(moviemax.in ) മലയാള സിനിമയിലെ ചോക്ലേറ്റ് ഹീറോയെന്ന നിലയില്‍ തിളങ്ങിയ കുഞ്ചാക്കോ ബോബന്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. പുതിയ സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെച്ച് കോളേജുകളിലും മറ്റിടങ്ങളിലുമൊക്കെ പ്രൊമോഷന്‍ പരിപാടിയുമായി ചാക്കോച്ചന് അടക്കമുള്ള താരങ്ങള്‍ എത്തിയിരുന്നു.
ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി എന്ന സിനിമയാണ് കുഞ്ചാക്കോ ബോബന്റേതായി അവസാനം തിയേറ്ററുകളിലേക്ക് എത്തിയത്. ഫെബ്രുവരി 20 ന് റിലീസ് ചെയ്ത സിനിമയ്ക്ക് എല്ലായിടത്ത് നിന്നും ഗംഭീര അഭിപ്രായമാണ് ലഭിച്ചിരിക്കുന്നത്. അതേ സമയം ഇതിനെല്ലാം കാരണക്കാരിയായ ആളെ കുറിച്ച് പറഞ്ഞ് എത്തിയിരിക്കുകയാണ് നടനിപ്പോള്‍.
ഇന്‍സ്റ്റാഗ്രാം പേജിലൂടെ രസകരമായൊരു ഫോട്ടോയാണ് കുഞ്ചാക്കോ ബോബന്‍ പോസ്റ്റ് ചെയ്തത്. ഭാര്യ പ്രിയ തോളിലേക്ക് ചാരിക്കിടന്ന് ഉറങ്ങുന്നതിനിടെ നടന്‍ എടുത്ത സെല്‍ഫി ചിത്രമായിരുന്നു ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. ശേഷം പുതിയ സിനിമയുടെ വിജയത്തിലടക്കം പ്രിയയുടെ പങ്കാളിത്തം എങ്ങനെയായിരുന്നു എന്നതിനെ കുറിച്ചും നടന്‍ പറഞ്ഞു.
'തന്റെ സുന്ദരിയുടെ കൂടെ ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയാണ്. ഈ സ്വീകാര്യതയ്ക്ക് വേണ്ടി നീ എത്രമാത്രം കൊതിച്ചുവെന്ന് എനിക്കറിയാം എന്റെ പ്രണയമേ... നീയാണ് എന്റെ നിരന്തരമായ പിന്തുണയും, വിമര്‍ശകയും, സുഹൃത്തും, ടെന്‍ഷന്‍ ബ്രേക്കറും, അതുപോലെ എന്റെ ഏറ്റവും വലിയ ആരാധകയും നീയായിരുന്നു!
ഈ വിജയം എന്നെക്കാള്‍ കൂടുതല്‍ അര്‍ഹതയുള്ളത് നിനക്കാണ്. നിന്റെ ഓഫീസറില്‍ നിന്നും സ്‌നേഹവും സല്യൂട്ടും നല്‍കുകയാണ്. അല്ലെങ്കില്‍, ഹസ്ബന്‍ഡ് ഓണ്‍ ഡ്യൂട്ടി എന്ന് പറയാം. ഒപ്പം ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയെ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ വിജയമാക്കിയ എല്ലാവര്‍ക്കും ഒരു വലിയ നന്ദി...' എന്നുമാണ് കുഞ്ചാക്കോ ബോബന്‍ പങ്കുവെച്ച എഴുത്തിലൂടെ പറയുന്നത്.
#kunchackoboban #wrotehis #duty #with #wife #priya #her #love