അനുപമ പരമേശ്വരന്റെ പിറന്നാൾ ദിനത്തിൽ ഷറഫുദീൻ ചിത്രം ദി പെറ്റ് ഡീറ്റെക്റ്റീവിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

അനുപമ പരമേശ്വരന്റെ പിറന്നാൾ ദിനത്തിൽ ഷറഫുദീൻ ചിത്രം ദി പെറ്റ് ഡീറ്റെക്റ്റീവിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു
Feb 18, 2025 09:10 PM | By VIPIN P V

ഥാപാത്രങ്ങളിലെ വൈവിധ്യം കൊണ്ട് പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ ഷറഫുദീൻ പ്രേക്ഷകർക്ക് മുന്നിലെത്തുന്ന "ദി പെറ്റ് ഡിക്റ്റക്റ്റീവ്" ഏപ്രിൽ 25ന് പ്രദർശനത്തിനെത്തുന്നു. തെന്നിന്ത്യൻ സിനിമ ലോകത്തെ ശ്രദ്ധേയയാ അനുപമ പരമേശ്വരനാണ് ചിത്രത്തിൽ നായിക വേഷത്തിൽ എത്തുന്നത്.

അനുപമയുടെ പിറന്നാൾ ദിനത്തിലാണ് അണിയറ പ്രവർത്തകർ ചിത്രത്തിന്റെ റിലീസ് തിയതി പുറത്തു വിട്ടത്. ഷറഫുദീൻ നായകനായി എത്തിയ അവസാന ചിത്രം 'ഹലോ മമ്മി'യാണ്. ചിത്രം മികച്ച പ്രതികരണത്തോടെ ബോക്സ് ഓഫീസ് വിജയം നേടി.

അടുത്ത റിലീസ് എന്ന നിലയിൽ പ്രേക്ഷകർക്കു ഏറെ പ്രതീക്ഷയുള്ള സിനിമയാണ് "ദി പെറ്റ് ഡിക്റ്റക്റ്റീവ്". സമ്പൂർണ്ണ മൃഗാധിപത്യം എന്ന ടാഗ് ലൈനോടെ എത്തിയ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ ഹിറ്റായിരുന്നു.

ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രനീഷ് വിജയനാണ്. സംവിധായകൻ പ്രനീഷ് വിജയനും ജയ് വിഷ്ണുവും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആനന്ദ് സി ചന്ദ്രനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.

മുകുന്ദനുണ്ണി അസോസിയേറ്റ്സ് എന്ന ചിത്രത്തിലൂടെ സംവിധായകൻ എന്ന നിലയിലും ഖ്യാതി നേടിയ അഭിനവ് സുന്ദർ നായ്കാണ് എഡിറ്റിങ് നിർവഹിക്കുന്നത്. രാജേഷ് മുരുകേശനാണ് സംഗീതം ഒരുക്കുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രത്തിന്റെ ഡിസ്ട്രിബൂഷൻ നിർവഹിക്കുന്നത്.

പ്രൊഡക്ഷൻ ഡിസൈനെർ - ദീനോ ശങ്കർ, ഓഡിയോഗ്രാഫി - വിഷ്ണു ശങ്കർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ജയ് വിഷ്ണു, കോസ്റ്റ്യൂം ഡിസൈനർ - ഗായത്രി കിഷോർ, മേക്കപ്പ്- റോണക്സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - രാജേഷ് അടൂർ, പ്രൊഡക്ഷൻ കൺട്രോളർ - പ്രണവ് മോഹൻ, സ്റ്റിൽസ് -രോഹിത് കെ സുരേഷ്, പി ആർ ഒ ആൻഡ് മാർക്കറ്റിംഗ് - വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

#Sharafuddin #announces #release #date #Pet #Detective #AnupamaParameswaran #birthday

Next TV

Related Stories
'കാലില്‍ തൊടുന്നത് പോലും അറിഞ്ഞിരുന്നില്ല; ഇപ്പോള്‍ തനിയെ നടക്കാം'; സന്തോഷം പങ്കുവച്ച് സായ് കുമാര്‍

Mar 12, 2025 09:23 AM

'കാലില്‍ തൊടുന്നത് പോലും അറിഞ്ഞിരുന്നില്ല; ഇപ്പോള്‍ തനിയെ നടക്കാം'; സന്തോഷം പങ്കുവച്ച് സായ് കുമാര്‍

ഷുഗർ ഉണ്ടായതിനാൽ കാലിൽ ഉണ്ടായ ഒരു മുറിവ് ഉണങ്ങാതിരുന്നതും കൂടുതൽ പ്രശ്നങ്ങൾക്കു കാരണമായി....

Read More >>
റിലീസ് തിയ്യതി ഉറപ്പിച്ച് മമ്മൂട്ടി, ബസൂക്കയുടെ കൗണ്ട് ഡൗണ്‍ പോസ്റ്റര്‍ 30 ദിവസങ്ങള്‍ക്ക് മുൻപേ പുറത്ത്!

Mar 12, 2025 07:04 AM

റിലീസ് തിയ്യതി ഉറപ്പിച്ച് മമ്മൂട്ടി, ബസൂക്കയുടെ കൗണ്ട് ഡൗണ്‍ പോസ്റ്റര്‍ 30 ദിവസങ്ങള്‍ക്ക് മുൻപേ പുറത്ത്!

മ്മൂട്ടിയുടെ വ്യത്യസ്‍തമായ ഒരു മലയാള സിനിമയായിരിക്കും ബസൂക്ക എന്നുമാണ് പ്രതീക്ഷിക്കപ്പെടുകയും...

Read More >>
ആ കുഞ്ഞുങ്ങൾ അവരുടെ മരണം വരെ ആ സീൻ ഓർത്തിരിക്കും, കുഞ്ഞുങ്ങളുടെ മനോനില ഒരു പാർട്ടിയും പരിശോധിച്ചില്ല -സീമ

Mar 11, 2025 04:00 PM

ആ കുഞ്ഞുങ്ങൾ അവരുടെ മരണം വരെ ആ സീൻ ഓർത്തിരിക്കും, കുഞ്ഞുങ്ങളുടെ മനോനില ഒരു പാർട്ടിയും പരിശോധിച്ചില്ല -സീമ

ഉണ്ണി മുകുന്ദൻ ടൈറ്റിൽ റോളിലെത്തിയ സിനിമ വയലൻസിന് വലിയ പ്രാധാന്യം നൽകിയാണ് ചിത്രീകരിച്ചത്....

Read More >>
വിസ്മയയെ ഓസ്‌ട്രേലിയയില്‍ വെച്ച് കാണാതായി, മോഹന്‍ലാലിന് താനഭിനയിച്ച സിനിമകളുടെ ക്ലൈമാക്‌സിനെക്കാളും ഭീകരമായിരുന്നു -അഷ്‌റഫ്

Mar 11, 2025 12:55 PM

വിസ്മയയെ ഓസ്‌ട്രേലിയയില്‍ വെച്ച് കാണാതായി, മോഹന്‍ലാലിന് താനഭിനയിച്ച സിനിമകളുടെ ക്ലൈമാക്‌സിനെക്കാളും ഭീകരമായിരുന്നു -അഷ്‌റഫ്

അന്ന് ലാലിന്റെ സമയം നല്ലതായിരുന്നത് കൊണ്ട് അവരുടെ ബാഗ് തൂണിന്റെ ചുവട്ടില്‍ സുരക്ഷിതമായി ഇരിക്കുന്ന നിലയില്‍ തിരികെ ലഭിച്ചു....

Read More >>
Top Stories

News Roundup