'ട്രൂത്ത് ഈസ് വിക്ടറി, ജീവനാംശം പുതിയ വരുമാന മാർഗം'; വ്യാജ രേഖ കേസ് ചർച്ചയാകുമ്പോൾ തമ്പ്സ് അപ്പുമായി ബാല!

'ട്രൂത്ത് ഈസ് വിക്ടറി, ജീവനാംശം പുതിയ വരുമാന മാർഗം'; വ്യാജ രേഖ കേസ് ചർച്ചയാകുമ്പോൾ തമ്പ്സ് അപ്പുമായി ബാല!
Feb 20, 2025 04:48 PM | By Athira V

( moviemax.in ) ഒരിടവേളയ്ക്കുശേഷം നടൻ ബാലയും ​ഗായികയും നടന്റെ മുൻ ഭാര്യയുമായ അമൃത സുരേഷും വീണ്ടും മാധ്യമങ്ങളിലും സോഷ്യൽമീഡിയയിലും നിറയുകയാണ്. വിവാഹമോചന ഉടമ്പടിയിൽ തന്റെ പേരിൽ ബാല വ്യാജ ഒപ്പിട്ടുവെന്ന അമൃത സുരേഷിന്റെ പരാതിയിലാണ് ബാലയ്ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. ബാലയ്ക്കെതിരെ വഞ്ചനാകുറ്റത്തിനും വ്യാജ രേഖ ചമച്ചതിനുമാണ് കടവന്ത്ര പൊലീസ് കേസെടുത്തത്.

ഇരുവരും തമ്മിലുള്ള വിവാഹമോചന ഉടമ്പടിയിൽ അമൃതയുടെ ഒപ്പ് ബാല വ്യാജമായി ഇട്ടുവെന്നാണ് പരാതി. ഉടമ്പടിയിലെ ഒരു പേജ് വ്യാജമായി നിർമിച്ചെന്നും ആരോപണമുണ്ട്. ഉടമ്പടി പ്രകാരമുള്ള ഇൻഷുറൻസ് പ്രീമിയം തുക അടച്ചില്ലെന്നും പരാതിയുണ്ട്. വ്യാജ രേഖകൾ ചമച്ച് ഹൈക്കോടതിയെ തന്നെ ബാല തെറ്റിദ്ധരിപ്പിച്ചുവെന്നും അമൃതയുടെ പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

കേസ് വന്നതോടെ ഇപ്പോള്‍ താൻ മറ്റൊരു വിവാഹം കഴിച്ച് സ്വസ്ഥമായി ജീവിക്കുകയാണെന്നും എന്തുകൊണ്ടാണ് ഇങ്ങനെ തനിക്കെതിരെ വീണ്ടും പരാതി വരുന്നതെന്ന് അറിയില്ലെന്നുമായിരുന്നു ബാലയുടെ പ്രതികരണം.

എന്താ സംഭവമെന്നത് എനിക്ക് അന്വേഷിക്കണം. കുറേ കേസുകള്‍ പിന്നെയും വന്നുവെന്ന് ഞാന്‍ അറിഞ്ഞു. ഇപ്പോള്‍ ഞാന്‍ മറ്റൊരു വിവാഹം കഴിച്ച് സ്വസ്ഥമായി ജീവിക്കുകയാണ്. വളരെ മനോഹരമായി ഭാര്യയ്ക്കൊപ്പം ഞാന്‍ ജീവിക്കുകയാണ്.

എന്തുകൊണ്ടാണ് ഇങ്ങനെ എനിക്കെതിരെ വീണ്ടും പരാതി വരുന്നതെന്ന് അറിയില്ല. മാധ്യമപ്രവര്‍ത്തകര്‍ വിളിക്കുമ്പോള്‍ മാത്രമാണ് ഞാന്‍ ഈ വിഷയത്തെ കുറിച്ച് അറിയുന്നത്. ആദ്യം മുതല്‍ എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കാതെ ഈ വിഷയത്തില്‍ എനിക്ക് കൂടുതലൊന്നും പറയാനാവില്ലെന്നുമാണ് ബാല പ്രതികരിച്ച് പറഞ്ഞത്.

വിവാഹമോചിതരായിട്ടും വളരെ വർഷങ്ങളായി ഇരുവർക്കും ഇടയിൽ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. മകളെ കാണാൻ അമൃത അനുവദിക്കുന്നില്ലെന്ന് നിരന്തരം ബാല മീഡിയയിലും സോഷ്യൽമീഡിയയിലും പരാതിപ്പെടാറുണ്ടായിരുന്നു. പിന്നീട് ഒരു ദിവസം മകൾ തന്നെ ബാലയ്ക്കുള്ള മറുപടിയുമായി എത്തി. അച്ഛനെ കാണാനോ സംസാരിക്കാനോ തനിക്ക് താൽപര്യമില്ലെന്നും അച്ഛന്റേതായ ഒന്നും താൻ ആ​ഗ്രഹിക്കുന്നില്ലെന്നുമാണ് മകൾ അവന്തിക പറഞ്ഞത്.

ശേഷം ഇനി ഒരിക്കലും മകളെ താൻ ബുദ്ധിമുട്ടിക്കില്ലെന്നും അനാവശ്യമായി മകളുടെ പേര് ഉപയോ​ഗിക്കില്ലെന്ന് വ്യക്തമാക്കി ബാലയും രം​ഗത്ത് എത്തിയിരുന്നു. അതോടെയാണ് അമൃത-ബാല സോഷ്യൽമീഡിയ യുദ്ധത്തിന് അവസാനമായത്. അതുകൊണ്ട് തന്നെ ഇത്തരമൊരു കേസ് ബാലയ്ക്കെതിരെ അമൃത നൽകിയപ്പോൾ പ്രേക്ഷകരും ആകെ ആശയകുഴപ്പത്തിലാണ്.

വ്യാജ രേഖ ചമച്ച കേസ് മാധ്യമങ്ങളിൽ ചർച്ചയാകുമ്പോൾ ബാലയുടെ പുതിയ ഫോട്ടോയാണ് വൈറലാകുന്നത്. നടന്റെ അഡ്വക്കേറ്റായ ഫാത്തിമ സിദ്ദീഖാണ് ബാലയുടെ പുതിയ ഫോട്ടോ പങ്കുവെച്ചത്.

കാറിലിരുന്ന് ഫാത്തിമയ്ക്കൊപ്പം സെൽഫിക്ക് പോസ് ചെയ്ത് തമ്പ്സ് അപ്പ് കാണിക്കുന്ന ബാലയാണ് വൈറൽ ഫോട്ടോയിലുള്ളത്. ട്രൂത്ത് ഈസ് വിക്ടറി എന്നായിരുന്നു ഫോട്ടോയ്ക്ക് ഫാത്തിമ നൽകിയ ക്യാപ്ഷൻ. ബാലയുടെ പുതിയ ഭാര്യ കോകിലയും ഈ പോസ്റ്റ് ഷെയർ ചെയ്യുകയും സ്നേഹവും പിന്തുണയും അറിയിച്ച് എത്തുകയും ചെയ്തിട്ടുണ്ട്.

ബാലയുടെ ഫോട്ടോയ്ക്ക് താഴെ ഏറെയും നടനെ അനുകൂലിച്ചും അമൃതയേയും മകളേയും പരിഹസിച്ചുമുള്ള കമന്റുകളുമാണ് നിറയുന്നത്. ജീവനാംശം പുതിയ വരുമാന മാർഗമായി ചിലർ കാണുന്നുവെന്നാണ് ഒരാൾ കുറിച്ചത്. അച്ഛനെ വേണ്ടാത്തവർക്ക് എന്തിനാണ് അച്ഛന്റെ പണം?. ബാല നല്ല കുടുംബജീവിതം നയിക്കുന്നത് കണ്ട് സഹിക്കുന്നുണ്ടാവില്ലെന്നുമെല്ലാം കമന്റുകളുണ്ട്.

ഞങ്ങൾക്ക് ഒന്നും വേണ്ട ഞങ്ങളെ ജീവിക്കാൻ അനുവദിച്ചാൽ മതിയെന്ന് പറഞ്ഞവർ എന്തിന് പണം ആവശ്യപ്പെടുന്നുവെന്നാണ് മറ്റൊരാൾ കുറിച്ചത്. ബാല വിവാഹമോചന സമയത്ത് വെച്ച ഉടമ്പടികൾ പലതും തെറ്റിച്ചാണ് പെരുമാറിയിട്ടുള്ളതെന്ന് അമൃത മുമ്പും വെളിപ്പെടുത്തിയിട്ടുള്ളതാണ്. ബാലയ്ക്കൊപ്പം ജീവിച്ചപ്പോൾ നേരിട്ട മാനസീക-ശാരീരിക ബുദ്ധിമുട്ടുകളും അമൃത അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.


#truth #victory #bala #latest #social #media #post #amid #exwife #amruthasuresh #related #controversy

Next TV

Related Stories
'ആറേഴ് ടേക്ക് എടുത്തു, 'മോഹന്‍ലാലിന്റെ അഭിനയം പോര, പിന്നെ ചെക്ക് ചെയ്തപ്പോള്‍! രാം ഗോപാല്‍ വര്‍മ

Feb 21, 2025 04:54 PM

'ആറേഴ് ടേക്ക് എടുത്തു, 'മോഹന്‍ലാലിന്റെ അഭിനയം പോര, പിന്നെ ചെക്ക് ചെയ്തപ്പോള്‍! രാം ഗോപാല്‍ വര്‍മ

നായകന്‍ വിവേക് ഒബ്‌റോയ് ആയിരുന്നുവെങ്കിലും എന്നെന്നും ഓര്‍മ്മിപ്പിക്കപ്പെടുന്ന പ്രകടനമായി മാറി മോഹന്‍ലാലിന്റേത്....

Read More >>
നിന്റെ പ്രശ്നം എന്താണ്...? എല്ലാം മതിയാക്കാം, പിന്നാലെ പിണങ്ങിപ്പോയി...; മല്ലു സിങിൽ സംഭവിച്ചത്! ഉണ്ണി മുകുന്ദൻ

Feb 21, 2025 04:10 PM

നിന്റെ പ്രശ്നം എന്താണ്...? എല്ലാം മതിയാക്കാം, പിന്നാലെ പിണങ്ങിപ്പോയി...; മല്ലു സിങിൽ സംഭവിച്ചത്! ഉണ്ണി മുകുന്ദൻ

ഉണ്ണി മുകുന്ദന്റെ അതുവരെയുള്ള കരിയറിൽ മാത്രമല്ല മലയാള സിനിമയിലെ തന്നെ എണ്ണം പറഞ്ഞ ആക്ഷൻ രംഗങ്ങളാൽ സമ്പന്നമായിരുന്നു മല്ലു...

Read More >>
പഴയ സൂപ്പർ സ്റ്റാർ...അറുപത്തിനാലിനോട് അടുത്തിട്ടും ചെറുപ്പം, എവിടെ എത്തേണ്ട അഭിനേത്രിയായിരുന്നു ഉണ്ണി മേരി!

Feb 21, 2025 03:48 PM

പഴയ സൂപ്പർ സ്റ്റാർ...അറുപത്തിനാലിനോട് അടുത്തിട്ടും ചെറുപ്പം, എവിടെ എത്തേണ്ട അഭിനേത്രിയായിരുന്നു ഉണ്ണി മേരി!

എഴുപതുകളുടെ അവസാനവും എണ്‍പതുകളിലുമാണ് മലയാള സിനിമയില്‍ ഉണ്ണി മേരി നിറഞ്ഞുനിന്നത്....

Read More >>
ചലച്ചിത്ര നടി ചിത്രാ നായര്‍ വിവാഹിതയായി

Feb 21, 2025 02:53 PM

ചലച്ചിത്ര നടി ചിത്രാ നായര്‍ വിവാഹിതയായി

ചിത്രാ നായര്‍ വീണ്ടും വിവാഹിതയായിരിക്കുകയാണ്. ലെനീഷാണ് ചിത്രാ നായരുടെ...

Read More >>
Top Stories