(moviemax.in) മലയാളത്തിലെ ആദ്യത്തെ 'ഹൈബ്രിഡ് 3D അനിമേഷൻ ആന്റ് ലൈവ് ആക്ഷൻ-ത്രിഡി' ലേബലിൽ പുറത്തിറങ്ങുന്ന സിനിമയായ ”ലൗലി” ഏപ്രിൽ നാലിന് തീയ്യേറ്ററുകളിലെത്തും.
മായാനദി,സാൾട്ട് ആൻഡ് പെപ്പെർ, ടാ തടിയാ, ഇടുക്കി ഗോൾഡ്, എന്നീ സൂപ്പർഹിറ്റ് സിനിമകളുടെ തിരക്കഥാകൃത്തായ ദിലീഷ് കരുണാകരന്റെ (ദിലീഷ് നായർ) സംവിധാനത്തിൽ സൂപ്പർ ഹിറ്റ് സിനിമകളുടെ സംവിധായകൻ ആഷിഖ് അബുവിന്റെ ഛായാഗ്രഹണത്തിൽ ഒരുങ്ങുന്ന ചിത്രമാണ് “ലൗലി”.
യുവതാരം മാത്യുതോമസിനൊപ്പം ഒരു അനിമേഷൻ ഈച്ചയും നായികയായി എത്തുന്ന ഈ ചിത്രത്തിൽ അശ്വതി മനോഹരൻ, ഉണ്ണിമായ,മനോജ് കെ ജയൻ,ഡോക്ടർ അമർ രാമചന്ദ്രൻ,അരുൺ,ആഷ്‌ലി, പ്രശാന്ത് മുരളി,ഗംഗ മീര,കെ പി ഏ സി ലീല എന്നിവർ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
നേനി എന്റർടൈൻമെന്റ്സ് പ്രൈവറ്റ് ലിമിറ്റഡ്, വെസ്റ്റൻഘട്സ് പ്രൊഡക്ഷൻസ് എന്നീ ബാനറിൽ ശരണ്യ, ഡോക്ടർ അമർ രാമചന്ദ്രൻ എന്നിവർ ചേർന്ന് നിർമിക്കുന്ന ” ലൗലി ” ഒരുപിടി വിസ്മയ കാഴ്ചളുമായാണ് പ്രേക്ഷകരുടെ മുന്നിലെത്തുന്നത്.
സുഹൈൽ കോയ വരികൾ ചിട്ടപ്പെടുത്തിയ ഗാനങ്ങൾക്ക് വിഷ്ണു വിജയ് സംഗീതം പകരുന്നു. എഡിറ്റർ-കിരൺദാസ് കോ പ്രൊഡ്യൂസർ പ്രമോദ് ജി ഗോപാൽ.
#Lovely #comes #create #visual #surprise #3D