( moviemax.in ) മാദക സുന്ദരിയെന്ന വിശേഷണം സ്വന്തമാക്കി സൂപ്പര്‍താര പദവിയില്‍ എത്തിയ താരമാണ് സില്‍ക്ക് സ്മിത. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന മറ്റ് താരസുന്ദരിമാരെയെല്ലാം കടത്തിവെട്ടിയാണ് സ്മിത ഉയരങ്ങള്‍ കീഴടക്കിയത്. വളരെ സാധരണക്കാരിയില്‍ നിന്നും ലോകം അറിയുന്ന നിലയിലേക്ക് വളര്‍ന്ന സില്‍ക്ക് മുപ്പത്തിയാറാമത്തെ വയസിലാണ് മരണപ്പെടുന്നത്.
ഇടയ്ക്കിടെ സില്‍ക്ക് സ്മിതയെ കുറിച്ച് അധികമാര്‍ക്കും അറിയാത്ത കഥകളാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കാറുള്ളത്. അത്തരത്തില്‍ നടിയുടെ ആദ്യ വിവാഹത്തെ കുറിച്ചടക്കമുള്ള ചില റിപ്പോര്‍ട്ടുകള്‍ വൈറലാവുകയാണിപ്പോള്‍.
തെലുങ്കിലെ ചെറിയൊരു ഗ്രാമത്തില്‍ വളരെ സാധാരണക്കാരുടെ കുടുംബത്തില്‍ ജനിച്ച ആളായിരുന്നു വിജയലക്ഷ്മി. പിന്നീട് സിനിമയിലെത്തിയതോടെയാണ് സില്‍ക്ക് സ്മിതയാവുന്നത്. സാമ്പത്തിക പ്രശ്‌നങ്ങളെ തുടര്‍ന്ന് നാലാം ക്ലാസില്‍ വെച്ച് തന്നെ ഇവരുടെ പഠനം അവസാനിപ്പിച്ചിരുന്നു. ശേഷം അമ്മയെ സഹായിച്ച് വീട്ടില്‍ നിന്നു. എന്നാല്‍ അധികം വൈകും മുന്‍പ് വീട്ടുകാര്‍ വിജയലക്ഷ്മിയുടെ വിവാഹം ഉറപ്പിച്ചു.
കാണാനുള്ള ഭംഗിയും ശരീരത്തിന് പ്രായത്തെക്കാള്‍ വളര്‍ച്ചയുള്ളതുമൊക്കെ വിജയലക്ഷ്മി എന്ന പെണ്‍കുട്ടി പരിഹാസങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കും കാരണമാവുമെന്ന് വീട്ടുകാര്‍ ഭയന്നു. എത്രയും വേഗം മകളെ വിവാഹം കഴിപ്പിച്ച് അയക്കാമെന്ന തീരുമാനത്തിലേക്ക് അവര്‍ എത്തിയത് അങ്ങനെയാണ്.
വിവാഹം കഴിക്കാന്‍ വരുന്നത് ആരാണെന്ന് പോലും നടിയ്ക്ക് അറിയില്ലായിരുന്നു. അങ്ങനെ പതിനാലാമത്തെ വയസില്‍ മാതാപിതാക്കള്‍ ചേര്‍ന്നാണ് സില്‍ക്ക് സ്മിതയെ വിവാഹം കഴിപ്പിക്കുന്നത്. കുറച്ച് വര്‍ഷം മാത്രമേ ഭര്‍ത്താവിനൊപ്പം നടി താമസിച്ചിട്ടുള്ളു. ഭര്‍ത്താവും അദ്ദേഹത്തിന്റെ മാതാപിതാക്കളും മോശമായി പെരുമാറാന്‍ തുടങ്ങിയതോടെയാണ് സില്‍ക്ക് സ്മിത ദാമ്പത്യജീവിതം അവസാനിപ്പിച്ച് വീട് വിട്ട് പോകുന്നത്.
വിജയലക്ഷ്മിയില്‍ നിന്നും സില്‍ക്ക് സ്മിതയിലേക്കുള്ള യാത്രയായിരുന്നു ആ വിവാഹജീവിതം അവസാനിപ്പിച്ചതോടെ അവര്‍ക്ക് ലഭിച്ചത്. വീട്ടില്‍ നിന്നും ചെന്നൈയിലെത്തിപ്പെട്ട സില്‍ക്ക് സ്മിത ടച്ചപ്പ് ആര്‍ട്ടിസ്റ്റായിട്ടാണ് കരിയര്‍ തുടങ്ങുന്നത്.
ഈ കാലയളവില്‍ പല സിനിമകളിലും ചെറിയ വേഷങ്ങള്‍ അവതരിപ്പിച്ചു. ഇതിനിടയിലാണ് ഫിലിം മേക്കര്‍ വിനു ചക്രവര്‍ത്തിയുടെ കാഴ്ചയില്‍ വിജയലക്ഷ്മി പതിയുന്നത്. പിന്നെ സംഭവിച്ചതൊക്കെ അത്ഭുതം പോലെയായിരുന്നു.
മലയാളത്തില്‍ ഇണയെ തേടി എന്ന സിനിമയിലാണ് സില്‍ക്ക് ആദ്യമായി അഭിനയിക്കുന്നത്. എന്നാല്‍ വണ്ടിച്ചക്രമെന്ന സിനിമയും അതിലെ കഥാപാത്രവും പുതിയൊരു താരത്തിന്റെ വളര്‍ച്ചയ്ക്ക് കാരണമായി.
കഥാപാത്രത്തിന്റെ പേര് കൂടി ചേര്‍ത്ത് സില്‍ക്ക് സ്മിത എന്ന് നടി അറിയപ്പെടാന്‍ തുടങ്ങി. കണ്ണടച്ച് തുറക്കും മുന്‍പ് താരപദവിയിലെത്തിയ നടി പണവും ശരീരവുമൊക്കെ സ്‌നേഹിച്ചവര്‍ക്ക് നല്‍കിയെങ്കിലും കൂടെ നിന്നവരെല്ലാം ചതിച്ചു. ഒടുവില്‍ ആത്മഹത്യയിലൂടെ ജീവിതം അവസാനിപ്പിക്കാമെന്ന തീരുമാനത്തിലേക്ക് സില്‍ക്ക് എത്തിച്ചേരുകയായിരുന്നു.
#silksmitha #first #marriage #age #14 #what #happened #her #family #life