'എനിക്ക് കുഞ്ഞ് വേണം, ഇക്കാര്യം പറഞ്ഞ് ഞാന്‍ ഇദ്ദേഹത്തെ ശല്യപ്പെടുത്തി'; രാത്രി കരയുമായിരുന്നു, അവസാനം...; നമിത

'എനിക്ക് കുഞ്ഞ് വേണം, ഇക്കാര്യം പറഞ്ഞ് ഞാന്‍ ഇദ്ദേഹത്തെ ശല്യപ്പെടുത്തി'; രാത്രി കരയുമായിരുന്നു, അവസാനം...; നമിത
Feb 17, 2025 11:51 AM | By Athira V

ഐറ്റം ഡാന്‍സിലൂടെയും ഗ്ലാമറസ് വേഷത്തിലൂടെയും തെന്നിന്ത്യന്‍ സിനിമാലോകത്തെ ഇളക്കി മറിച്ച താരമാണ് നമിത. നിരവധി യുവാക്കളുടെ ഹരമായി മാറിയ നടി അഭിനയ ജീവിതത്തിനൊപ്പം സന്തുഷ്ടമായ കുടുംബജീവിതവും നയിക്കുകയാണ്. 2017 ലായിരുന്നു സുഹൃത്തായ വീരേന്ദ്ര ചൗധരിയും നമിതയും വിവാഹിതരാവുന്നത്.

വിവാഹത്തിന് ശേഷവും അഭിനയവുമായി മുന്നോട്ട് പോയ നടി 2021 ലാണ് ഗര്‍ഭിണിയാവുന്നത്. തൊട്ടടുത്ത വര്‍ഷം രണ്ട് ഇരട്ട ആണ്‍മക്കള്‍ക്ക് ജന്മം കൊടുക്കുകയും ചെയ്തു. ഇപ്പോള്‍ ഭര്‍ത്താവും മക്കളുമടങ്ങുന്ന കുടുംബത്തെ കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് നമിത.

തമിഴിലെ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ നമിതയ്‌ക്കൊപ്പം ഭര്‍ത്താവ് വീരേന്ദ്രനുമുണ്ടായിരുന്നു. വിവാഹത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് പ്രധാന സാരിയുടെ ബ്ലൗസ് മിസ് ആയി പോയൊരു സംഭവത്തെ കുറിച്ചും അഭിമുഖത്തില്‍ നമിതയും ഭര്‍ത്താവും സംസാരിച്ചിരുന്നു.

'വിവാഹത്തിന് വേണ്ടി ഇദ്ദേഹം ഒത്തിരി കാശ് മുടക്കി സാരി വാങ്ങിയിരുന്നു. ഗോള്‍ഡ് ത്രെഡ് ഉള്ള സാരിയായിരുന്നു. അതിന്റെ ബ്ലൗസ് ഡിസൈന്‍ ചെയ്യാന്‍ കൊടുത്തിട്ട് അതിതുവരെ വന്നിട്ടില്ല. പ്രധാന മുഹൂര്‍ത്തതിന് വേണ്ടി വാങ്ങിയ സാരി ഉപയോഗിച്ചിട്ട് പോലുമില്ല. എന്റെ വീട്ടിലെ വാച്ച്മാന്റെ കൈയ്യില്‍ ബ്ലൗസ് കൊടുത്തെന്നാണ് ഡിസൈനര്‍ പറയുന്നത്. സത്യത്തില്‍ എന്റെ വീട്ടില്‍ വാച്ച്മാനില്ല. പിന്നെ ആരുടെ കൈയ്യിലാണ് കൊടുത്തതെന്നും അറിയില്ല. ആ സാരി ഇപ്പോഴും ഉപയോഗിക്കാതെ ഇരിക്കുകയാണ്.


കല്യാണം നടക്കുന്നതിന് എട്ട് മണിക്കൂര്‍ മുന്‍പാണ് അവരെന്നോട് ഇക്കാര്യം പറയുന്നത്. അപ്പോള്‍ എന്ത് ചെയ്യാനാണ്. കല്യാണത്തിന് ശേഷം ഗൃഹപ്രവേശനത്തിന് വേണ്ടി വാങ്ങിയ മറ്റൊരു സാരി ഉണ്ടായിരുന്നു. അതാണ് പിന്നെ ഞാന്‍ ഉടുത്തത്.

വിവാഹം കഴിഞ്ഞ ഉടനെ കുഞ്ഞ് വേണമെന്നായിരുന്നു എനിക്ക്. ഇക്കാര്യം പറഞ്ഞ് ഞാന്‍ ഇദ്ദേഹത്തെ ശല്യപ്പെടുത്തി കൊണ്ടേയിരുന്നു. ഇപ്പോള്‍ സമയമായില്ല. ഞാന്‍ അതിന് തയ്യാറല്ല എന്നൊക്കെയാണ് പറഞ്ഞത്. സാധരണ കെട്ടിയോന്മാരാണ് ഭാര്യയുടെ പുറകേ നടക്കുക. ഭാര്യമാര്‍ അതിന് സമ്മതമല്ലെന്ന് പറയും. പക്ഷേ ഞങ്ങളുടെ അടുത്ത് നേരെ തിരിച്ചായിരുന്നു. ഞാന്‍ പുറകേ നടന്നു. ഒടുവില്‍ കൊറോണയുടെ സമയത്താണ് അങ്ങനൊരു തീരുമാനം എടുക്കുന്നത്.

ഗര്‍ഭിണിയായതിന് ശേഷം നമിതയുടെ മൂഡ് മൊത്തം മാറിയെന്നാണ് ഭര്‍ത്താവും പറയുന്നത്. രാത്രിയും പകലുമൊക്കെ അസ്വസ്ഥതകളായതോടെ അവള്‍ ദേഷ്യപ്പെടാന്‍ തുടങ്ങി. രാത്രി കരയുമായിരുന്നു. അവസാനം ഡോക്ടറോട് ചോദിച്ചപ്പോള്‍ ഹോര്‍മോണ്‍ പ്രശ്‌നങ്ങളാണ്. അതൊന്നും മനസില്‍ വെക്കേണ്ടെന്ന് ഒക്കെ പറഞ്ഞതായി,' നമിതയുടെ ഭര്‍ത്താവ് കൂട്ടിച്ചേര്‍ത്തു.

#namitha #husband #veerandra #chowdary #spoke #about #wedding

Next TV

Related Stories
യെജമാൻ രജനികാന്തിന്റെ ജന്മദിനത്തിൽ 12 ന് വീണ്ടും വരുന്നു

Dec 10, 2025 12:39 PM

യെജമാൻ രജനികാന്തിന്റെ ജന്മദിനത്തിൽ 12 ന് വീണ്ടും വരുന്നു

രജനികാത്ത ചിത്രം യെജമാൻ , റീ റീലിസ് ,...

Read More >>
'കമ്മിറ്റ്' ..... ഗാനത്തിന് ഒപ്പം വൈറലായി നടി പ്രിയ പി വാരിയർ ;  ഹിറ്റ് ചാർട്ടുകളിൽ ഇടംപിടിക്കുന്നത് രണ്ട് മില്യൺ വ്യൂവേഴ്സ്

Dec 4, 2025 04:10 PM

'കമ്മിറ്റ്' ..... ഗാനത്തിന് ഒപ്പം വൈറലായി നടി പ്രിയ പി വാരിയർ ; ഹിറ്റ് ചാർട്ടുകളിൽ ഇടംപിടിക്കുന്നത് രണ്ട് മില്യൺ വ്യൂവേഴ്സ്

വൈറലായി നടി പ്രിയ പി വാരിയർ ,'കമ്മിറ്റ്' ഗാനത്തിന് രണ്ട് മില്യൺ വ്യൂവേഴ്സ്...

Read More >>
Top Stories










News Roundup






GCC News