നിവേദ്യം എന്ന ആദ്യ സിനിമയിലൂടെ തന്നെ ഭാമ മലയാളികൾക്ക് പ്രിയങ്കരിയായി മാറുകയായിരുന്നു. ലോഹിതദാസ് കണ്ടുപിടിച്ച നായിക നിവേദ്യത്തിനുശേഷം മലയാളം, തമിഴ്, കന്നട, തെലുങ്ക് ഭാഷകളിലായി നിരവധി സിനിമകൾ ചെയ്തു. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണ് നടി. 2016ൽ മലയാളത്തിൽ പുറത്തിറങ്ങിയ മറുപടിയിലാണ് ഭാമയെ മലയാളികൾ അവസാനമായി കണ്ടത്.
അതിനുശേഷം രാഗ എന്നൊരു കന്നട സിനിമ കൂടി ഭാമയുടേതായി തിയേറ്ററുകളിൽ എത്തിയിരുന്നു. പിന്നീട് നടി 2020ഓടെ വിവാഹിതയായി. ശേഷം കുടുംബജീവിതത്തിന് പ്രാധാന്യം കൊടുത്തത് കൊണ്ട് കൂടിയാണ് ഭാമ അഭിനയത്തിൽ നിന്നും വിട്ടുനിന്നത്. അഭിനയത്തിൽ സജീവമല്ലെങ്കിലും സോഷ്യൽമീഡിയയിലും പൊതുപരിപാടികളിലും ഭാമ സജീവമാണ്.
ദുബായിൽ ബിസിനസുകാരനായ അരുണാണ് ഭാമയെ വിവാഹം ചെയ്തത്. ചെന്നിത്തല സ്വദേശിയാണ് അരുൺ. വീട്ടുകാർ ഉറപ്പിച്ച വിവാഹമായിരുന്നു ഇരുവരുടേയും. ഭാമയുടെ സഹോദരിയുടെ ഭർത്താവിന്റെ സുഹൃത്തും സഹപാഠിയുമാണ് അരുൺ. കുടുംബങ്ങൾ തമ്മിലുള്ള സൗഹൃദമാണ് വിവാഹത്തിലെത്തിയത്.
വിവാഹം കഴിഞ്ഞ് വിദേശത്തേക്ക് പോവാൻ തനിക്ക് ആഗ്രഹമില്ലെന്നും കൊച്ചിയിൽ തന്നെ സെറ്റിൽ ചെയ്യാനാണ് ആഗ്രഹമെന്നും അരുണും കൊച്ചിയിൽ സെറ്റിൽ ചെയ്യാനുള്ള ശ്രമങ്ങളിലാണെന്നും ഭാമ വിവാഹത്തിന് മുമ്പ് നൽകിയൊരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. അത്യാഡംബര പൂർവമാണ് ഭാമയുടെ വിവാഹം നടന്നത്. സിനിമാ പ്രവർത്തകർക്കും സുഹൃത്തുക്കൾക്കുമായുള്ള വിവാഹസൽക്കാരം കൊച്ചിയിലും നടന്നിരുന്നു.
വിവാഹശേഷം വൈകാതെ ഇരുവർക്കും ഒരു മകൾ പിറന്നു. ഗൗരി എന്നാണ് മകൾക്ക് ഭാമയും അരുണും നൽകിയ പേര്. കുഞ്ഞ് പിറന്ന് ഒരു വർഷം കഴിഞ്ഞ് ഒന്നാം പിറന്നാൾ ദിനത്തിലാണ് മകളുടെ മുഖം റിവീൽ ചെയ്തുള്ള ചിത്രങ്ങൾ ഇരുവരും പങ്കിട്ടത്. പിന്നീട് പതിയെ ഭാമ ഭർത്താവ് അരുണിനൊപ്പമുള്ള ചിത്രങ്ങളും നീക്കം ചെയ്തു. അതോടെ ഇരുവരും വേർപിരിഞ്ഞുവെന്ന ഗോസിപ്പുകളും ചർച്ചകളും വന്ന് തുടങ്ങി.
ഭർത്താവിന്റെ ചിത്രങ്ങൾ നീക്കം ചെയ്തുവെന്ന് മാത്രമല്ല അടുത്തിടെ പങ്കുവെച്ച ഒരു സോഷ്യൽമീഡിയ പോസ്റ്റിൽ താൻ സിംഗിൾ മദറാണെന്ന് ഭാമ സൂചിപ്പിക്കുകയും ചെയ്തിരുന്നു. ഭർത്താവുമായി വേർപിരിഞ്ഞ് താമസിക്കുകയാണെങ്കിലും നിയമപരമായി ബന്ധം വേർപ്പെടുത്തിയോ എന്നതിന് ഭാമ വ്യക്തത നൽകിയിട്ടില്ല. മകൾ ഗൗരിയാണ് ഇപ്പോൾ ഭാമയുടെ ലോകം.
മകളുടെ വിശേഷങ്ങൾ നിരന്തരം പങ്കിടാറുണ്ടെങ്കിലും കുഞ്ഞിന്റെ സ്വകാര്യത മാനിച്ച് മുഖം റിവീൽ ചെയ്തുള്ള ചിത്രങ്ങൾ അധികം ഭാമ പങ്കിടാറില്ല. ഇപ്പോഴിതാ മകൾ നാല് വയസ് പിന്നിടുമ്പോൾ തന്റെ ഗർഭകാല ഓർമകൾ പൊടിതട്ടിയെടുത്തിരിക്കുകയാണ് ഭാമ. നാല് വര്‍ഷത്തെ അമ്മ ജീവിതം എന്ന ക്യാപ്ഷനോടെയായിരുന്നു ഭാമ ചിത്രങ്ങള്‍ പങ്കുവെച്ചത്.
നീല ഗൗണില്‍ നിറവയറിൽ അതീവ സുന്ദരിയായുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. ബലൂണുകളും പൂക്കളുമൊക്കെയായി ബേബി ഷവര്‍ ഗംഭീരമായി ആഘോഷിച്ചിരുന്നു ഭാമ. ജീവിതം വളരെ രസകരമാണ്... അവസാനം നിങ്ങളുടെ ഏറ്റവും വലിയ ചില വേദനകൾ നിങ്ങളുടെ ഏറ്റവും വലിയ ശക്തിയായി മാറുന്നു, ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങളിൽ ഒന്ന് എന്നിങ്ങനെയാണ് ഭാമയുടെ പോസ്റ്റിന് ആരാധകർ കുറിച്ചത്.
ഒന്നും ചെയ്യാതെയിരിക്കാന്‍ പറ്റാത്ത ആളാണ് ഞാന്‍. എപ്പോഴും ആക്ടീവായി ഇരിക്കാനാണ് ഇഷ്ടം. യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്ന ഞാന്‍ ആകെ ലോക്കായിരുന്നു അന്ന്. ലോക് ഡൗണ്‍ സമയത്തായിരുന്നു കുഞ്ഞതിഥിയുടെ വരവിനെക്കുറിച്ച് അറിഞ്ഞത്. മാനസികവും ശാരീരികവുമായി മാറ്റങ്ങളുണ്ടാവുമെന്നും ലോക് ഡൗണ്‍ കാലമായതിനാല്‍ എല്ലാം ശ്രദ്ധിക്കണമെന്നും ഡോക്ടര്‍ ആദ്യമേ പറഞ്ഞിരുന്നു എന്നാണ് മുമ്പൊരിക്കൽ ഗർഭകാലം എങ്ങനെയായിരുന്നുവെന്ന് വെളിപ്പെടുത്തി ഭാമ പറഞ്ഞത്.
#bhama #reshares #photos #she #taken #while #pregnant #daughter #goes #viral