(moviemax.in) സമൂഹ മാധ്യമ ശ്രദ്ധ പിടിച്ചു പറ്റാനും കാഴ്ചക്കാരുടെ എണ്ണം വർദ്ധിപ്പിക്കാനും പലതരത്തിലുള്ള ശ്രമങ്ങളാണ് ആളുകൾ ഇന്ന് നടത്തുന്നത് . ഇപ്പോഴിതാ അത്തരത്തിലുള്ള വീഡിയോയാണ് വൈറലാകുന്നത്. ഒരാൾ ഒരു മത്സ്യത്തിന്‍റെ വായിലേക്ക് ബിയർ ഒഴിച്ചു കൊടുക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്.
ഇന്ത്യൻ റെയർ ക്ലിപ്സ് എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. ഒരാൾ ഒരു രോഹു മത്സ്യത്തെ തന്‍റെ ഒരു കൈയിൽ പിടിച്ച് മറുകൈ കൊണ്ട് മത്സ്യത്തിന്‍റെ വായിലേക്ക് ബിയർ ഒഴിച്ചു കൊടുക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.
മത്സ്യം ബിയർ കുടിക്കുന്നതും വീഡിയോയിൽ കാണാം. അസാധാരണമായ ഈ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വലിയ ചർച്ചക്ക് തന്നെ കാരണമായി.
ഏതാനും പേർ വീഡിയോ ഏറെ കൗതുകകരമായിരിക്കുന്നു എന്ന് അഭിപ്രായപ്പെട്ടപ്പോൾ വീഡിയോ കണ്ട ബഹുഭൂരിപക്ഷം ആളുകളും ഈ ക്രൂരതയ്ക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉയര്‍ത്തി.
https://www.instagram.com/reel/DGchojiSz7n/?utm_source=ig_embed&utm_campaign=loading
കിംഗ്ഫിഷർ ബിയറാണ് ഇയാൾ മത്സ്യത്തെ കുടിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ വീഡിയോയ്ക്ക് താഴെ ചിലർ കുറിച്ചത് 'കിംഗ്ഫിഷർ' എന്നായിരുന്നു.
#Video #forcing #fish #drink #beer #goes #viral #Severe #criticism