( moviemax.in ) എപ്പോഴും വിവാദങ്ങളിൽ അകപ്പെടുന്ന നടനാണ് സഞ്ജയ് ദത്ത്. അധോലോകവുമായി ബന്ധമുണ്ടെന്ന ആരോപണം, സെറ്റിലെയും മറ്റും പ്രശ്നങ്ങൾ എന്നിവയെല്ലാം വലിയ തോതിൽ ചർച്ചയായി.
സഞ്ജയ് ദത്തിന്റെ ജീവിതത്തെ ആസ്പദമാക്കിയെടുത്ത സിനിമയാണ് 2018 ൽ പുറത്തിറങ്ങിയ സഞ്ജു. എന്നാൽ താരത്തെ വെള്ള പൂശുന്ന ചിത്രമാണിതെന്ന് അന്ന് വിമർശനം വന്നിരുന്നു. ഒരു കാലത്ത് ഗോസിപ്പ് കോളങ്ങളിലെ സ്ഥിരം ചർച്ചയായിരുന്നു സഞ്ജയ് ദത്തിന്റെ ബന്ധങ്ങൾ.
നടി മാധുരി ദീക്ഷിതും സഞ്ജയ് ദത്തും പ്രണയത്തിലാണെന്ന് തൊണ്ണൂറുകളിൽ പരക്കെ സംസാരമുണ്ടായിരുന്നു. റിപ്പോർട്ടുകൾ പ്രകാരം വിവാഹം ചെയ്ത് ഒരുമിച്ച് ജീവിക്കാൻ പോലും ഇരുവരും തീരുമാനിച്ചിരുന്നു. എന്നാൽ അന്ന് സഞ്ജയ് വിവാഹിതനാണ്. റിച്ച ശർമ്മ എന്നാണ് ഭാര്യയുടെ പേര്. സഞ്ജയ് ദത്ത്: ദ ക്രേസി അൺടോൾഡ് സ്റ്റോറി ഓഫ് ബോളിവുഡ് ബാഡ് ബോയ് എന്ന പുസ്തകത്തിലാണ് ഇതേക്കുറിച്ച് പരാമർശിക്കുന്നത്.
കാൻസർ ബാധിതയായി ന്യൂയോർക്കിൽ ചികിത്സയിലായിരുന്നു റിച്ച ശർമ്മ. ഭർത്താവും മാധുരി ദീക്ഷിതും തമ്മിലുള്ള ബന്ധത്തെക്കുറിച്ചറിഞ്ഞ റിച്ച ശർമ്മ അസ്വസ്ഥയായി. വിവാഹബന്ധം തകരാതിരിക്കാൻ റിച്ച ശ്രമിച്ചു.
കാൻസർ കുറച്ച് ഭേദപ്പെട്ടപ്പോൾ ഇന്ത്യയിലേക്ക് തിരിച്ച് വരാൻ ഡോക്ടറോട് അനുവാദം വാങ്ങി. 1992 ൽ മകൾ ത്രിഷാലയ്ക്കൊപ്പം ഇന്ത്യയിലേക്ക് റിച്ച ശർമ തിരിച്ച് വന്നു. എന്നാൽ സഞ്ജയ് ഭാര്യയെ അവഗണിച്ചു. റിച്ച തിരിച്ച് വന്നപ്പോൾ എയർപോർട്ടിൽ സഞ്ജയ് ദത്ത് വന്നില്ലെന്ന് റിച്ചയുടെ സഹോദരി ഇന ശർമ ഒരു അഭിമുഖത്തിൽ തുറന്ന് പറഞ്ഞു.
പതിനഞ്ച് ദിവസം മാത്രമേ മുംബൈയിൽ റിച്ച ശർമ്മ നിന്നുള്ളൂ. മകളോടൊപ്പം തിരിച്ച് പോയി, കാൻസർ മാറിയ ശേഷം മകൾക്കും ഭർത്താവിനുമൊപ്പം സാധാരണ കുടുംബ ജീവിതം നയിക്കാനാണ് റിച്ച ശർമ്മ ആഗ്രഹിച്ചിരുന്നത്.
എന്നാൽ സഞ്ജയുടെ അവഗണന റിച്ചയെ തകർത്തിരുന്നെന്ന് റിച്ചയുടെ കുടുംബം അന്ന് ചൂണ്ടിക്കാട്ടി. വീണ്ടും ഒന്നിക്കാൻ റിച്ച ശർമ്മ ആഗ്രഹിച്ചപ്പോൾ വിവാഹമോചനത്തിന് കേസ് ഫയൽ ചെയ്യുകയാണ് സഞ്ജയ് ദത്ത് ചെയ്തത്. മകളുടെ കസ്റ്റഡി അവകാശം സംബന്ധിച്ച് നിയമ തർക്കമുണ്ടായി.
ഇതിനിടെ റിച്ച ശർമ്മയ്ക്ക് വീണ്ടും കാൻസർ പിടിപെട്ടു. 1996 ൽ ഇരുവരും നിയമപരമായി പിരിഞ്ഞു. അന്ന് സ്വന്തം ഭാര്യയെ ഉപേക്ഷിച്ച സഞ്ജയ് ദത്തിന് വ്യാപക വിമർശനം കേൾക്കേണ്ടി വന്നു. എന്നാൽ വിവാദങ്ങൾക്കിടെ മാധുരി-സഞ്ജയ് ദത്ത് ബന്ധം അവസാനിച്ചു. മുംബെെെ സ്ഫോടനവുമായി ബന്ധപ്പെട്ട് സഞ്ജയ് ദത്ത് അറസ്റ്റിലായതോടെയാണ് ഈ ബന്ധം അവസാനിച്ചത്.
#sanjaydutt #madhuridixit #affair #when #richa #sharma #found #out #truth