സൂര്യയും ജ്യോതികയും ഡിവോഴ്സിലേക്ക്...! ഇപ്പോൾ ഞാനും എന്നെത്തന്നെ സന്തോഷവതിയാക്കുന്നു, നടനുമായി പ്രശ്നങ്ങൾ? നടിയെ കുറിച്ച് ചർച്ച!

സൂര്യയും ജ്യോതികയും ഡിവോഴ്സിലേക്ക്...! ഇപ്പോൾ ഞാനും എന്നെത്തന്നെ സന്തോഷവതിയാക്കുന്നു, നടനുമായി പ്രശ്നങ്ങൾ? നടിയെ കുറിച്ച് ചർച്ച!
Feb 26, 2025 09:48 PM | By Athira V

(moviemax.in ) നാൽപ്പത്തിയാറ് വയസ് പിന്നിട്ടു ഒരു കാലത്ത് തെന്നിന്ത്യ ഭരിച്ചിരുന്ന താര സുന്ദരി ജ്യോതിക. എന്നിരുന്നാലും ഇപ്പോഴും ഇരുപതുകളുടെ ചെറുപ്പം നടിയിൽ കാണാം. മക്കൾ വലുതായശേഷം പഴയ ഫിറ്റ്നസ് തിരിച്ച് പിടിക്കാനുള്ള ശ്രമത്തിലായിരുന്നു ജ്യോതിക. അത് ഫലം കണ്ടുവെന്നത് താരം പങ്കുവെച്ച ഏറ്റവും പുതിയ സോഷ്യൽമീഡിയ പോസ്റ്റുകളിൽ നിന്ന് തന്നെ വ്യക്തമാണ്.

ശരീര ഭാരം കുറച്ച് ബോളിവു‍ഡ് നായികമാരെയും യുവ നടിമാരെയും മറികടക്കുന്ന രീതിയിൽ സൂപ്പർ സ്റ്റൈലിഷായാണ് ജ്യോതിക പുതിയ ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വെള്ള നിറമുള്ള ഷര്‍ട്ടും നീല ജീന്‍സും ധരിച്ച് വളരെ സിംപിളായൊരു ലുക്കിലാണ് ജ്യോതിക പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സിംപിള്‍ മേക്കപ്പും മുടി അഴിച്ചിട്ടിരിക്കുന്നതുമാണ് മറ്റ് പ്രത്യേകതകള്‍.

ലുക്ക് ഹോട്ട്, ഫീല്‍ കൂള്‍ എന്നാണ് ചിത്രത്തിന് നടി നല്‍കിയ ക്യാപ്ഷന്‍. അത് സൂചിപ്പിക്കും പ്രകാരം നോട്ടത്തിലും ഭാവത്തിലുമെല്ലാം പുതുമ പരീക്ഷിക്കാനും ജ്യോതികയ്ക്ക് സാധിച്ചു. ഇന്ത്യൻ സിനിമയിലെ ഒട്ടുമിക്ക താരങ്ങളും ആരാധകരുമെല്ലാം ജ്യോതികയുടെ സ്റ്റൈലിഷ് ലുക്കിനെ പ്രശംസിച്ച് എത്തിയിരുന്നു.

അതിൽ ഒരു ആരാധകൻ ജ്യോതിക തന്നെ മുമ്പൊരു പുരസ്കാര ചടങ്ങിൽ പറഞ്ഞ വാക്കുകൾ കമന്റായി കുറിച്ചിരുന്നു. തന്റെ സൗന്ദര്യത്തിന്റെ രഹസ്യം ഭർത്താവ് തന്നെ നന്നായി സംരക്ഷിക്കുന്നതുകൊണ്ടാണെന്നായിരുന്നു അന്ന് ജ്യോതിക പറഞ്ഞത്. ഇതേ വാക്കുകളാണ് ആരാധകനും കമന്റായി കുറിച്ചത്. കമന്റ് ശ്രദ്ധയിൽപ്പെട്ട ജ്യോതിക ആരാധകന് മറപടി നൽകിയതോടെ കമന്റ് സെക്ഷനിൽ പുതിയൊരു ചർച്ചയ്ക്കും തുടക്കമായി.

ഇപ്പോൾ ഞാനും എന്നെത്തന്നെ സന്തോഷവതിയാക്കുന്നു എന്നായിരുന്നു ജ്യോതികയുടെ മറുപടി. പൊതുവെ ഭർത്താവിനെ പ്രശംസിക്കാനും അഭിനന്ദിക്കാനും കിട്ടുന്ന അവസരങ്ങൾ പാഴാക്കാത്ത ജ്യോതിക സെൽഫ് ലവ്വിനെ കുറിച്ച് പറയാതെ പറഞ്ഞതുപോലെയാണ് നടിയുടെ മറുപടിയിൽ നിന്നും ആരാധകർ വായിച്ചെടുത്തത്. ഇത്തരം മറുപടികൾ ജ്യോതികയുടെ ഭാ​ഗത്ത് നിന്ന് ഇതുവരെ ഉണ്ടായിട്ടില്ലെന്നതും ആരാധകരെ ആശ്ചര്യപ്പെടുത്തി.


വിവാഹ ജീവിതത്തിൽ പ്രശ്നങ്ങൾ‌ ഉള്ളവരും ഭർത്താവിൽ നിന്നും വേർപിരിയാൻ തയ്യാറെടുക്കുന്ന താരങ്ങളുമാണ് ഇത്തരം കമന്റുകളും ക്യാപ്ഷനുകളും നൽകാറുള്ളതെന്നും അതുകൊണ്ട് തന്നെ നടിയുടെ മറുപടിയിൽ പന്തികേട് മണക്കുന്നുണ്ടെന്നുമെല്ലാം കമന്റുകളുണ്ട്. എന്നെ ഞാൻ തന്നെ സന്തോഷവതിയായി വെച്ചിരിക്കുന്നുവെന്ന് നടി പറഞ്ഞതിൽ പലതും ഒളിഞ്ഞ് കിടക്കുന്നതായി തോന്നിയോ എന്നാണ് ഒരു ആരാധകൻ ചോദിച്ചത്.

സൂര്യയുമായി പ്രശ്നങ്ങളുണ്ടോ?. എന്തുകൊണ്ടാണ് ഈ പ്രതികരണം? വേർപിരിയുന്നുവെന്ന് മാത്രം പറയരുത്. നിങ്ങൾ ഞങ്ങൾക്ക് ഏറെ പ്രിയപ്പെട്ട ദമ്പതികളാണ് എന്നായിരുന്നു മറ്റൊരാൾ കുറിച്ചത്. ഇത് വേർപിരിയലിന്റെ ലക്ഷണമാണോ?. ജോയും സൂര്യയും ഒരു ബ്രാൻഡാണ്. ദയവായി ഇത്തരത്തിലുള്ള മറുപടികൾ നൽകരുത് എന്നാണ് വേറൊരു ആരാധകൻ കുറിച്ചത്.

തെന്നിന്ത്യയിലെ മാതൃക ദമ്പതികളായ സൂര്യയും ജ്യോതികയും പ്രണയിച്ച് വിവാഹിതരായവരാണ്. ഇപ്പോൾ കുടുംബസമേതം മുംബൈയിലാണ് താമസം. ജ്യോതികയ്ക്ക് സിനിമയിലേക്ക് മടങ്ങി വരാൻ കൂടി വേണ്ടിയാണ് സൂര്യ ചെന്നൈ വിട്ട് കുടുംബസമേതം മുംബൈയ്ക്ക് ചേക്കേറിയത്. നടി ഇപ്പോൾ ബോളിവുഡിലും സജീവമാണ്.

#jyothika #reveals #secret #her #beauty #i #keep #myself #happy #these #day

Next TV

Related Stories
കോളനികള്‍...! പൊറോട്ടയും ബീഫും കഴിക്കണമെന്ന് പ്രദീപ് രംഗനാഥൻ; പിന്നാലെ സിനിമ ബഹിഷ്കരിക്കാൻ ഹിന്ദുത്വ ഗ്രൂപ്പ്

Dec 19, 2025 12:03 PM

കോളനികള്‍...! പൊറോട്ടയും ബീഫും കഴിക്കണമെന്ന് പ്രദീപ് രംഗനാഥൻ; പിന്നാലെ സിനിമ ബഹിഷ്കരിക്കാൻ ഹിന്ദുത്വ ഗ്രൂപ്പ്

പ്രദീപ് രംഗനാഥൻ, പൊറോട്ടയും ബീഫും കഴിക്കണം , സിനിമ ബഹിഷ്കരിക്കാൻ ഹിന്ദുത്വ...

Read More >>
Top Stories










News Roundup