അതിപ്പോഴും മറന്നിട്ടുണ്ടാകില്ല, മാനുഷിക പരി​ഗണന കാണിക്കാമായിരുന്നു, അഹാന പ്രൊമോഷനുമായി സഹകരിക്കുന്നില്ല -നെെന

അതിപ്പോഴും മറന്നിട്ടുണ്ടാകില്ല, മാനുഷിക പരി​ഗണന കാണിക്കാമായിരുന്നു, അഹാന പ്രൊമോഷനുമായി സഹകരിക്കുന്നില്ല -നെെന
Mar 4, 2025 11:44 AM | By Jain Rosviya

(moviemax.in)കരിയറിൽ വളരെ കുറച്ച് സിനിമകൾ മാത്രം ചെയ്ത നടിയാണ് ആഹാന കൃഷ്ണ. നടിക്കെരെ ആരോപണവുമായി നാൻസി റാണി സിനിമയുടെ ടീം. അഹാന നായികയായെത്തുന്ന ഈ സിനിമയുടെ പ്രൊമോഷന് നടി എത്തുന്നില്ലെന്ന് മേക്കേർസിലൊരാളായ നെെന പറയുന്നു.

നാൻസി റാണിയു‌ടെ സംവിധായകൻ ജോസഫ് മനു ജെയിംസ് 2023 ൽ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചതാണ്. ജോസഫ് മനു ജെയിംസിന്റെ ഭാര്യയാണ് നെെന. മനു ജെയിംസിന്റെ മരണത്തിന് ശേഷമാണ് നൈന നാൻസി റാണിയുടെ പോസ്റ്റ് പ്രൊഡക്ഷൻ ഏറ്റെടുക്കുന്നത്. അഹാന പ്രൊമോഷന് വരാത്തതിനെ നൈന വിമർശിക്കുന്നുണ്ട്.

മനു ഉണ്ടായിരുന്ന സമയത്ത് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായിരിക്കാം. പുള്ളിക്കാരി അതിപ്പോഴും മറന്നിട്ടുണ്ടാകില്ല. മൂന്ന് വർഷം കഴിഞ്ഞു. മാനുഷിക പരി​ഗണന എന്നുള്ളത് ഉണ്ടാവേണ്ടതാണ്. പ്രശ്നങ്ങൾ മറന്ന് സഹകരിക്കണമെന്നും നെെന പറഞ്ഞു.

ഒരുപാട് പ്രശ്നങ്ങൾ സിനിമയുമായി ബന്ധപ്പെട്ട് നേരിട്ടിട്ടുണ്ട്. ഇപ്പോൾ അത് പറയാത്തതാണ് നല്ലത്. പ്രധാന കഥാപാത്രം ചെയ്താൾ പ്രൊമോഷനും മാർക്കറ്റിം​ഗിനും സഹകരണമില്ലാതെ നിൽക്കുമ്പോൾ നിങ്ങൾക്ക് ഊഹിക്കാം.

കുറേ സ്ട്ര​ഗിൾസ് ഫേസ് ചെയ്യുന്നുണ്ട്. അഹാനയെ പ്രൊമോഷന് ഞാൻ വിളിച്ചിരുന്നു, പിആർഒ വിളിച്ചു. നമ്മൾ എല്ലാവരും കോൺടാക്ട് ചെയ്തതാണ്. ഈയ‌ടുത്ത് അഹാനയെ കോൺടാക്ട് ചെയ്തി‌ട്ടില്ല.

അഹാനയുമായുള്ള ഫെെനാൻഷ്യൽ സെറ്റിൽമെന്റെല്ലാം തീർന്നതായിരുന്നു. എ​ഗ്രിമെന്റിൽ സംഭവങ്ങളെല്ലാം ഉള്ളതാണ്. നിർബന്ധിച്ച് പ്രൊമോഷന് കൊണ്ട് വരാത്തതാണ് നല്ലതെന്നും നെെന പറയുന്നു. നഷ്ടം വന്നാൽ സഹിക്കാം. പരമാവധി നമ്മൾ റിക്വസ്റ്റ് ചെയ്തു. ഇതിൽ കൂടുതൽ എങ്ങനെ റിക്വസ്റ്റ് ചെയ്യുകയെന്ന് അറിയില്ല.

എന്തെങ്കിലുമുണ്ടെങ്കിൽ അപ്പോളജി ചെയ്യണമെങ്കിൽ അത് വരെയും ചെയ്തെന്നും നെെന  പ്രതികരിച്ചു.

നടി അനശ്വര രാജൻ പ്രൊമോഷനെത്തുന്നില്ലെന്ന് സംവിധായകൻ ദീപു കരുണാകരൻ ആരോപിച്ചതിന് പിന്നാലെയാണ് അഹാനയ്ക്കെതിരെയും ആരോപണം വരുന്നത്. മിസ്റ്റർ ആന്റ് മിസിസ് ബാച്ചിലർ എന്ന സിനിമയുടെ പ്രൊമോഷനുമായാണ് അനശ്വര സഹകരിക്കാത്തത്.

നെെനയുടെ ആരോപണത്തോട് അഹാന ഇതുവരെ പ്രതികരിച്ചിട്ടില്ല. അടിയാണ് ഇതിന് മുമ്പിറങ്ങിയ അഹാനയുടെ സിനിമ. ഷെെൻ ടോം ചാക്കോയായിരുന്നു ചിത്രത്തിലെ നായകൻ. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചത്. സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ് അഹാന കൃഷ്ണ.

#humane #consideration #Ahaana #not #cooperating #promotion #Nancyrani #Naina

Next TV

Related Stories
'അടങ്ങി ഇരി അണ്ണാ..., ഒരു ഭാര്യയും മോളുമുണ്ടെന്ന് ഓര്‍മ്മ വേണം'; മാറിയ ലുക്കിൽ പൃഥ്വിരാജ്, 'അങ്ങനെ അങ്ങോട്ട് ചോദിക്ക് ചേച്ചിയെന്ന് ആരാധകര്‍

Mar 4, 2025 01:28 PM

'അടങ്ങി ഇരി അണ്ണാ..., ഒരു ഭാര്യയും മോളുമുണ്ടെന്ന് ഓര്‍മ്മ വേണം'; മാറിയ ലുക്കിൽ പൃഥ്വിരാജ്, 'അങ്ങനെ അങ്ങോട്ട് ചോദിക്ക് ചേച്ചിയെന്ന് ആരാധകര്‍

പൃഥ്വിരാജ് പങ്കുവച്ച ചിത്രം അതിവേഗമാണ് വൈറലായത്. മൂന്നേകാല്‍ ലക്ഷത്തിലേറെ ലൈക്കുകള്‍ ഇതിനകം ചിത്രം...

Read More >>
വയലൻസി​​ന്റെ കാരണമായി സിനിമയെ ചിത്രീകരിക്കുന്നത് അസംബന്ധം: ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂനിയൻ

Mar 4, 2025 01:06 PM

വയലൻസി​​ന്റെ കാരണമായി സിനിമയെ ചിത്രീകരിക്കുന്നത് അസംബന്ധം: ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂനിയൻ

ലോകത്ത് ഉൽപ്പാദിക്കപ്പെട്ട ഏത് ഡേറ്റയും വിരലിന്റെ തുമ്പത്ത് ലഭ്യമാകുന്ന ഒരു സാമൂഹിക പരിതസ്ഥിതിയിൽ സിനിമകളാണ് വയലൻസ് ഉൽപ്പാദിപ്പിക്കുന്നത്...

Read More >>
ഇത്രയും നാൾ കിടന്ന് ഓടുകയായിരുന്നു, വീണ്ടും അവർക്ക് ആഘോഷിക്കാൻ ഞാൻ നിന്ന് കൊടുക്കണോ? -നിഷ സാരംഗ്

Mar 3, 2025 10:27 PM

ഇത്രയും നാൾ കിടന്ന് ഓടുകയായിരുന്നു, വീണ്ടും അവർക്ക് ആഘോഷിക്കാൻ ഞാൻ നിന്ന് കൊടുക്കണോ? -നിഷ സാരംഗ്

സിം​ഗൾ മദറായ താരം സിനിമയിലും സീരിയലിലും അഭിനയിച്ചാണ് രണ്ട് പെൺമക്കളെ വളർത്തിയതും കുടുംബം...

Read More >>
ഒരുപാട് പേരുടെ കണ്ണ് പെടുന്നുണ്ട്, അസൂയാലുക്കളുണ്ട്, മരുമകൻ ബാലയ്ക്കായി തല മൊട്ടയടിച്ച് കോകിലയുടെ അമ്മ!

Mar 3, 2025 10:12 PM

ഒരുപാട് പേരുടെ കണ്ണ് പെടുന്നുണ്ട്, അസൂയാലുക്കളുണ്ട്, മരുമകൻ ബാലയ്ക്കായി തല മൊട്ടയടിച്ച് കോകിലയുടെ അമ്മ!

നാല് പേർക്ക് നന്മ ചെയ്തില്ലെങ്കിലും അടുത്തവരുടെ കുടുംബം നശിപ്പിക്കാൻ നമ്മൾ നിൽക്കരുത്....

Read More >>
ലുക്മാൻ ഇനി 'അതിഭീകര കാമുകൻ'; സിനിമയുടെ പൂജ കഴിഞ്ഞു, ചിത്രീകരണം ഉടൻ ആരംഭിക്കും

Mar 3, 2025 09:39 PM

ലുക്മാൻ ഇനി 'അതിഭീകര കാമുകൻ'; സിനിമയുടെ പൂജ കഴിഞ്ഞു, ചിത്രീകരണം ഉടൻ ആരംഭിക്കും

'കൊറോണ ധവാന്' ശേഷം സി.സി നിഥിനും ഗൗതം താനിയിലും ചേർന്നാണ് സിനിമയുടെ സംവിധാനം...

Read More >>
സിനിമകൾ എല്ലാം വമ്പൻ ഹിറ്റ്; ഗുരുവായൂരപ്പന് നവീകരിച്ച മഞ്ജുളാൽ തറയും പുതിയ ഗരുഡ ശില്പവും സമർപ്പിച്ച് നിർമ്മാതാവ് വേണു കുന്നപ്പിള്ളി

Mar 3, 2025 09:36 PM

സിനിമകൾ എല്ലാം വമ്പൻ ഹിറ്റ്; ഗുരുവായൂരപ്പന് നവീകരിച്ച മഞ്ജുളാൽ തറയും പുതിയ ഗരുഡ ശില്പവും സമർപ്പിച്ച് നിർമ്മാതാവ് വേണു കുന്നപ്പിള്ളി

മലയാളത്തിൽ നിർമ്മാതാവായി എത്തി 5 വർഷം കൊണ്ട് മാളികകപ്പുറം, 2018 , രേഖാചിത്രം എന്നീ മൂന്നു വമ്പൻ ഹിറ്റുകൾ സമ്മാനിക്കാനും അദ്ദേഹത്തിന്റെ കാവ്യാ ഫിലിം...

Read More >>
Top Stories