എല്ലാ നടിമാരും ചെയ്യുന്നത് തന്നെ, എന്തിന് എന്നെ മാത്രം ലക്ഷ്യമിടുന്നു? ട്രോളുകള്‍ക്കെതിരെ ആരാധ്യാ ദേവി

എല്ലാ നടിമാരും ചെയ്യുന്നത് തന്നെ, എന്തിന് എന്നെ മാത്രം ലക്ഷ്യമിടുന്നു? ട്രോളുകള്‍ക്കെതിരെ ആരാധ്യാ ദേവി
Feb 26, 2025 09:06 PM | By Athira V

(moviemax.in ) സോഷ്യല്‍ മീഡിയ ട്രോളുകള്‍ക്കെതിരെ നടി ആരാധ്യാ ദേവി. സിനിമയിലും പൊതുവേദിയിലും ഗ്ലാമറസായി വേഷം ധരിച്ചെത്തുന്നതിനെ വിമര്‍ശിച്ചവര്‍ക്കാണ് ആരാധ്യാ ദേവി മറുപടി നല്‍കുന്നത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് താരം മറുപടി നല്‍കുന്നത്. ഇത് തന്റെ ജീവിതമാണെന്നും തന്റെ ബോധ്യങ്ങളേയും ശരികളേയുമാകും താന്‍ പിന്തുടരുകയെന്നുമാണ് ആരാധ്യാ ദേവി പറയുന്നത്.

നേരത്തെ ഗ്ലാമര്‍ വേഷങ്ങള്‍ ധരിക്കില്ലെന്ന് പറഞ്ഞത് അന്നത്തെ സാഹചര്യത്തിലാണ്. പിന്നീട് സിനിമയിലേക്ക് വന്നപ്പോള്‍ തന്റെ കാഴ്ച്ചപ്പാടില്‍ മാറ്റം വന്നുവെന്നും ആരാധ്യാ ദേവി പറയുന്നു. നെഗറ്റീവ് കമന്റുകള്‍ കാരണം തന്റെ ബോധ്യങ്ങള്‍ മാറില്ലെന്നും താരം വ്യക്തമാക്കുന്നുണ്ട്.

''സിനിമയില്‍ ഗ്ലാമര്‍ വേഷങ്ങള്‍ ധരിക്കുന്നതിനും അഭിമുഖങ്ങളില്‍ ഞാന്‍ ധരിക്കുന്ന വേഷത്തിന്റെ പേരിലും എന്നെ നെഗറ്റീവ് കമന്റുകളിലൂടെ ട്രോളുകയാണ്. മറ്റ് പല നടിമാരും ഇത് തന്നെ ചെയ്യുമ്പോഴും എന്നെ എന്തിനാണ് ടാര്‍ജറ്റ് ചെയ്യുന്നതെന്ന് എനിക്ക് മനസിലാകുന്നില്ല. അതെ, ഇത്തരം വേഷങ്ങള്‍ ധരിക്കില്ലെന്ന് ഒരിക്കല്‍ ഞാന്‍ പറഞ്ഞിരുന്നു. പക്ഷെ അത് ഞാന്‍ സിനിമ ക്യാമറയെ ഫേസ് ചെയ്യുന്നതിനും സിനിമയെ മനസിലാക്കുന്നതിനും മുമ്പായിരുന്നു.

ഏതൊരു മനുഷ്യനേയും പോലെ പുതിയ വീക്ഷണ കോണുകളിലൂടെയും എന്റെ കരിയറിന്റെ ആവശ്യകതയും കാരണവും എന്റെ കാഴ്ചപ്പാടും മാറും. അത് ഇരട്ടത്താപ്പല്ല. മറിച്ച് പഠിക്കുന്നതും പരിവര്‍ത്തനം സംഭവിക്കുന്നതുമാണ്. സാരി സിനിമ വന്നപ്പോള്‍ എന്നെ ആകര്‍ഷിച്ചത് കഥയും കഥാപാത്രമവുമാണ്. തിരക്കഥ വായിച്ചപ്പോള്‍ ഗ്ലാമര്‍ ഈ സിനിമയില്‍ പ്രധാനപ്പെട്ടതാണെന്ന് എനിക്ക് ബോധ്യമായി. നടിയാകാന്‍ തീരുമാനിച്ചതിനാല്‍ എനിക്ക് വ്യത്യസ്തമായ സാഹചര്യങ്ങളിലും പരിപാടികളിലും അതനുസരിച്ചുള്ള വസ്ത്രങ്ങള്‍ ധരിക്കേണ്ടിയും വരും. എല്ലാ നടിമാരും ചെയ്യുന്നതാണ് അത്.

എന്നെ ട്രോളുന്നവരോട്, നിങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ ഞാന്‍ മാനിക്കുന്നു. പക്ഷെ സ്വന്തമായൊരു തിരിച്ചറിവുണ്ടായതിന് എന്നെക്കുറിച്ച് നെഗറ്റീവ് കമന്റിടാമെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ നിങ്ങളുടെ തീരുമാനത്തിന് വിടുന്നു.

അഭിനേതാവ് എന്ന നിലയില്‍ ഞാന്‍ ചെയ്യുന്ന കഥാപാത്രങ്ങളോട് എനിക്ക് നീതിപുലര്‍ത്തണം. എന്റെ തിരഞ്ഞെടുപ്പുകള്‍ എന്റെ ബോധ്യത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. മറ്റുള്ളവരുടെ നെഗറ്റിവിറ്റിയെ അടിസ്ഥാനമാക്കിയാകില്ല.

എനിക്ക് താല്‍പര്യം തോന്നുന്ന ഏതൊരു കഥാപാത്രവും ഞാന്‍ ചെയ്യും. ആ കഥാപാത്രത്തോടും നീതി പുലര്‍ത്തുകയും സിനിമ ആവശ്യപ്പെടുന്നത് ചെയ്യുകയും ചെയ്യും.

എന്റെ കാഴ്ച്ചപ്പാടിനെ പിന്തുണയ്ക്കുന്നവരോട് ഞാന്‍ നന്ദി പറയുന്നു. അല്ലാത്തവരോട്, എന്റെ യാത്ര എന്റേത് മാത്രമാണെന്ന് നിങ്ങള്‍ മനസിലാക്കണമെന്ന് ആഗ്രഹിക്കുന്നു. എന്നെ ക്യാമറയുടെ മുന്നിലെത്തിച്ച അതേ ആത്മവിശ്വാസത്തോടേയും പാഷനോടേയും തന്നെ എനിക്ക് ശരിയെന്ന് തോന്നിയത് ഞാന്‍ ചെയ്യും. ഇത് എന്റെ ജീവിതമാണ്. എന്റെ തിരഞ്ഞെടുപ്പാണ്. നന്ദി''.

സോഷ്യല്‍ മീഡിയയിലൂടെയാണ് ആരാധ്യാ ദേവി സിനിമയിലെത്തുന്നത്. ആരാധ്യയുടെ റീല്‍ വിഖ്യാത സംവിധായകന്‍ രാം ഗോപാല്‍ വര്‍മയുടെ ശ്രദ്ധയില്‍ പെടുന്നതോടെ ജീവിതം മാറി മറയുകയായിരുന്നു. ആരാധ്യയെ നായികയാക്കി രാം ഗോപാല്‍ വര്‍മ ഒരുക്കിയ സിനിമയാണ് സാരീ. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രൊമോഷന് വേണ്ടി ആരാധ്യയും രാം ഗോപാല്‍ വര്‍മയും നല്‍കിയ അഭിമുഖങ്ങളും വൈറലായിരുന്നു. പ്രൊമോഷന്‍ പരിപാടികളിലും അതിസുന്ദരിയായി എത്തി ആരാധ്യ സോഷ്യല്‍ മീഡിയയുടെ കയ്യടി നേടിയിരുന്നു.


#aaradhyadevi #slams #negative #comment #trolls #her #changing #her #dressing #style

Next TV

Related Stories
സൂര്യയും ജ്യോതികയും ഡിവോഴ്സിലേക്ക്...! ഇപ്പോൾ ഞാനും എന്നെത്തന്നെ സന്തോഷവതിയാക്കുന്നു, നടനുമായി പ്രശ്നങ്ങൾ? നടിയെ കുറിച്ച് ചർച്ച!

Feb 26, 2025 09:48 PM

സൂര്യയും ജ്യോതികയും ഡിവോഴ്സിലേക്ക്...! ഇപ്പോൾ ഞാനും എന്നെത്തന്നെ സന്തോഷവതിയാക്കുന്നു, നടനുമായി പ്രശ്നങ്ങൾ? നടിയെ കുറിച്ച് ചർച്ച!

വിവാഹ ജീവിതത്തിൽ പ്രശ്നങ്ങൾ‌ ഉള്ളവരും ഭർത്താവിൽ നിന്നും വേർപിരിയാൻ തയ്യാറെടുക്കുന്ന താരങ്ങളുമാണ് ഇത്തരം കമന്റുകളും ക്യാപ്ഷനുകളും...

Read More >>
ബിജെപി വിട്ട നടി രഞ്ജന നാച്ചിയാര്‍ വിജയിയുടെ പാര്‍ട്ടിയില്‍

Feb 26, 2025 03:42 PM

ബിജെപി വിട്ട നടി രഞ്ജന നാച്ചിയാര്‍ വിജയിയുടെ പാര്‍ട്ടിയില്‍

ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള നീക്കമടക്കം ബിജെപിയുടെ നയങ്ങളില്‍ അതൃപ്തി പരസ്യമാക്കിയാണ് രഞ്ജന പാര്‍ട്ടി...

Read More >>
പ്രശസ്ത സിനിമാ നിർമാതാവ് ദുബായിലെ അപാർട്മെന്റിൽ മരിച്ച നിലയിൽ

Feb 26, 2025 01:00 PM

പ്രശസ്ത സിനിമാ നിർമാതാവ് ദുബായിലെ അപാർട്മെന്റിൽ മരിച്ച നിലയിൽ

അടുത്തിടെയാണ് കേദാർ സെലഗാം ഷെട്ടി ദുബായിൽ ബിസിനസ് ആരംഭിച്ചത്. റിയൽ എസ്റ്റേറ്റ് രംഗത്ത് സജീവമായിരുന്ന ഇദ്ദേഹം മകളോടൊപ്പമാണ്...

Read More >>
'ഒരുമിച്ച് ഫങ്ഷന് വരില്ല, ആദ്യം മനസിലാക്കാൻ സമയമെടുത്തു, പ്രൊഡ്യൂസറായത് കൊണ്ട് പണം ഒരുപാടുണ്ടെന്ന് കരുതരുത്' -മഹാലക്ഷ്മി

Feb 25, 2025 10:56 PM

'ഒരുമിച്ച് ഫങ്ഷന് വരില്ല, ആദ്യം മനസിലാക്കാൻ സമയമെടുത്തു, പ്രൊഡ്യൂസറായത് കൊണ്ട് പണം ഒരുപാടുണ്ടെന്ന് കരുതരുത്' -മഹാലക്ഷ്മി

വിവാഹ ചിത്രങ്ങൾ പുറത്ത് വന്നതോടെ ഇവർക്ക് നേരെ വ്യാപകമായി ട്രോളുകളും പരിഹാസ കമന്റുകളും വന്നു. രവീന്ദറിനെ ബോഡി ഷെയ്മിം​ഗ് ചെയ്ത് കൊണ്ടായിരുന്നു...

Read More >>
ഉയർത്തിയപ്പോൾ സാരിക്കിടയിലൂടെ നഖം ശരീരത്തിൽ കൊണ്ടു, എല്ലാവരുടെയും മുന്നിൽ വെച്ച് രാധിക! -സുധാകർ

Feb 25, 2025 10:31 PM

ഉയർത്തിയപ്പോൾ സാരിക്കിടയിലൂടെ നഖം ശരീരത്തിൽ കൊണ്ടു, എല്ലാവരുടെയും മുന്നിൽ വെച്ച് രാധിക! -സുധാകർ

സിനിമാ കുടുംബത്തിൽ‌ നിന്നും വന്ന രാധികയെ കുറിച്ച് തെലുങ്കിലെ നടൻ സുധാകർ നടത്തിയ തുറന്ന് പറച്ചിലാണ്...

Read More >>
വായില്‍ വിരലിട്ടു, മുടി പിടിച്ച് കുലുക്കി! വടിവേലുവിനോട് മര്യാദയില്ലാതെ പെരുമാറി പ്രഭുദേവ? വീഡിയോ വൈറല്‍

Feb 25, 2025 12:59 PM

വായില്‍ വിരലിട്ടു, മുടി പിടിച്ച് കുലുക്കി! വടിവേലുവിനോട് മര്യാദയില്ലാതെ പെരുമാറി പ്രഭുദേവ? വീഡിയോ വൈറല്‍

ഇതിനിടെ വടിവേലു ഒരു പൊതു പരിപാടിയില്‍ പങ്കെടുത്തതിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലാകുന്നത്. തമിഴ് സിനിമയിലെ പ്രമുഖര്‍ പങ്കെടുത്ത...

Read More >>
Top Stories










News Roundup