(moviemax.in) പാമ്പുകളെ ഭയക്കാത്തവർ കുറവായിരിക്കും. ഏറെ സുരക്ഷിതം എന്ന് നാം കരുതുന്ന നമ്മുടെ വീടിനുള്ളിൽ പോലും പതിയിരിക്കുകയും അപ്രതീക്ഷിതമായി ആക്രമിക്കുകയും ചെയ്യുന്ന സ്വഭാവക്കാരാണ് പാമ്പുകൾ.
ഏറെ ആശങ്കപ്പെടുത്തുന്ന ഒരു വീഡിയോ കഴിഞ്ഞ ദിവസവും സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയുണ്ടായി. ഒരു വാഹനത്തിന്റെ ഡ്രൈവിംഗ് സീറ്റിൽ ഫോൺ വിളിച്ചു കൊണ്ടിരിക്കുന്ന ഒരു യുവാവിനെ പിന്നിൽ നിന്നും പാമ്പ് ആക്രമിക്കുന്നതാണ് ദൃശ്യങ്ങളിൽ. പാമ്പ് നിരവധി തവണ ഇയാളുടെ തലയിൽ കൊത്തുന്നുണ്ടെങ്കിലും രക്ഷയായത് തലയിൽ വെച്ചിരിക്കുന്ന തൊപ്പിയാണ്.
'നേച്ചർ ഈസ് അമേസിങ്' എന്ന അക്കൗണ്ട് എക്സില്‍ പങ്കുവെച്ച ഈ വീഡിയോ മൂന്നു ലക്ഷത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു. 'ഇദ്ദേഹം ധരിച്ചിരിക്കുന്ന തൊപ്പിക്ക് നന്ദി' എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോ വലിയ ചർച്ചകൾക്ക് കാരണമായിട്ടുണ്ട്.
https://twitter.com/i/status/1893037159721930783
വീഡിയോയിൽ ഒരു മനുഷ്യൻ തന്റെ പിന്നിൽ പതിയിരിക്കുന്ന അപകടത്തെ കുറിച്ച് അറിയാതെ ഫോൺ വിളിച്ചുകൊണ്ടിരിക്കുന്ന ദൃശ്യങ്ങളാണ് ഉള്ളത്. പെട്ടെന്ന് ഒരു പാമ്പ് അദ്ദേഹത്തിൻറെ പിന്നിലുള്ള ഒരു കമ്പിയിലൂടെ ഇഴഞ്ഞുവന്ന് തലയിൽ കൊത്തുന്നു.
ഒന്നിലധികം തവണ ഇത്തരത്തിൽ ചെയ്യുന്നത് വീഡിയോയിൽ കാണാം. പക്ഷേ ഇതൊന്നും ആ മനുഷ്യൻ അറിയുന്നില്ല എന്ന് മാത്രമല്ല ഒടുവിൽ പാമ്പിൻ്റെ പല്ലിൽ കൊളുത്തി തൊപ്പി തലയിൽ നിന്നും ചാടിപ്പോകുമ്പോൾ മാത്രമാണ് ഇയാൾ പിന്നോട്ട് തിരിഞ്ഞു നോക്കുന്നതും പാമ്പിനെ കാണുന്നതും. അതോടെ വീഡിയോ അവസാനിക്കുന്നു.
വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ പാമ്പുകൾ എവിടെ വേണമെങ്കിലും പതി യിരിക്കാമെന്നും ആളുകൾ അവർ ഇരിക്കുന്ന ചുറ്റുപാടുകൾ സുരക്ഷിതമാണെന്ന് ഉറപ്പാക്കണം എന്നും നിരവധിപ്പേർ അഭിപ്രായപ്പെട്ടു. എന്നാല്‍, അതേസമയം തന്നെ ഇതൊരു സ്ക്രിപ്റ്റഡ് വീഡിയോ ആണെന്നും ആളുകള്‍ അഭിപ്രായപ്പെടുന്നുണ്ട്. അതും തള്ളിക്കളയാനാകില്ല.
#Shocking #footage #snake #biting #head #video #goes #viral