(moviemax.in) വൈവിധ്യം നിറഞ്ഞ പ്രൊജക്റ്റുകളാണ് മോഹൻലാലിന്റേതായി വരാനിരിക്കുന്നത് എന്നാണ് സമീപകാലത്തെ പ്രഖ്യാപനങ്ങള്‍ സൂചിപ്പിക്കുന്നത്.
അക്കൂട്ടത്തിലേക്ക് പുതിയ സിനിമയും പ്രഖ്യാപിച്ചിരിക്കുകയാണ്. സംവിധാനം നിര്‍വഹിക്കുക അനൂപ് മേനോനാണ്. നേരത്തെ മോഹൻലാലിന്റെ പകല്‍ നക്ഷത്രങ്ങളുടെ തിരക്കഥ നടൻ അനൂപ് മേനോനാണ് എഴുതിയിരുന്നു.
https://www.facebook.com/ActorMohanlal/posts/1207192794107317?ref=embed_post
എമ്പുരാനാണ് മോഹൻലാലിന്റേതായി ഇനി റിലീസ് ചെയ്യാനുള്ളത്. ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. എത്ര ഗാനങ്ങളാണ് എമ്പുരാനിലുണ്ടാകുക എന്നതും സിനിമാ അനലിസ്റ്റുകള്‍ പുറത്തുവിട്ടിരുന്നു. ആറ് ഗാനങ്ങളാണ് എമ്പുരാനില്‍ ഉണ്ടാകുകയെന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.
#Mohanlal #directed #AnoopMenon #new #film #update