സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ട്രോളുകൾ നേരിടേണ്ടി വന്ന നടിമാരിൽ ഒരാളാണ് ഗായത്രി സുരേഷ്. അഭിമുഖങ്ങളിലെ പരാമർശങ്ങളാണ് പലപ്പോഴും ട്രോളുകൾക്ക് കാരണമായത്. ഗായത്രിയുടെ അഭിമുഖങ്ങളെല്ലാം ട്രോളുകൾക്ക് വിഷയമാകുന്ന ഒരു സമയമുണ്ടായിരുന്നു.
എന്നാൽ പിന്നീട് ഗായത്രിയെ പിന്തുണച്ചും സോഷ്യൽ മീഡിയയിൽ അഭിപ്രായങ്ങൾ വന്നു. ഗായത്രിയുടെ തുറന്ന സംസാരം ഇഷ്ടപ്പെടുന്നവരും ഏറെയാണ്. വിവാഹത്തെക്കുറിച്ചുള്ള തന്റെ സങ്കൽപ്പത്തെക്കുറിച്ച് സംസാരിക്കുകയാണ് ഗായത്രിയിപ്പോൾ. ജിഞ്ചർ മീഡിയയോടാണ് പ്രതികരണം.
വിവാഹം ആലോചിച്ചെടുക്കേണ്ട തീരുമാനമാണ്. പക്ഷെ ഇപ്പോൾ എനിക്ക് ഒരുപാട് ആലോചിക്കേണ്ടതില്ല. വർക്കൗട്ടാകുമോ ഇല്ലയോ എന്ന് പെട്ടെന്ന് തന്നെ എനിക്ക് മനസിലാകും. വിവാഹത്തിന് വീട്ടിൽ നിന്ന് സമ്മർദ്ദമുണ്ടാകാറുണ്ടെന്നും ഗായത്രി പറയുന്നു.
ഗായത്രി നീ എന്താണ് നിന്റെ ലെെഫ് വെച്ച് കാണിക്കുന്നത്, എനിക്ക് പേടിയാവുന്നുണ്ട് നീ പോകുന്നത് കണ്ടിട്ടെന്ന് അമ്മ പറയും. അമ്മയുടെ മെയിൻ ഡയലോഗാണത്. ഞാൻ മെെൻഡ് ചെയ്യില്ല. ഞാനങ്ങോട്ട് തിരിഞ്ഞ് കിടക്കും. ഒറ്റയ്ക്കാകുമോ എന്ന് കുറച്ച് കാലം തോന്നിയിരുന്നു.
കുറേക്കാലം കഴിഞ്ഞാൽ കൂട്ടിന് ആരാണുണ്ടാകുക എന്നൊക്കെ തോന്നാറുണ്ട്. കല്യാണത്തിലായാലും ഒറ്റയ്ക്കായാലും പെയിൻ ആന്റ് പ്ലഷർ ഉണ്ടെന്ന് പിന്നെയെനിക്ക് മനസിലായി. ഏതാണ് തെരഞ്ഞെടുക്കുന്നത് എന്നതാണ് പ്രധാനം. തനിക്ക് ഒറ്റയ്ക്കാണിഷ്ടമെന്നും ഗായത്രി സുരേഷ് വ്യക്തമാക്കി.
കല്യാണം ഒരു ചട്ടക്കൂടായാണ് തോന്നിയത്. അത് കൊണ്ടല്ല കല്യാണം കഴിക്കാത്തത്. പറ്റിയ ആൾക്കായുള്ള കാത്തിരിപ്പാണ്. കുറച്ച് പൊസസീവ് ആകുന്നതൊക്കെ എനിക്കിഷ്ടമാണ്. ഇപ്പോൾ എനിക്ക് 32 വയസാണ്. ചിലപ്പോൾ 40 വയസിലായിരിക്കും ശരിയായ ആൾ വരുന്നത്. നല്ലൊരു കൂട്ടാണ് താൻ ആഗ്രഹിക്കുന്നതെന്നും ഗായത്രി സുരേഷ് പറയുന്നു.
പ്രണവ് മോഹൻലാലിനെക്കുറിച്ച് ചോദിച്ചപ്പോൾ മറുപടി പറയാൻ ഗായത്രി സുരേഷ് തയ്യാറായില്ല. എന്തുകൊണ്ട് പ്രണവിനോട് ക്രഷ് തോന്നി എന്ന് ചോദിച്ചപ്പോൾ അതേക്കുറിച്ച് സംസാരിക്കാൻ താൽപര്യമില്ലെന്നാണ് ഗായത്രി പറഞ്ഞത്. നമ്മൾ ഇവോൾവ് ചെയ്ത് കൊണ്ടിരിക്കുകയാണ്. പക്വത കാണിക്കണം. ഇനി അതേക്കുറിച്ച് സംസാരിക്കില്ലെന്ന് ഞാൻ എനിക്ക് കൊടുത്ത വാക്കാണ്.
എന്തടിസ്ഥാനത്തിലാണ് ഞാൻ സംസാരിക്കേണ്ടത്. ഇനി ഞാൻ അതേക്കുറിച്ച് സംസാരിക്കില്ല. ഇനി ഞാൻ എന്നിൽ ബിസിയാണ്. മറ്റൊന്ന് കൊണ്ടും അത് ബ്ലോക്ക് ചെയ്യാൻ താൽപര്യപ്പെടുന്നില്ലെന്നും ഗായത്രി സുരേഷ് വ്യക്തമാക്കി. നേരത്തെ പ്രണവ് മോഹൻലാലിനെ തനിക്കിഷ്ടമാണെന്ന് നിരവധി അഭിമുഖങ്ങളിൽ ഗായത്രി പറഞ്ഞിരുന്നു. ഇത് ട്രോളുകൾക്കും കാരണമായി.
#gayathrisuresh #opensup #about #her #life #shares #mothers #concern #about #her #future