'ഒരുമിച്ച് ഫങ്ഷന് വരില്ല, ആദ്യം മനസിലാക്കാൻ സമയമെടുത്തു, പ്രൊഡ്യൂസറായത് കൊണ്ട് പണം ഒരുപാടുണ്ടെന്ന് കരുതരുത്' -മഹാലക്ഷ്മി

'ഒരുമിച്ച് ഫങ്ഷന് വരില്ല, ആദ്യം മനസിലാക്കാൻ സമയമെടുത്തു, പ്രൊഡ്യൂസറായത് കൊണ്ട് പണം ഒരുപാടുണ്ടെന്ന് കരുതരുത്' -മഹാലക്ഷ്മി
Feb 25, 2025 10:56 PM | By Jain Rosviya

സോഷ്യൽ മീഡിയയിൽ എപ്പോഴും ചർച്ചയാകുന്ന താര ദമ്പതികളാണ് നടി മഹാലക്ഷ്മിയും നിർമാതാവ് രവീന്ദർ ചന്ദ്രശേഖരനും. 2022 ലായിരുന്നു ഇരുവരുടെയും വിവാഹം.

വിവാഹ ചിത്രങ്ങൾ പുറത്ത് വന്നതോടെ ഇവർക്ക് നേരെ വ്യാപകമായി ട്രോളുകളും പരിഹാസ കമന്റുകളും വന്നു. രവീന്ദറിനെ ബോഡി ഷെയ്മിം​ഗ് ചെയ്ത് കൊണ്ടായിരുന്നു പരിഹാസങ്ങൾ.

ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു ഇത്. ആ​ദ്യ വിവാഹ ബന്ധത്തിൽമഹാലക്ഷ്മിക്ക് ഒരു മകനുമുണ്ട്. മഹാലക്ഷ്മി പണത്തിന് വേണ്ടിയാണ് രവീന്ദറെ വിവാഹം ചെയ്തതെന്ന് അന്ന് ആക്ഷേപം വന്നു.

എന്നാൽ കുറ്റപ്പെടുത്തലുകളും മുൻധാരണകളും അവ​ഗണിച്ച് ഇന്നും സന്തോഷകരമായി ജീവിക്കുകയാണ് താരദമ്പതികൾ. മഹാലക്ഷ്മിയും രവീന്ദറും ഒരുമിച്ച് നൽകിയ പുതിയ അഭിമുഖമാണിപ്പോൾ ശ്രദ്ധ നേടുന്നത്.

ജീവിതത്തെക്കുറിച്ച് ഇരുവരും മനസ് തുറന്നു. രവീന്ദറിന്റെ വണ്ണം തന്നെ ഒരിക്കലും ആശങ്കപ്പെടുത്തിയിട്ടില്ലെന്ന് മഹാലക്ഷ്മി പറയുന്നു.

വണ്ണം ഒരു കുറവായി കാണേണ്ടതില്ല. ഞങ്ങൾക്കതിൽ പ്രശ്നമില്ലെങ്കിൽ ഇവർ എന്തിന് അതേക്കുറിച്ച് സംസാരിക്കണം. ഞാൻ അദ്ദേഹത്തോടൊപ്പം സന്തോഷമായി ജീവിക്കുകയാണ്.

എനിക്കെന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ താൻ തന്നെ പറയുമെന്നും മഹാലക്ഷ്മി വ്യക്തമാക്കി. വണ്ണമുണ്ടെന്ന് കരുതി ഇദ്ദേഹത്തിന് ആരോ​ഗ്യപ്രശ്നങ്ങൾ ഒന്നുമില്ല.

പ്രൊഡ്യൂസറായാതിനാൽ ഒരുപാട് പണമുണ്ടെന്ന് ആളുകൾ കരുതും. പക്ഷെ അത് തെറ്റായ ചിന്തയാണ്. പ്രൊഡ്യൂസർക്ക് ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാകും.

മൊത്തം പണവും ഒരു സിനിമയിലേക്ക് കൊടുത്ത് ആ പ്രൊജക്ടിനെ വിശ്വസിക്കുന്നു. പടം വിജയിച്ചാൽ നേട്ടമുണ്ടാകും. അല്ലെങ്കിൽ എന്തും സംഭവിക്കാമെന്നും മഹാലക്ഷ്മി ചൂണ്ടിക്കാട്ടി.

ഭർത്താവ് അടുത്തിടെ ഒരു കേസിൽ ജയിലിലായപ്പോൾ താൻ ധൈര്യത്തോടെ നിന്നെന്നും മഹാലക്ഷ്മി പറയുന്നു. അദ്ദേഹത്തിന്റെ ഭാ​ഗത്ത് തെറ്റുണ്ടെങ്കിൽ ഞാൻ ഭയക്കണം.

പക്ഷെ അദ്ദേഹം തെറ്റ് ചെയ്തിട്ടില്ല, എന്ത് സംഭവിച്ചാലും തെളിവ് കാണിച്ച് അദ്ദേഹം പുറത്ത് വരുമെന്ന് എനിക്ക് നന്നായി അറിയാമായിരുന്നു.. രവീന്ദറിന് ആത്മവിശ്വാസം നൽകിയതും താനാണെന്ന് മഹാലക്ഷ്മി വ്യക്തമാക്കി.

തങ്ങൾ തമ്മിൽ വഴക്കുണ്ടാകുന്നതിനെക്കുറിച്ച് രവീന്ദർ സംസാരിച്ചു. രണ്ട് പേരും ഒരുമിച്ച് ഫങ്ഷനുകൾക്ക് പോകാനാകാറില്ല. മ​ഹാലക്ഷ്മി ഷൂട്ട് കഴിഞ്ഞാൽ വീട്, വീട് വിട്ടാൽ ഷൂട്ടിം​ഗ് എന്ന രീതിയാണ് മഹാലക്ഷ്മിക്ക്.

എനിക്കൊപ്പം പുറത്തേക്ക് വരാത്തത് ആദ്യം മനസിലാക്കാൻ സമയമെടുത്തു. അതിന് ശേഷം ശരിയായി. അതിനപ്പുറം വഴക്കുകൾ ഉണ്ടാകാറില്ലെന്നും രവീന്ദർ വ്യക്തമാക്കി.

നിക്ഷേപ തട്ടിപ്പ് കേസിലാണ് 2023 ൽ രവീന്ദർ ചന്ദ്രശേഖർ അറസ്റ്റിലായത്. പിന്നീട് ജാമ്യം ലഭിച്ച് പുറത്തിറങ്ങി.

ഇക്കഴിഞ്ഞ ബി​ഗ് ബോസ് തമിഴ് എട്ടാം സീസണിൽ രവീന്ദർ മത്സരാർത്ഥിയായെത്തിയിരുന്നു. തമിഴ് ടെലിവിഷൻ രം​ഗത്ത് സജീവമാണ് മഹാലക്ഷ്മി.

വിവാഹ ശേഷം പല തവണ ഇരുവരും പിരിയുകയാണെന്ന് ​ഗോസിപ്പുകൾ വന്നിരുന്നു. എന്നാൽ ​ഗോസിപ്പുകളെ ഇരുവരും കാര്യമാക്കുന്നില്ല. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് രവീന്ദർ. പലപ്പോഴും ചില വിവാദങ്ങളിലും രവീന്ദർ ചന്ദ്രശേഖരൻ അകപ്പെട്ടിട്ടുണ്ട്.


#function #come #together #took #time #understand #first #think #producer #means #lot #money #Mahalakshmi

Next TV

Related Stories
കോളനികള്‍...! പൊറോട്ടയും ബീഫും കഴിക്കണമെന്ന് പ്രദീപ് രംഗനാഥൻ; പിന്നാലെ സിനിമ ബഹിഷ്കരിക്കാൻ ഹിന്ദുത്വ ഗ്രൂപ്പ്

Dec 19, 2025 12:03 PM

കോളനികള്‍...! പൊറോട്ടയും ബീഫും കഴിക്കണമെന്ന് പ്രദീപ് രംഗനാഥൻ; പിന്നാലെ സിനിമ ബഹിഷ്കരിക്കാൻ ഹിന്ദുത്വ ഗ്രൂപ്പ്

പ്രദീപ് രംഗനാഥൻ, പൊറോട്ടയും ബീഫും കഴിക്കണം , സിനിമ ബഹിഷ്കരിക്കാൻ ഹിന്ദുത്വ...

Read More >>
Top Stories










News Roundup