Feb 17, 2025 08:22 PM

നടൻ ബാലയുടെ പങ്കാളിയാകുന്നതിന് മുമ്പ് തന്നെ സോഷ്യൽ‌മീഡിയ ഉപയോ​ഗിക്കുന്നവരിൽ പലർക്കും പരിചിതമായ മുഖമായിരുന്നു എലിസബത്ത് ഉദയന്റേത്. അന്ന് ട്രോളത്തി എന്ന പേരിലായിരുന്നു എലിസബത്ത് സോഷ്യൽമീഡിയയിൽ സജീവമായിരുന്നത്. പിന്നീട് ബാലയ്ക്കൊപ്പം ദാമ്പത്യ ജീവിതം ആരംഭിച്ചതോടെ എലിസബത്തിനെ കൂടുതൽ ആളുകൾ തിരിച്ച് അറിഞ്ഞ് തുടങ്ങി. മലയാളിയായ എലിസബത്തും ബാലയും പ്രണയിച്ച് വിവാഹിതരായവരാണ്.

സോഷ്യൽമീഡിയ വഴിയായിരുന്നു പ്രണയം മൊട്ടിട്ടത്. ഫെയ്സ്ബുക്കിലൂടെയാണ് ബാലയെ പ്രപ്പോസ് ചെയ്തതെന്ന് എലിസബത്ത് തന്നെ ഇരുവരും വിവാഹിതരായ സമയത്ത് വെളിപ്പെടുത്തിയിരുന്നു. ബാലയെ പ്രപ്പോസ് ചെയ്ത കാര്യം വീട്ടുകാരോട് പറഞ്ഞപ്പോൾ ആദ്യം എതിർപ്പായിരുന്നുവെന്നും അവസാനം സമ്മതം മൂളുകയുമായിരുന്നുവെന്നും എലിസബത്ത് തന്നെ പറഞ്ഞിരുന്നു.

ഡോക്ടർ കൂടിയായ എലിസബത്ത് ബാലയുമായുള്ള വിവാഹ​ശേഷം കേരളത്തിൽ തന്നെയായിരുന്നു സേവനമനുഷ്ഠിച്ചിരുന്നത്. പ്രൊഫഷനൊപ്പം യുട്യൂബ് വ്ലോ​ഗിങ്ങിലും എലിസബത്ത് സജീവമാണ്. രണ്ട് വർഷത്തോളം നീണ്ട ദാമ്പത്യമായിരുന്നു ബാലയുടേയും എലിസബത്തിന്റേയും. എന്നാൽ‌ പിന്നീട് ഇരുവരും വേർപിരിഞ്ഞു.

വിവാഹം നിയമപരമായി രജിസ്റ്റർ ചെയ്തിരുന്നില്ലെന്നതിനാൽ ഇരുവരും ഒരുമിച്ചുള്ള ജീവിതം അവസാനിപ്പിച്ചുവെന്ന് ബാലയുടെ അഭിമുഖങ്ങളിലൂടെയാണ് പ്രേക്ഷകർക്ക് മനസിലായത്. ദാമ്പത്യം തകർന്നശേഷം പ്രൊഫഷണൽ ലൈഫിനാണ് എലിസബത്ത് ഏറെയും ശ്രദ്ധകൊടുക്കുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി അ​ഹമ്മദാബാദിലെ ഒരു ആശുപത്രിയിലാണ് എലിസബത്ത് ജോലി ചെയ്യുന്നത്. വല്ലപ്പോഴും അവധി ആ​ഘോഷിക്കാൻ വേണ്ടി മാത്രമാണ് നാട്ടിലെത്തിയിരുന്നത്.

തന്റെ പുതിയ വിശേഷങ്ങളെല്ലാം സ്വന്തം യുട്യൂബ് ചാനലിലൂടെ പ്രേക്ഷകരുമായി പങ്കുവെക്കാറുള്ള എലിസബത്ത് കഴിഞ്ഞ ദിവസം പങ്കിട്ട വീഡിയോയാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. ജോലിയിൽ നിന്നും ഒരു ബ്രേക്ക് എടുത്ത് താൻ നാട്ടിലേക്ക് മടങ്ങുകയാണെന്നും ഡിപ്രെഷനും സ്‌ട്രെസും അലട്ടുന്നുവെന്ന് തോന്നി തുടങ്ങിയതോടെയാണ് ഈ തീരുമാനമെന്നുമാണ് പുതിയ വീഡിയോയിൽ എലിസബത്ത് പറഞ്ഞത്. ഞാൻ നാട്ടിലേക്ക് തിരിച്ച് പോവുകയാണ്.

കുറച്ച് ഡെയ്‌സായി ഞാൻ കറന്റ് വീഡിയോസ് ഒന്നും ഇടാറില്ല. ഞാൻ പഴയതിലേക്ക് പോകുകയായിരുന്നു. പഴയ വീഡിയോസ് ആയിരുന്നു ഇട്ടുകൊണ്ടിരുന്നത്. ഒരു വീഡിയോ ഒന്നും ചെയ്യാൻ ഉള്ള മൂഡ് ഉണ്ടായിരുന്നില്ല. കുറച്ച് ദിവസങ്ങളായി ഡിപ്രെഷനും സ്‌ട്രെസും അലട്ടുന്നു. അതുകൊണ്ടുതന്നെ കുറച്ച് ഡെയ്‌സ് വീട്ടിൽ നിൽക്കാം പേരന്റ്സിന്റെ ഒപ്പം നിൽക്കാം എന്ന് കരുതിയാണ് നാട്ടിലേക്ക് പോകുന്നത്.

ഇനിയും ദിവസവും വീഡിയോസ് ഇടണം എന്നാണ് വിചാരിക്കുന്നത്. എല്ലാവർക്കും സുഖം എന്ന് വിശ്വസിക്കുന്നു. വാലന്റൈൻസ് ഡെ കഴിഞ്ഞല്ലോ. അതിന് വീഡിയോ ഇടണമെന്ന് കരുതി. പക്ഷെ എന്റെ മൂഡ് ശരി ആയിരുന്നില്ല. അതാണ് ഇടാഞ്ഞത്. എങ്കിലും എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ വാലന്റൈൻസ് ഡെദിന ആശംസകൾ എന്നായിരുന്നു എലിസബത്ത് പറഞ്ഞത്. വീഡിയോ വൈറലായതോടെ ആരാധകരെല്ലാം കമന്റുകളും ആശ്വസവാക്കുകളുമായി എത്തി.

കുടുംബാം​ഗത്തോടുള്ളത് പോലൊരു സ്നേഹം മലയാളികൾ കാണിക്കുന്ന ഒരു വ്ലോ​ഗർ കൂടിയാണ് എലിസബത്ത്. തളർന്ന് പോകാതെ തിരിച്ച് വരാനും സന്തോഷമായിരിക്കാനും ഉപദേശിച്ചുള്ളതാണ് എലിസബത്തിന് ലഭിച്ച ഏറെയും കമന്റുകൾ. ഡോക്ടർ ഇത്രക്ക് പാവം ആവരുത് മനകട്ടി വേണം. ഡോക്ടർ ഡോക്ടറെ സ്നേഹിക്കണം അത് കഴിഞ്ഞിട്ടാണ് ബാക്കിയെല്ലാം, പാവമാണ് ഞങ്ങളുടെ ഡോക്ടർ മനസ് ശുദ്ധമാണ്. ഒരു നല്ല മനസിന്റെ ഉടമ.

എന്തിനാണ് എപ്പോഴും ഇങ്ങനെ ഡിപ്രെഷനാകുന്നത്. ഒന്നുമില്ലെങ്കിലും എല്ലാവർക്കും അഡ്വൈസ് കൊടുക്കുന്ന ഒരു ഡോക്ടറല്ലേ. എല്ലാം ഈസിയായിട്ട് എടുക്കൂ. ദ്രോഹിച്ചവരൊക്കെ നന്നായിട്ട് ജീവിക്കുമ്പോൾ എന്തിനാണ് വെറുതെ സ്വയം താഴുന്നത്. മിടുക്കിയായി ആക്ടിവായി ഇരിക്കൂ. എല്ലാം നന്നായി നടക്കും. അനാവശ്യ ചിന്തകൾ ഒഴിവാക്കൂ എന്നിങ്ങനെയായിരുന്നു കമന്റുകൾ.






#balas #exwife #elizabethudayan #open #up #about #her #depression #stage

Next TV

Top Stories










News Roundup






GCC News