'ശങ്കുവിന്റെ ആവശ്യം നിഷ്കളങ്കം, പക്ഷേ അംഗൻവാടികളിലോ സ്‌കൂളുകളിലോ പൊരിച്ച കോഴിയും ബിരിയാണിയും നല്ല കാര്യമല്ല'

'ശങ്കുവിന്റെ ആവശ്യം നിഷ്കളങ്കം, പക്ഷേ അംഗൻവാടികളിലോ സ്‌കൂളുകളിലോ പൊരിച്ച കോഴിയും ബിരിയാണിയും നല്ല കാര്യമല്ല'
Feb 15, 2025 08:06 PM | By Athira V

(moviemax.in) സോഷ്യൽമീഡിയയിൽ ഏറെ ശ്രദ്ധനേടിയതായിരുന്നു അം​ഗൻവാടി വിദ്യാർഥി ശങ്കുവിന്റെ വീഡിയോ. അം​ഗൻവാടിയിലെ ഉപ്പുമാവ് മാറ്റി ബിരിയാണിയും പൊരിച്ച കോഴിയുമാക്കണമെന്നായിരുന്നു കുരുന്നിന്റെ ആവശ്യം. സംഭവം വൈറലായതോടെ ആരോ​ഗ്യമന്ത്രി തന്നെ രം​ഗത്തെത്തി.

അം​ഗൻവാടിയിലെ മെനു മാറ്റുന്നത് പരി​ഗണിക്കാമെന്നായിരുന്നു മന്ത്രി അറിയിച്ചത്. സംഭവം വലിയ രീതിയിൽ വാർത്തയാകുകയും ചർച്ചയാകുകയും ചെയ്തു. അം​ഗൻവാടിയിലെ മെനു പരിഷ്കരിക്കണമെന്ന് മിക്കവരും അഭിപ്രായപ്പെടുന്നുണ്ടെങ്കിലും പകരം ബിരിയാണിയും പൊരിച്ച കോഴിയും വേണമോ എന്നും ചോദ്യമുയർന്നു.

അം​ഗൻവാടികളിലും സ്കൂളുകളിലും പൊരിച്ച കോഴിയും ബിരിയാണിയും ഉച്ചഭക്ഷണമാക്കുന്നത് ഒരു നല്ല കാര്യമല്ലെന്ന് യുഎൻ ദുരന്തനിവാരണ വിദ​ഗ്ധൻ മുരളി തുമ്മാരുകുടിയും അഭിപ്രായപ്പെട്ടു.

ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായ പ്രകടനം. ഇപ്പോൾ തന്നെ മലയാളികളുടെ ഭക്ഷണശീലം ഏറെ അനാരോഗ്യകരമാണ്. അതെ സമയം തന്നെ വേണ്ടത്ര വ്യായാമങ്ങൾ ചെയ്യുന്നുമില്ല. കേരളം ജീവിത ശൈലീ രോഗങ്ങളുടെ തലസ്ഥാനമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഈ തലമുറയിൽ ഇത് മാറാൻ പോകുന്നുണ്ട് എന്ന് തോന്നുന്നില്ല. വ്ലോഗുകാരും അൺലിമിറ്റഡ് കുഴിമന്തിക്കാരും ദിവസേന സദ്യക്കാരും പോത്തിൻ കാലുകാരും ഒക്കെയായി മൂന്നു നേരത്തെ ഭക്ഷണം ഒരു നേരം കഴിക്കുന്ന സ്വഭാവം രൂപപ്പെട്ടു കഴിഞ്ഞു.

അതിനി മധ്യവയസ്സിൽ തന്നെ ജീവിതത്തിന്റെ ഗുണനിലവാരം കുറക്കുന്ന ജീവിതശൈലീരോഗങ്ങൾ ആയി, ചികിത്സാചിലവുകൾ താങ്ങാൻ വ്യക്തികൾക്കും സമൂഹത്തിന്റെ ആരോഗ്യപരിപാലന ചിലവുകൾ കൈകാര്യം ചെയ്യാൻ സർക്കാരിനും സാധിക്കാത്ത ഒരു പ്രതിസന്ധിയിൽ എത്തുമ്പോൾ മാത്രമേ ഈ മാറ്റത്തിന്റെ ഗുരുതരാവസ്ഥ നമ്മൾ മനസ്സിലാക്കുകയുള്ളൂ.

ഒരു കുട്ടിയുടെ നിഷ്കളങ്കമായ നിർദ്ദേശത്തെ തുടർന്ന് ഉപ്പുമാവ് മാറ്റി ബിരിയാണിയാക്കുകയല്ല, കേരളത്തിലെ ഡയട്ടീഷ്യന്മാരും, ഡോക്ടർമാരും, സെലിബ്രിറ്റി ഷെഫുമാരും ഒക്കെ ചേർന്ന് എങ്ങനെയാണ് കേരളത്തിന്റെ സാഹചര്യത്തിന് യോജിച്ച കുട്ടികൾ ഇഷ്ടപ്പെടുന്ന, അവർക്ക് ആരോഗ്യകരമായ, അവരിൽ ആരോഗ്യ ശീലങ്ങൾ വളർത്തുന്ന ഉച്ചഭക്ഷണം സ്‌കൂളുകളിൽ കൊടുക്കുന്നതും അവരുടെ കുടുംബങ്ങളിലേക്ക് ആരോഗ്യകരമായ ഭക്ഷണത്തിന്റെ സന്ദേശം എത്തിക്കുക്കുന്നതും എങ്ങനെയാണെന്ന് ചർച്ച ചെയ്യാനുള്ള അവസരമാണെന്നും അദ്ദേഹം കുറിച്ചു.

കുറിപ്പിന്റെ പൂർണരൂപം

ഉപ്പുമാവിൽ നിന്നും ബിർണാണിയിലേക്ക്

കേരളത്തിലെ ഒരു ആംഗൻവാടിയിലെയോ നേഴ്സറിയിലെയോ ഒരു കുട്ടി തനിക്ക് ഉച്ചഭക്ഷണമായി ഉപ്പുമാവ് വേണ്ട ബിരിയാണിയും പൊരിച്ച കോഴിയും മതിയെന്ന് പറയുന്ന വീഡിയോ വൈറൽ ആയല്ലോ.

ഉച്ചഭക്ഷണം എന്താണ് നൽകുന്നതെന്ന് പരിഗണിക്കും എന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. നല്ല കാര്യമാണ്. കുട്ടികൾക്ക് ആരോഗ്യകരമായ ഭക്ഷണം നൽകണം, ആരോഗ്യകരമായ ഭക്ഷണം ഒരു ശീലമാക്കുന്നത് ചെറുപ്പകാലത്ത് തന്നെ തുടങ്ങണം.

പക്ഷെ അംഗൻ വാടികളിലോ സ്‌കൂളുകളിലോ ഇനി മുതൽ പൊരിച്ച കോഴിയും ബിരിയാണിയും ഉച്ചഭക്ഷണമാക്കുന്നത് ഒരു നല്ല കാര്യമല്ല. ഇപ്പോൾ തന്നെ മലയാളികളുടെ ഭക്ഷണശീലം ഏറെ അനാരോഗ്യകരമാണ്. അതെ സമയം തന്നെ വേണ്ടത്ര വ്യായാമങ്ങൾ ചെയ്യുന്നുമില്ല. കേരളം ജീവിത ശൈലീ രോഗങ്ങളുടെ തലസ്ഥാനമാകുന്നു.

ഈ തലമുറയിൽ ഇത് മാറാൻ പോകുന്നുണ്ട് എന്ന് തോന്നുന്നില്ല. വ്ലോഗുകാരും അൺലിമിറ്റഡ് കുഴിമന്തിക്കാരും ദിവസേന സദ്യക്കാരും പോത്തിൻ കാലുകാരും ഒക്കെയായി മൂന്നു നേരത്തെ ഭക്ഷണം ഒരു നേരം കഴിക്കുന്ന സ്വഭാവം രൂപപ്പെട്ടു കഴിഞ്ഞു.

അതിനി മധ്യവയസ്സിൽ തന്നെ ജീവിതത്തിന്റെ ഗുണനിലവാരം കുറക്കുന്ന ജീവിതശൈലീരോഗങ്ങൾ ആയി, ചികിത്സാചിലവുകൾ താങ്ങാൻ വ്യക്തികൾക്കും സമൂഹത്തിന്റെ ആരോഗ്യപരിപാലന ചിലവുകൾ കൈകാര്യം ചെയ്യാൻ സർക്കാരിനും സാധിക്കാത്ത ഒരു പ്രതിസന്ധിയിൽ എത്തുമ്പോൾ മാത്രമേ ഈ മാറ്റത്തിന്റെ ഗുരുതരാവസ്ഥ നമ്മൾ മനസ്സിലാക്കുകയുള്ളൂ.

പക്ഷെ പുതിയ തലമുറയെ എങ്കിലും രക്ഷിക്കാൻ നമുക്ക് സാധ്യതയുണ്ട്.

വികസിതരാജ്യങ്ങളിൽ ഒക്കെ സ്‌കൂൾ കുട്ടികൾക്ക് ആരോഗ്യകരമായ ഭക്ഷണം എന്താകണം എന്നത് സമൂഹം ഏറെ ശ്രദ്ധിക്കുന്ന കാര്യമാണ്. ജാമി ഒലിവറേപ്പോലെയുള്ള അതിപ്രശസ്തരായ ഷെഫുമാർ കുട്ടികൾക്ക് ആരോഗ്യകരവും എന്നാൽ കുട്ടികൾക്ക് കണ്ണിനും നാവിനും അസാധ്യകരവുമായ ഭക്ഷണം എങ്ങനെ ഉണ്ടാക്കാം എന്നതിനെപ്പറ്റി ടെലിവിഷനിൽ ക്‌ളാസ്സുകൾ എടുക്കുന്നു.

ഒരു കുട്ടിയുടെ നിഷ്കളങ്കമായ നിർദ്ദേശത്തെ തുടർന്ന് ഉപ്പുമാവ് മാറ്റി ബിരിയാണിയാക്കുകയല്ല, കേരളത്തിലെ ഡയട്ടീഷ്യന്മാരും, ഡോക്ടർമാരും, സെലിബ്രിറ്റി ഷെഫുമാരും ഒക്കെ ചേർന്ന് എങ്ങനെയാണ് കേരളത്തിന്റെ സാഹചര്യത്തിന് യോജിച്ച കുട്ടികൾ ഇഷ്ടപ്പെടുന്ന, അവർക്ക് ആരോഗ്യകരമായ, അവരിൽ ആരോഗ്യ ശീലങ്ങൾ വളർത്തുന്ന ഉച്ചഭക്ഷണം സ്‌കൂളുകളിൽ കൊടുക്കുന്നതും അവരുടെ കുടുംബങ്ങളിലേക്ക് ആരോഗ്യകരമായ ഭക്ഷണത്തിന്റെ സന്ദേശം എത്തിക്കുക്കുന്നതും എങ്ങനെയാണെന്ന് ചർച്ച ചെയ്യാനുള്ള അവസരമാണ്.

അതിനെ ആംഗൻവാടിയിൽ ബിരിയാണി ഫെസ്റ്റിവൽ നടത്തി കളയരുത്. കുട്ടികളുടേയും സമൂഹത്തിന്റെയും ഭാവിയുടെ പ്രശ്നമാണ്.

#it #is #not #good #have #fried #chicken #biryani #lunch #anganwadis #school

Next TV

Related Stories
പ്രസവം ലൈവ് സ്ട്രീം ചെയ്തത് കാശിന് വേണ്ടിയല്ല, ആയിരുന്നേൽ എന്തൊക്കെ ചെയ്യാമായിരുന്നു; കുറിപ്പുമായി ഇൻഫ്‌ളുവൻസർ

Oct 14, 2025 08:50 AM

പ്രസവം ലൈവ് സ്ട്രീം ചെയ്തത് കാശിന് വേണ്ടിയല്ല, ആയിരുന്നേൽ എന്തൊക്കെ ചെയ്യാമായിരുന്നു; കുറിപ്പുമായി ഇൻഫ്‌ളുവൻസർ

പ്രസവം ലൈവ് സ്ട്രീം ചെയ്തത് കാശിന് വേണ്ടിയല്ല, ആയിരുന്നേൽ എന്തൊക്കെ ചെയ്യാമായിരുന്നു; കുറിപ്പുമായി...

Read More >>
'കാന്താരി അൽഫാം മന്തി ....' വാളിന് പകരം ചിക്കൻ, പരിചയ്ക്ക് പകരം റൈസുമായി ഋഷഭ്' ! വൈറലായി മന്തി പരസ്യം

Oct 9, 2025 01:14 PM

'കാന്താരി അൽഫാം മന്തി ....' വാളിന് പകരം ചിക്കൻ, പരിചയ്ക്ക് പകരം റൈസുമായി ഋഷഭ്' ! വൈറലായി മന്തി പരസ്യം

'വാളിന് പകരം ചിക്കൻ, പരിചയ്ക്ക് പകരം റൈസുമായി ഋഷഭ്' ! വൈറലായി കാന്താരി അൽഫാം മന്തി...

Read More >>
ഗുളികന്‍ കയറിയോ ദേഹത്ത്? കാന്താര കാണുന്നതിനിടെ യുവതിക്ക് സംഭവിച്ചത്! വൈറലായി വീഡിയോ

Oct 3, 2025 02:37 PM

ഗുളികന്‍ കയറിയോ ദേഹത്ത്? കാന്താര കാണുന്നതിനിടെ യുവതിക്ക് സംഭവിച്ചത്! വൈറലായി വീഡിയോ

ഗുളികന്‍ കയറിയോ ദേഹത്ത്? കാന്താര കാണുന്നതിനിടെ യുവതിക്ക് സംഭവിച്ചത്! വൈറലായി...

Read More >>
'ശമ്പളം 26 ലക്ഷത്തിന് മുകളില്‍, ജോലി കുട്ടിയ്ക്ക് പേരിടാന്‍ മാതാപിതാക്കളെ സഹായിക്കുക'; വൈറലായി ടെയ്‌ലറിന്റെ വാക്കുകള്‍

Oct 2, 2025 04:38 PM

'ശമ്പളം 26 ലക്ഷത്തിന് മുകളില്‍, ജോലി കുട്ടിയ്ക്ക് പേരിടാന്‍ മാതാപിതാക്കളെ സഹായിക്കുക'; വൈറലായി ടെയ്‌ലറിന്റെ വാക്കുകള്‍

'ശമ്പളം 26 ലക്ഷത്തിന് മുകളില്‍, ജോലി കുട്ടിയ്ക്ക് പേരിടാന്‍ മാതാപിതാക്കളെ സഹായിക്കുക'; വൈറലായി ടെയ്‌ലറിന്റെ...

Read More >>
ങേ സത്യം...പരമാത്രം... കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച് യുവതി

Sep 16, 2025 02:23 PM

ങേ സത്യം...പരമാത്രം... കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച് യുവതി

കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച്...

Read More >>
ഇപ്പോ എങ്ങനെ ഇരിക്കണ്....! ഭർത്താവിനോട് വഴക്കിട്ട് നദിയിൽ ചാടി, മുതലയെ കണ്ട് പേടിച്ച് മരത്തിൽ കയറി, രാത്രി മുഴുവനും പേടിച്ചിരുന്ന് യുവതി

Sep 9, 2025 05:26 PM

ഇപ്പോ എങ്ങനെ ഇരിക്കണ്....! ഭർത്താവിനോട് വഴക്കിട്ട് നദിയിൽ ചാടി, മുതലയെ കണ്ട് പേടിച്ച് മരത്തിൽ കയറി, രാത്രി മുഴുവനും പേടിച്ചിരുന്ന് യുവതി

ഭർത്താവിനോട് വഴക്കിട്ട് നദിയിൽ ചാടി, മുതലയെ കണ്ട് പേടിച്ച് മരത്തിൽ കയറി, രാത്രി മുഴുവനും പേടിച്ചിരുന്ന്...

Read More >>
Top Stories

News Roundup

GCC News

https://moviemax.in/- //Truevisionall