വരനും വധുവും വിവാഹവേഷത്തിൽ നേരെ ആശുപത്രിയിലേക്ക്, കാര്യമറിഞ്ഞപ്പോൾ കണ്ണുനിറഞ്ഞ് ആളുകൾ, സംഭവമിങ്ങനെ!

വരനും വധുവും വിവാഹവേഷത്തിൽ നേരെ ആശുപത്രിയിലേക്ക്, കാര്യമറിഞ്ഞപ്പോൾ കണ്ണുനിറഞ്ഞ് ആളുകൾ, സംഭവമിങ്ങനെ!
Feb 26, 2025 01:56 PM | By Athira V

(moviemax.in ) ബിഹാറിലെ മുസാഫർപൂരിലെ ശ്രീകൃഷ്ണ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റൽ കഴിഞ്ഞ ദിവസം അപൂർവമായൊരു രം​ഗത്തിന് സാക്ഷ്യം വഹിച്ചു. വിവാഹവസ്ത്രത്തിൽ ഒരു വരനും വധുവും ആശുപത്രിയിൽ എത്തിയതോടെ ഇവിടെ ഉണ്ടായിരുന്ന ആളുകൾ എല്ലാം അമ്പരന്നു പോയി.

വരന്റെ മുത്തശ്ശി ഇവിടെ അത്യാഹിത വിഭാ​ഗത്തിൽ കിടക്കുകയായിരുന്നു. അവരുടെ വലിയ ആ​ഗ്രഹങ്ങളിൽ ഒന്നായിരുന്നത്രെ തന്റെ കൊച്ചുമകന്റെ വിവാഹം കാണണം എന്നത്. അങ്ങനെ അതിനായിട്ടാണ് വരനും വധുവും വിവാഹവസ്ത്രത്തിൽ ആശുപത്രിയിൽ എത്തിയത്.

ബിഹാറിലെ മുസാഫർപൂരിലെ മിഥാൻപുരയിൽ നിന്നുള്ള റീതാ ദേവിയുടെ ചെറുമകനാണ് അഭിഷേക്. അഭിഷേകിന്റെ വിവാഹം നടന്നു കാണണം എന്ന് മുത്തശ്ശിക്ക് വലിയ ആ​ഗ്രഹമായിരുന്നു. അങ്ങനെ അടുത്ത മാസം വിവാഹം നടത്താനും നിശ്ചയിച്ചിരുന്നു.

എന്നാൽ, അപ്പോഴേക്കും മുത്തശ്ശിയുടെ ആരോ​ഗ്യനില ആകെ വഷളായിരുന്നു. അഭിഷേകിന്റെ വിവാഹം നടക്കുമ്പോഴേക്കും മുത്തശ്ശി ജീവിച്ചിരിക്കില്ലേ എന്ന് എല്ലാവർക്കും ഭയമായി. അങ്ങനെയാണ് ആശുപത്രിയിൽ എത്തി മുത്തശ്ശിയുടെ മുന്നിൽ നിന്നും വിവാഹം നടത്താൻ ഇവർ തീരുമാനിച്ചത്.

വധുവിന്റെ കുടുംബത്തോടും അഭിഷേകിന്റെ കുടുംബം അനുവാദം ചോദിച്ചു. അങ്ങനെ വധുവിന്റെ കുടുംബം കൂടി അം​ഗീകരിച്ചതോടെ ആശുപത്രി വളപ്പിലുള്ള ക്ഷേത്രത്തിൽ വച്ച് ഇവരുടെ വിവാഹം നടത്താൻ തീരുമാനിക്കുകയായിരുന്നു.

വിവാഹം കഴിഞ്ഞ ഉടനെ തന്നെ വരനും വധുവും നേരെ അതേ വേഷത്തിൽ പോയത് മുത്തശ്ശിയുടെ അടുത്തേക്കാണ്. അങ്ങനെ വിവാഹവേഷത്തിൽ തന്നെ ഇരുവരും മുത്തശ്ശിയുടെ അനു​ഗ്രഹം വാങ്ങി.

എന്നാൽ, സങ്കടകരം എന്ന് പറയട്ടെ പ്രിയപ്പെട്ട മകന്റെ വിവാഹം കഴിഞ്ഞ് വെറും രണ്ട് മണിക്കൂറിനുള്ളിൽ മുത്തശ്ശി ഈ ലോകത്തോട് വിട പറയുകയും ചെയ്തു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

#grandmother #last #wish #bihar #man #wed #hospital

Next TV

Related Stories
ഇതിപ്പോ എങ്ങനെ...! തലേദിവസം കണ്ട സ്വപ്നം, ഒറ്റരൂപ പോലും കുറവില്ല, അതേ തുക ലോട്ടറിയടിച്ചെന്ന് യുവാവ്

Feb 26, 2025 01:06 PM

ഇതിപ്പോ എങ്ങനെ...! തലേദിവസം കണ്ട സ്വപ്നം, ഒറ്റരൂപ പോലും കുറവില്ല, അതേ തുക ലോട്ടറിയടിച്ചെന്ന് യുവാവ്

രാത്രിയിൽ അതൊരു സ്വപ്നമല്ലേ എന്ന് കരുതിയെങ്കിലും പിറ്റേന്ന് ഒരു അപ്രതീക്ഷിത വാര്‍ത്ത തന്നെ തേടി വന്നു. അത് സ്വപ്നത്തിൽ കണ്ട അതേ തുക താൻ ലോട്ടറി...

Read More >>
ഹോ, ഒറ്റനിമിഷം വൈകിയിരുന്നെങ്കിലോ? ഓർക്കാൻ വയ്യ...! പക്ഷേ എല്ലാം കൃത്യം, നായയെ വീഴാതെ 'ബോക്സിലാക്കി' യുവതി

Feb 23, 2025 02:28 PM

ഹോ, ഒറ്റനിമിഷം വൈകിയിരുന്നെങ്കിലോ? ഓർക്കാൻ വയ്യ...! പക്ഷേ എല്ലാം കൃത്യം, നായയെ വീഴാതെ 'ബോക്സിലാക്കി' യുവതി

കെട്ടിടത്തിലെ ഓരോ നിലയിലെ ജനാലയ്ക്ക് അരികിൽ നിന്നും ആളുകൾ നായയെ നിരീക്ഷിക്കുന്നത് വീഡിയോയിൽ...

Read More >>
ഞെട്ടിക്കുന്ന  ദൃശ്യങ്ങൾ,  തലയിൽ ആഞ്ഞുകൊത്തുന്ന പാമ്പ്, വീഡിയോ വൈറൽ

Feb 23, 2025 10:33 AM

ഞെട്ടിക്കുന്ന ദൃശ്യങ്ങൾ, തലയിൽ ആഞ്ഞുകൊത്തുന്ന പാമ്പ്, വീഡിയോ വൈറൽ

പാമ്പ് നിരവധി തവണ ഇയാളുടെ തലയിൽ കൊത്തുന്നുണ്ടെങ്കിലും രക്ഷയായത് തലയിൽ വെച്ചിരിക്കുന്ന...

Read More >>
അവസാനനിമിഷം വിവാഹം വേണ്ടെന്നുവച്ചു, വാട്ട്സാപ്പ് ചാറ്റിന്റെ സ്ക്രീൻഷോട്ട് പങ്കുവച്ച് യുവാവ്, വൈറലായി പോസ്റ്റ്

Feb 22, 2025 04:47 PM

അവസാനനിമിഷം വിവാഹം വേണ്ടെന്നുവച്ചു, വാട്ട്സാപ്പ് ചാറ്റിന്റെ സ്ക്രീൻഷോട്ട് പങ്കുവച്ച് യുവാവ്, വൈറലായി പോസ്റ്റ്

രൻ യുഎപിഎസ്‍സിക്ക് വേണ്ടി തയ്യാറെടുപ്പുകള്‍ നടത്തുകയാണ്. വധുവാകാൻ പോകുന്ന യുവതിക്കും സർക്കാർ...

Read More >>
'മകനുവേണ്ടി വാങ്ങാന്‍ പോവുകയാണ്...'; ബൈക്കറെ പിന്തുടര്‍ന്ന് ഒരു അച്ഛന്‍, ഹൃദയഹാരിയായ വീഡിയോ

Feb 21, 2025 10:43 PM

'മകനുവേണ്ടി വാങ്ങാന്‍ പോവുകയാണ്...'; ബൈക്കറെ പിന്തുടര്‍ന്ന് ഒരു അച്ഛന്‍, ഹൃദയഹാരിയായ വീഡിയോ

ബൈക്കറെ സാധാരണ സ്‌പ്ലെന്‍ഡര്‍ ബൈക്കില്‍ ഒരാള്‍ പിന്തുടര്‍ന്ന് തുടര്‍ച്ചയായി ഹോണ്‍ അടിച്ചുകൊണ്ടിരുന്നു. ആദ്യമൊന്നും ഇത്...

Read More >>
Top Stories