മുപ്പത് വർഷത്തിൽ ഏറെയായി തെന്നിന്ത്യൻ സിനിമയുടെ ഭാഗമാണ് രാധിക ശരത്കുമാർ. നായികയായി സിനിമകൾ ചെയ്ത് തുടങ്ങിയ നടി ഇന്ന് ഏറെയും അമ്മ വേഷങ്ങളാണ് ചെയ്യുന്നത്.
തമിഴ്, മലയാളം, ഹിന്ദി, തെലുങ്ക്, കന്നട തുടങ്ങി രാധിക തന്റെ ഭാഗ്യം പരീക്ഷിക്കാത്ത ഇന്റസ്ട്രികളില്ല. ഒട്ടുമിക്ക സൂപ്പർ താരങ്ങൾക്കൊപ്പവും അഭിനയിച്ചിട്ടുള്ള രാധിക പലപ്പോഴും നിലപാടുകളും അഭിപ്രായങ്ങളും തുറന്ന് പറഞ്ഞതിന്റെ പേരിൽ ചർച്ചയായി മാറിയിട്ടുണ്ട്.
സിനിമാ കുടുംബത്തിൽ നിന്നും വന്ന രാധികയെ കുറിച്ച് തെലുങ്കിലെ നടൻ സുധാകർ നടത്തിയ തുറന്ന് പറച്ചിലാണ് ശ്രദ്ധനേടുന്നത്.
മെഗാസ്റ്റാർ ചിരഞ്ജീവിയുടെ ഉറ്റ സുഹൃത്തുക്കളിൽ ഒരാൾ കൂടിയാണ് കൊമേഡിയനായും തിളങ്ങിയിട്ടുള്ള സുധാകർ. തെലുങ്കിൽ മാത്രമല്ല തമിഴിലും നിരവധി സിനിമകളിൽ സുധാകർ അഭിനയിച്ചുണ്ട്.
അവയിൽ മിക്കതിലും നായക വേഷങ്ങളാണ് നടൻ കൈകാര്യം ചെയ്തത്. നായകനായും കൊമേഡിയനായും മാത്രമല്ല വില്ലൻ വേഷങ്ങളിലും സുധാകർ ഒരു കാലത്ത് തിളങ്ങിയിരുന്നു.
തമിഴ് സിനിമകളാണ് അഭിനയിക്കാനുള്ള അവസരങ്ങൾ നടന് നൽകിയത്. പിന്നീടാണ് തെലുങ്കിലേക്ക് എത്തുന്നത്. നായികനായി തിളങ്ങി നിന്ന കാലത്ത് സുധാകർ ഏറ്റവും കൂടുതൽ സിനിമകൾ ചെയ്തിട്ടുള്ളത് നടി രാധിക ശരത്കുമാറിന് ഒപ്പമായിരുന്നു.
ഇരുവരും ഒരുമിച്ച് പതിമൂന്ന് സിനിമകളിൽ അഭിനയിച്ചു. ഒരു കാലത്ത് ഈ ജോഡിക്ക് ആരാധകരുമുണ്ടായിരുന്നു. എന്നാൽ ഇരുവരും തമ്മിലുള്ള സൗഹൃദം ആരംഭിച്ചത് തന്നെ ഒരു അടിയിലൂടെയാണ്. തുടക്കത്തിൽ ഇരുവരും തമ്മിൽ നായികയും നായകനും എന്നതിനപ്പുറം ഒരു സൗഹൃദമുണ്ടായിരുന്നില്ല
അതിന് തക്കതായ ഒരു കാരണവുമുണ്ട്. നടൻ തന്നെ ഒരു അഭിമുഖത്തിൽ അത് വെളിപ്പെടുത്തിയിരുന്നു. തമിഴിൽ നായകനായി ഞാൻ അഭിനയിച്ച ആദ്യ ചിത്രം കിഴക്കെ പോഗും റെയിലായിരുന്നു.
എം.ആർ രാധയുടെ മകൾ രാധികയാണ് ചിത്രത്തിലെ നായിക എന്ന് എല്ലാവരും എന്നോട് പറഞ്ഞു. ആ സമയത്ത് എം.ആർ രാധയെക്കുറിച്ച് ഒരുപാട് മോശം വാർത്തകൾ സ്ഥിരമായി കേൾക്കാറുണ്ടായിരുന്നു.
അദ്ദേഹം വളരെ അപകടകാരിയാണെന്ന് വരെ പ്രചരിച്ചിരുന്നു. കഥകൾ കേട്ട് ഭയന്നതിനാൽ അദ്ദേഹത്തിന്റെ മകളോടൊപ്പം അഭിനയിച്ച് എന്തെങ്കിലും കുഴപ്പത്തിൽ പെടുമോയെന്ന ആശങ്ക എനിക്കുണ്ടായിരുന്നു.
ഷൂട്ടിങ്ങിന്റെ നാലാം ദിവസം രാധികയും ഞാനും തമ്മിലുള്ള സീനിന്റെ ഷൂട്ട് നടക്കുകയാണ്. രാധിക ഒരു വശത്ത് നിന്ന് ഓടി വരുന്നു. അടുത്തെത്തുമ്പോൾ രാധികയെ ഞാൻ എടുക്കണം.
ഭാരതി രാജയായിരുന്നു സംവിധായകൻ. സീൻ ഷൂട്ട് തുടങ്ങി. രാധികയെ എടുത്ത് ഉയർത്തിയപ്പോൾ സാരിക്കിടയിലൂടെ അബദ്ധത്തിൽ എന്റെ കൈ നഖം രാധികയുടെ ശരീരത്തിൽ കൊണ്ടു.
ശരീരത്തിൽ ഇത്തരം സ്പർശനങ്ങൾ ഉണ്ടായാൽ സ്ത്രീകൾ ഉടനടി പ്രതികരിക്കും. ദേഷ്യത്തോടെയുള്ള അത്തരം ഒരു പ്രതികരണം രാധികയിൽ നിന്നും ഉണ്ടായി. ഉടനടി എല്ലാവരുടെയും മുന്നിൽ വെച്ച് രാധിക എന്നെ അടിച്ചു.
പക്ഷെ ഞാൻ മനപൂർവ്വം അങ്ങനെ പെരുമാറിയതല്ല. എടുത്ത് ഉയർത്തിയപ്പോൾ സംഭവിച്ച മിസ്റ്റേക്കായിരുന്നു. പിന്നീട് ഞാൻ രാധികയോട് ക്ഷമ ചോദിച്ചു.
വഴക്കിനുശേഷം ഭാരതി രാജ സാർ ഞങ്ങളെ രണ്ടുപേരെയും കൊണ്ട് കറങ്ങാൻ പോയി. ഞങ്ങൾക്കിടയിലെ അസ്വാരസ്യങ്ങൾ ഇല്ലാതാക്കി സൗഹൃദം കൊണ്ടുവരിക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം
ഞങ്ങൾ ഒരുമിച്ച് ഭക്ഷണവും കഴിച്ചു. പതിയെ പ്രശ്നങ്ങൾ ഞങ്ങൾ സൗഹൃദത്തിലായി. ആ കെമിസ്ട്രി സിനിമ വേഗത്തിൽ തനിക്ക് വേണ്ടപോെല പൂർത്തിയാക്കാൻ ഭാരതി രാജ സാറിനേയും സഹായിച്ചു.
ആ ചിത്രം അന്ന് സൂപ്പർ ഹിറ്റായിരുന്നു. ഒരു വർഷത്തോളം ആ സിനിമ തിയേറ്ററുകളിൽ പ്രദർശിപ്പിച്ചിരുന്നുവെന്നുമാണ് സുധാകർ ഒരിക്കൽ അനുഭവം പങ്കുവെച്ച് പറഞ്ഞത്.
Read more at: https://malayalam.filmibeat.com/features/when-radhika-sarathkumar-slapped-telugu-actor-sudhakar-during-shoot-here-s-why-126411.html

#radhikasarathkumar #slapped #took #nail #through #saree #put front #Shudhakar