ഇനി വയലൻസ് അല്ല; ഉണ്ണി മുകുന്ദൻ ചിത്രം 'ഗെറ്റ് സെറ്റ് ബേബി' യ്ക്ക് യു സർട്ടിഫിക്കറ്റ്, ഫെബ്രുവരി 21ന് വേൾഡ് വൈഡ് റിലീസ്

ഇനി വയലൻസ് അല്ല; ഉണ്ണി മുകുന്ദൻ ചിത്രം 'ഗെറ്റ് സെറ്റ് ബേബി' യ്ക്ക് യു സർട്ടിഫിക്കറ്റ്, ഫെബ്രുവരി 21ന് വേൾഡ് വൈഡ് റിലീസ്
Feb 19, 2025 12:42 PM | By Athira V

( moviemax.in ) വയലന്‍സ് ആക്ഷന്‍ മൂവി ലവേഴ്സ് പ്ലീസ് സ്റ്റെപ് ബാക്ക്.. ഇനി ഫീല്‍ഗുഡ് സിനിമ ലവേഴ്സിനുള്ള സമയമാണ്. പാൻ ഇന്ത്യൻ ഹിറ്റ് മാര്‍ക്കോയ്ക്ക് ശേഷം ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന സിനിമയാണ് "ഗെറ്റ് സെറ്റ് ബേബി".

കോഹിനൂർ, കിളി പോയി എന്നീ സിനിമകൾക്ക് ശേഷം വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ട്രെയ്ലര്‍ പുറത്തിറങ്ങി.ഒരു ഫീൽ ഗുഡ് ഇമോഷണൽ സിനിമയാകും ഗെറ്റ് സെറ്റ് ബേബി എന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്.

അർജുൻ എന്ന ഗൈനക്കോളജിസ്റ്റും അയാളുടെ ജീവിതത്തിൽ അരങ്ങേറുന്ന സംഭവങ്ങളുമാണ് സിനിമയുടെ പശ്ചാത്തലം. ചിത്രം ഫെബ്രുവരി 21ന് വേൾഡ് വൈഡ് റിലീസിനെത്തും. നിഖില വിമലാണ് ചിത്രത്തിൽ നായിക. സെൻസറിങ്ങിൽ ചിത്രത്തിന് യു സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്.

കഴിഞ്ഞ ദിവസം ഇറങ്ങിയ "ഗെറ്റ് സെറ്റ് ബേബി"യുടെ ട്രെയിലറിന് ഗംഭീര പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. ട്രെയ്ലർ ട്രെൻഡിങ്ങിൽ തുടരുകയാണ്.

മാത്രമല്ല ചിത്രത്തിലെ ആദ്യ ഗാനവും ഇപ്പോഴും ട്രെൻഡിങ് ലിസ്റ്റിലുണ്ട്. 'മനമേ ആലോലം' എന്ന ഹൃദയഹാരിയായ മെലഡി ഗാനം ആലപിച്ചിരിക്കുന്നത് കപില്‍ കപിലനും ശക്തിശ്രീ ഗോപാലനും ചേര്‍ന്നാണ്‌.

ചിത്രത്തിൽ മലയാളികളുടെ പ്രിയതാരങ്ങളാണ് അണിനിരക്കുന്നത്. ചെമ്പൻ വിനോദ്, ജോണി അൻ്റണി, ശ്യാം മോഹൻ, അഭിരാം രാധാകൃഷ്ണൻ, സുധീഷ്, കൃഷ്ണ പ്രസാദ്, ദിനേശ് പ്രഭാകർ, ഭഗത് മാനുവൽ, ദിലീപ് മേനോൻ, വിജയ് ജേക്കബ്.

സുരഭി ലക്ഷ്മി, മുത്തുമണി, പുണ്യ എലിസബത്ത്, ഷിബില ഫറ, മീര വാസുദേവ്, വർഷ രമേഷ്, ജുവൽ മേരി, ഗംഗ മീര, അതുല്യ ആഷാടം, കെ പി എ സി ലീല തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിലുണ്ട്. താരങ്ങളുടെ ക്യാരക്ടർ പോസ്റ്ററുകളിൽ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നുണ്ട്.

സ്കന്ദാ സിനിമാസും കിംഗ്സ്മെൻ പ്രൊഡക്ഷൻസും സംയുക്തമായി നിർമ്മിക്കുന്ന ചിത്രത്തിൽ സജീവ് സോമൻ, സുനിൽ ജയിൻ, പ്രക്ഷാലി ജെയിൻ എന്നിവർ നിർമ്മാണ പങ്കാളികളാവുന്നു. ഇവരുടെ ആദ്യസംരംഭമാണ് ഗെറ്റ് സെറ്റ് ബേബി. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'ഗെറ്റ് സെറ്റ് ബേബി'യില്‍ ഉണ്ണി മുകുന്ദന്‍ ഒരു ഐ വി എഫ് സ്പെഷ്യലിസ്റ്റ് ആയാണ്‌ വേഷമിടുന്നത്.

ഒരു ഡോക്ടർ നേരിടുന്ന പ്രശ്നങ്ങളും അത് പരിഹരിക്കാൻ അദ്ദേഹം കണ്ടെത്തുന്ന വഴികളും രസകരമായ രീതിയിൽ പ്രതിപാദിക്കുന്നു. കോഹിനൂറിന് ശേഷം വിനയ് ഗോവിന്ദ് സംവിധാനം ചിത്രമാണ് 'ഗെറ്റ് സെറ്റ് ബേബി’.

ആധുനിക ജീവിതത്തിലെ രസങ്ങളും സംഭവങ്ങളും വൈകാരിക മുഹൂർത്തങ്ങളും ഇടകലർത്തി കുടുംബ പ്രേക്ഷകർക്ക് ആസ്വാദനത്തിൻ്റെ പുതിയ ഒരു അനുഭവം സമ്മാനിക്കുന്ന ഒരു ടോട്ടൽ ഫാമിലി എൻ്റർടെയിനറായിരിക്കും "ഗെറ്റ് സെറ്റ് ബേബി" എന്നാണ് പ്രോമോയും ഗാനങ്ങളും സൂചിപ്പിക്കുന്നത്.

തമിഴിലും മലയാളത്തിലും ഒട്ടേറെ സൂപ്പർ ഹിറ്റുകള്‍ക്ക് സംഗീതമൊരുക്കിയ സാം സി എസ് ആണ്‌ ഗെറ്റ് സെറ്റ് ബേബിയുടെ ഗാനങ്ങൾക്ക് ഈണം പകരുന്നത്. സൂപ്പർഹിറ്റ് ചിത്രം RDX ന്‌ ശേഷം അലക്സ് ജെ പുളിക്കൽ ഛായാഗ്രഹണം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. ചിത്രത്തിൻ്റെ രചന നിർവഹിക്കുന്നത് വൈ വി രാജേഷും അനൂപ് രവീന്ദ്രനും ചേർന്നാണ്.

സഹനിർമ്മാതാക്കൾ: പരിധി ഖാൻഡെൽവാൾ, അഡ്വ: സ്മിത നായർ, സാം ജോർജ്, എഡിറ്റിംഗ്: അർജു ബെൻ. പ്രൊഡക്ഷൻ ഡിസൈനർ: സുനിൽ കെ ജോർജ്, വസ്ത്രാലങ്കാരം: സമീറാ സനീഷ്. പ്രൊഡക്ഷൻ കണ്ട്രോളർ: പ്രണവ് മോഹൻ. പ്രമോഷന്‍ കണ്സള്‍ട്ടന്‍റ് : വിപിന്‍ കുമാര്‍ വി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: സുകു ദാമോദർ, മേക്കപ്പ്: ജിതേഷ് പൊയ്യ, സൗണ്ട് ഡിസൈൻ: ശ്രീ ശങ്കർ, സൗണ്ട് മിക്സ്: വിഷ്ണു പി സി, സ്റ്റിൽസ്: ബിജിത് ധർമ്മടം, ഡിസൈൻസ്: യെല്ലോ ടൂത്ത്സ്, പി ആർ ഒ: എ എസ് ദിനേശ്, നോർത്ത് ഇന്ത്യൻ റിലീസ്: പെൻ മരുദാർ, ഓവർസീസ് റൈറ്സ്: ഫാർസ് ഫിലിംസ്.

#UnniMukundan #Get #Set #Baby #gets #U #certificate #worldwide #release #February #21

Next TV

Related Stories
സന്ദീപ് പ്രദീപ് ചിത്രം'എക്കോ' ഉടൻ ഒടിടിയിലേക്ക്, റിലീസ് തീയതി പുറത്ത്

Dec 26, 2025 04:35 PM

സന്ദീപ് പ്രദീപ് ചിത്രം'എക്കോ' ഉടൻ ഒടിടിയിലേക്ക്, റിലീസ് തീയതി പുറത്ത്

സന്ദീപ് പ്രദീപ് ചിത്രം 'എക്കോ', റിലീസ് തീയതി...

Read More >>
തെലുങ്കിൽ ചുവടുറപ്പിച്ച് അനശ്വര രാജൻ; 'ചാമ്പ്യന്' മികച്ച തുടക്കം

Dec 26, 2025 12:22 PM

തെലുങ്കിൽ ചുവടുറപ്പിച്ച് അനശ്വര രാജൻ; 'ചാമ്പ്യന്' മികച്ച തുടക്കം

അനശ്വര രാജൻ, ചാമ്പ്യൻ , ആനന്ദി ആർട്ട് ക്രിയേഷൻസ്,...

Read More >>
മദ്യപിച്ച് അപകടമുണ്ടാക്കിയ സംഭവം; നടൻ സിദ്ധാർഥ് പ്രഭുവിന്റെ ലൈസൻസ് റദ്ദാക്കാൻ നീക്കം

Dec 26, 2025 11:31 AM

മദ്യപിച്ച് അപകടമുണ്ടാക്കിയ സംഭവം; നടൻ സിദ്ധാർഥ് പ്രഭുവിന്റെ ലൈസൻസ് റദ്ദാക്കാൻ നീക്കം

മദ്യപിച്ച് അപകടമുണ്ടാക്കിയ സംഭവം; നടൻ സിദ്ധാർഥ് പ്രഭുവിന്റെ ലൈസൻസ് റദ്ദാക്കാൻ...

Read More >>
'അവന്റെ കഴുത്ത് പിടിച്ച് ഞെരിച്ച്, റോഡിലിട്ട് ചവിട്ടുന്നു, നാണമില്ലേ കേരളത്തിലെ ജനങ്ങളേ… ലജ്ജ തോന്നുന്നു' - ജിഷിന്‍ മോഹന്‍

Dec 26, 2025 10:44 AM

'അവന്റെ കഴുത്ത് പിടിച്ച് ഞെരിച്ച്, റോഡിലിട്ട് ചവിട്ടുന്നു, നാണമില്ലേ കേരളത്തിലെ ജനങ്ങളേ… ലജ്ജ തോന്നുന്നു' - ജിഷിന്‍ മോഹന്‍

നടന്‍ സിദ്ധാര്‍ത്ഥ് പ്രഭുവിന്റെ വാഹനാപകടം , പ്രതികരണവുമായി നടന്‍ ജിഷിന്‍...

Read More >>
Top Stories










News Roundup