മലയാള സിനിമയിൽ ഹിറ്റ് സിനിമകൾ സമ്മാനിച്ച സംവിധായകനാണ് പ്രിയദര്‍ശന്‍. ബോളിവുഡില്‍ അടക്കം പ്രേക്ഷക ഹൃദയം കീഴടക്കിയ സിനിമകൾ അണിനിരത്തിയ സംവിധായകൻ ഇന്ന് കാണുന്ന നിലയിലേക്ക് വളര്‍ന്നത് പല അപമാനങ്ങളും നേരിട്ട് കൊണ്ടായിരുന്നു.
അത്തരത്തില്‍ തമിഴ്‌നാട്ടിലെ ഒരു തിയേറ്ററില്‍ നിന്ന് പ്രിയദര്‍ശനെ കയ്യോടെ പിടികൂടുകയും ഇറക്കി വിടുകയും ചെയ്തു. പിന്നീട് ഇതേ തിയേറ്റര്‍ പ്രിയദര്‍ശന്‍ സ്വന്തം കാശ് കൊടുത്തു വാങ്ങി.
മാത്രമല്ല തന്നെ ഇറക്കിവിട്ട സെക്യൂരിറ്റിക്കാരനോട് മധുരപ്രതികാരം ചെയ്തു. ഇതിനെക്കുറിച്ച് പറയുകയാണ് സംവിധായകന്‍ ആലപ്പി അഷ്‌റഫ്.
'ഒരു കാലത്ത് തമിഴ് സിനിമ അടക്കി വാണിരുന്ന ആളായിരുന്നു ജി വെങ്കിടേഷ്. അദ്ദേഹത്തിന്റെ കമ്പനിയായിരുന്നു ജിവി ഫിലിംസ്. മണിരത്‌നത്തിന്റെ ജ്യേഷ്ഠ സഹോദരനാണ്. സിനിമകള്‍ക്കിടയില്‍ സത്യസന്ധതയും കൃത്യനിഷ്ഠയും ഉള്ള ആളായിരുന്നു ജിവി.
അദ്ദേഹത്തിന് കോടമ്പക്കത്തിന് അടുത്ത് പ്രിവ്യൂ തിയേറ്റര്‍ ഉണ്ടായിരുന്നു. അക്കാലത്തെ ടോപ്പ് തിയേറ്ററുകളില്‍ ഒന്നായിരുന്നു അത്. ഗുഡ് ലക്ക് എന്നായിരുന്നു അതിന്റെ പേര്.
തെലുങ്കിലെയും തമിഴിലെയും വമ്പന്‍ സിനിമകളൊക്കെ റിലീസിന് മുന്‍പ് നടന്മാര്‍ക്കും അവരുടെ കുടുംബത്തിനും കാണുന്നതിനു വേണ്ടിയാണ് പ്രദര്‍ശനം ഒരുക്കുന്നതാണ് പ്രിവ്യൂ തിയേറ്റര്‍. രജനീകാന്ത് അടക്കമുള്ള പ്രമുഖര്‍ കുടുംബത്തോടൊപ്പം ഈ തിയേറ്ററില്‍ വന്ന് സിനിമകള്‍ കാണുമായിരുന്നു.
അങ്ങനെ കാറില്‍ വന്ന് താരങ്ങള്‍ ഇറങ്ങി തിയേറ്ററിലേക്ക് കയറുമ്പോള്‍ അവരുടെ കൂടെ വന്നതാണെന്ന രീതിയില്‍ ഒരു പയ്യനും കൂടെ കയറും. പടം റിലീസ് ആവുന്നതിനു മുന്‍പ് കാണാനുള്ള അതിയായ മോഹം കൊണ്ടാണ് ആ പയ്യന്‍ അങ്ങനെ ചെയ്തിരുന്നത്.
അങ്ങനെ നിരവധി ആളുകളുടെ കൂടെ കയറി ഒത്തിരി പടങ്ങള്‍ അദ്ദേഹം കണ്ടു. അന്ന് കല്യാണം എന്ന് പേരുള്ള ഒരു സെക്യൂരിറ്റി ജീവനക്കാരന്‍ അവിടെയുണ്ടായിരുന്നു. അദ്ദേഹത്തിന് ഈ പയ്യന്റെ കാര്യത്തില്‍ ഒരു സംശയം തോന്നി.
പല ഗ്രൂപ്പിന്റെയും കൂടെ ഇവനെ കണ്ടിട്ടുണ്ടല്ലോ എന്ന സംശയത്തില്‍ അദ്ദേഹം ആ പയ്യനെ പിടിച്ചു. തമിഴ് ഭാഷ പോലും അറിയാത്ത മലയാളി പയ്യന്‍ ആണെന്ന് സെക്യൂരിറ്റിക്ക് മനസ്സിലായി.
എന്താടാ നിന്റെ പേര് എന്ന് ചോദിച്ചപ്പോള്‍ പ്രിയദര്‍ശന്‍ എന്ന് പറഞ്ഞു. ഇനി മേലാല്‍ ഇവിടെ വരരുതെന്ന് പറഞ്ഞ് അദ്ദേഹം ആ പയ്യനെ വിരട്ടി ഓടിച്ചു വിട്ടു. ഇന്നത്തെ പ്രമുഖ സംവിധായകന്‍ പ്രിയദര്‍ശനായിരുന്നു അത്. സിനിമ മോഹവുമായി പ്രിയദര്‍ശന്‍ മദ്രാസില്‍ കഴിയുന്ന കാലമാണത്.
കുറച്ച് കാലങ്ങള്‍ കൂടി കഴിഞ്ഞതോടെ ഗുഡ്‌ലക്കിന്റെ ഉടമയായ ജിവിയുടെ പതനം അപ്രതീക്ഷിതമായിരുന്നു. ജിവി പാപ്പര്‍സ്യൂട്ട് ഫയല്‍ ചെയ്തു എന്നുള്ളത് സിനിമ ലോകത്തെ മുഴുവന്‍ ഞെട്ടിച്ചു. അതിലും അപ്പുറം ഞെട്ടിച്ച വാര്‍ത്ത അദ്ദേഹം തൂങ്ങിമരിച്ചു എന്നുള്ളതായിരുന്നു.
ജിവി സാമ്പത്തികമായി തകര്‍ന്നടിഞ്ഞപ്പോള്‍ അയാളുടെ തിയേറ്ററില്‍ നുഴഞ്ഞു കയറിയിരുന്ന പയ്യന്‍ പ്രശസ്ത സംവിധായകനും ശതകോടീശ്വരനുമായി മാറിക്കഴിഞ്ഞു.
വിധിയുടെ വിളയാട്ടം എന്ന് പറയുന്നത് പോലെ ഗുഡ്‌ലക്ക് തിയേറ്റര്‍ വില്പനയ്ക്ക് വെച്ചപ്പോള്‍ അത് വാങ്ങിയതും ഈ പ്രിയദര്‍ശനായിരുന്നു. തനിക്ക് ഒരിക്കല്‍ അപമാനിതനായി ഇറങ്ങിപ്പോകേണ്ടി വന്ന സ്ഥാപനം കോടികള്‍ മുടക്കി അയാള്‍ സ്വന്തമാക്കി.
അത് വാങ്ങിയതിന് ശേഷം പ്രിയദര്‍ശന്‍ ആദ്യം അന്വേഷിച്ചത് കല്യാണം എന്ന് പേരുള്ള ആ സെക്യൂരിറ്റിയെ ആയിരുന്നു. അദ്ദേഹം ജോലിയൊക്കെ ഉപേക്ഷിച്ച് നാട്ടിലേക്ക് പോയെന്നാണ് അറിയാന്‍ കഴിഞ്ഞത്.
എന്നാലും വിട്ടുകൊടുക്കാന്‍ തയ്യാറാവാതെ പ്രിയദര്‍ശന്‍ അയാളുടെ അഡ്രസ്സ് തപ്പി കണ്ടുപിടിച്ച കൂട്ടിക്കൊണ്ടുവന്ന് കുറച്ചുകൂടി ഉയര്‍ന്ന പൊസിഷനില്‍ ജോലി കൊടുത്തു. പ്രിയന്റെ മധുര പ്രതികാരമായിരുന്നു അത്.
പിന്നീട് പ്രിയദര്‍ശന്റെ ഭാര്യയും നടിയുമായിരുന്ന ലിസി അത് ഏറ്റെടുത്തു. ശേഷം റസൂല്‍ പൂക്കുട്ടിയുടെ ഇഷ്ടത്തിന് അനുസരിച്ചു കിടിലനൊരു ഡബ്ബിങ് സ്റ്റുഡിയോയും അവിടെ സാധിച്ചു. അവിടെ രണ്ട് ഡബ്ബ് ചെയ്തത്. അത്യാധുനിക സൗകര്യങ്ങളോടുള്ള സ്റ്റുഡിയോ ലിസിയുടെ കരുത്തില്‍ വളര്‍ന്നു.
#Priyadarshan #broke #theater #chased #away #sweet #revenge