിത്ത് എസ് നിർവഹിക്കുന്നു. ഗൗതം രവീന്ദ്രൻ എഴുതിയ വരികൾക്ക് ഉമേശ് സംഗീതം പകരുന്നു. എഡിറ്റർ-റഷീം അഹമ്മദ്, പശ്ചാത്തല സംഗീതം-സിബു സുകുമാരൻ.

### Related Links & Sources
- [Original Story Source](https://moviemax.in/news/274439/connollybandset-story-keralas-70s-filming-complete)