( moviemax.in ) സോഷ്യൽമീഡിയയിൽ സജീവമായി നിൽക്കുന്ന സംഗീത സംവിധായകനും ഗായകനുമാണ് ഗോപി സുന്ദർ. എന്നാൽ അമ്മയുടെ മരണശേഷം വളരെ വിരളമായി മാത്രമാണ് ഗോപി സുന്ദറിന്റെ സോഷ്യൽമീഡിയ പോസ്റ്റുകൾ പ്രത്യക്ഷപ്പെടുന്നത്. ഒരു സമയത്ത് വലിയ രീതിയിൽ സൈബർ ആക്രമണം നേരിട്ടിരുന്നതുകൊണ്ട് തന്നെ തന്റെ സ്വകാര്യ ജീവിതത്തിലേക്ക് കടന്ന് കയറി പരിഹസിക്കുകയും ചെയ്യുന്നവർക്ക് അതേ നാണയത്തിൽ ഗോപി സുന്ദർ മറുപടി നൽകുമായിരുന്നു.
സംഗീത സംവിധായകന്റെ അത്തരം പോസ്റ്റുകളും മറുപടികളും ഒരു സമയത്ത് വലിയ ചർച്ചയാവുകയും ചെയ്തിരുന്നു. ഗായിക അമൃത സുരേഷുമായി പ്രണയത്തിലായപ്പോഴും പിന്നീട് ആ ബന്ധം അവസാനിപ്പിച്ചപ്പോഴുമെല്ലാമാണ് സൈബർ ബുള്ളിയിങ് ഗോപി സുന്ദറിന് അനുഭവിക്കേണ്ടി വന്നത്. പെൺ സുഹൃത്തുക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെക്കുമ്പോഴും ഗോപി സുന്ദറിന് വിമർശനം കേൾക്കേണ്ടി വരാറുണ്ടായിരുന്നു.
അമൃതയുമായുള്ള ബന്ധം പരസ്യപ്പെടുത്തിയശേഷം നടൻ ബാലയും അഭിമുഖങ്ങളിലൂടെയും മറ്റും ഗോപി സുന്ദറിനെ അധിക്ഷേപിച്ച് എത്തിയിരുന്നു. ഇപ്പോഴിതാ ബാലയ്ക്കെതിരെ മുൻ ഭാര്യ എലിസബത്ത് ഉദയൻ ഗുരുതര ആരോപണങ്ങളുമായി എത്തിയ സാഹചര്യത്തിൽ ഗോപി സുന്ദർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഫോട്ടോയും അതിന് നൽകിയ തലക്കെട്ടുമാണ് ശ്രദ്ധ നേടുന്നത്. വനത്തിന് നടുവിൽ മഹീന്ദ്ര ജീപ്പിൽ ചാരി നിൽക്കുന്ന ഗോപി സുന്ദറാണ് ഫോട്ടോയിലുള്ളത്.
മുണ്ടും ഷർട്ടുമാണ് വേഷം. സത്യം പുറത്തുവരുന്നു എന്ന തലക്കെട്ടാണ് ഫോട്ടോയ്ക്ക് ഗോപി സുന്ദർ നൽകിയത്. ഫോട്ടോ പ്രത്യക്ഷപ്പെട്ടതോടെ ബാലയ്ക്ക് മുമ്പ് നൽകാൻ കഴിയാതെ പോയ മറുപടികൾ ഗോപി സുന്ദർ ഇപ്പോൾ പറയാതെ പറയുകയാണോയെന്നാണ് പോസ്റ്റ് കണ്ട് ആരാധകരിൽ ചിലർ ചോദിക്കുന്നത്.
തന്റെ പുത്തൻ പോസ്റ്റിന് സ്നേഹം അറിയിച്ചവർക്കെല്ലാം ഗോപി സുന്ദർ മറുപടി നൽകിയിട്ടുണ്ട്. ഒപ്പം തന്റെ സുഖ വിവരങ്ങൾ അന്വേഷിച്ച ഫോളോവേഴ്സിൽ ഒരാൾക്ക് ഗോപി സുന്ദർ നൽകിയ മറുപടിയും വൈറലാണ്. എവിടെ ഭായ് ഒരു വിവരവും ഇല്ലല്ലോ എന്നായിരുന്നു ആരാധകന്റെ ചോദ്യം. വിവരം ഉള്ളതുകൊണ്ട്മിണ്ടാതെ സമ്പൽ സമൃദ്ധിയായി സമാധാനമായി ഇരിക്കുന്നുവെന്നായിരുന്നു ഗോപി സുന്ദർ നൽകിയ മറുപടി.
കരൾ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്കുശേഷം തിരികെ എത്തിയ ബാല ഒരു മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ ഗോപി സുന്ദർ പക്കാ ഫ്രോഡാണെന്ന് പറഞ്ഞത് വൈറലായിരുന്നു. അന്ന് ഗായകനെതിരെ രൂക്ഷ വിമർശനമാണ് ബാല നടത്തിയത്. ആശുപത്രിയിൽ കിടന്നപ്പോൾ എന്നെ കാണാൻ വന്ന എല്ലാവരും എന്നെ സ്നേഹിച്ചവരല്ല. പേടിച്ചിട്ടാണ് വന്നത്. എന്നെയും ആത്മാർത്ഥമായി സ്നേഹിക്കുന്നവർ ഉണ്ടാകുമല്ലോ. എന്നോട് ചെയ്ത ദ്രേഹങ്ങളെല്ലാം അവർക്ക് അറിയാമല്ലോ.
സ്നേഹം കൊണ്ടല്ല പേടിച്ചിട്ടാണ് വന്നത്. ഇപ്പോഴും ഞാൻ പറയുന്നു... അവർ രണ്ട് പേരെ (അമൃത, ഗോപി സുന്ദര്‍) കുറിച്ച് സംസാരിക്കാനുള്ള അധികാരം എനിക്കോ നിങ്ങൾക്കോ ഇല്ല. പക്ഷെ ഗോപി സുന്ദർ പക്കാ ഫ്രോഡാണ്. എന്ന ഡൗട്ട് ഇരിക്കാ. പക്കാ ഫ്രോഡാണ് അവൻ. വ്യക്തിപരമായ പ്രശ്നം കൊണ്ട് പറയുന്നതല്ല ഇത്.
തമിഴിൽ ഞാൻ സംവിധാനം ചെയ്യാനിരുന്ന ചിത്രത്തിന് ഗോപി സുന്ദറാണ് സംഗീത സംവിധാനം. ചില കാര്യങ്ങൾ തുറന്ന് പറഞ്ഞാൽ ഒരു മലയാളിയും തിരിഞ്ഞ് നോക്കില്ല. ഒരിക്കലും പൊറുക്കാനാകാത്ത കാര്യങ്ങളാണ്. ഒരു ഇന്റർവ്യുവിൽ വളരെ കോൺഫിഡന്റോടെയാണ് ഞാൻ പറയുന്നത്. ഞാൻ മാത്രമല്ല. പുറത്ത് ആരോട് ചോദിച്ചാലും ഇങ്ങനെ പറയൂ എന്നായിരുന്നു ബാല അന്ന് പറഞ്ഞത്.
അമൃതയുമായി വേർപിരിഞ്ഞുവെങ്കിലും ഗോപി സുന്ദർ ഇപ്പോഴും അമൃതയുമായും അവരുടെ കുടുംബവുമായും നല്ല സൗഹൃദത്തിലാണ്. ബന്ധം വേർപിരിഞ്ഞതിന്റെ പേരിൽ ഒരിക്കൽ പോലും അമൃത ബാലയെ കുറ്റപ്പെടുത്തിയിട്ടുമില്ല.
#amid #bala #elizabethudayan #controversy #music #director #gopisundar #post #make #discussion