(moviemax.in) സന്തോഷകരമായ വിവാഹ ജീവിതം നയിക്കുകയാണ് നടൻ ബാലയും ഭാര്യ കോകിലയും. വിവാദങ്ങളിൽ നിന്ന് മാറി നിൽക്കാൻ ശ്രമിക്കുന്ന ബാല ഇന്ന് ഭാര്യക്കൊപ്പം കുടുബം ജീവിതത്തിലേക്ക് ശ്രദ്ധ നൽകുന്നു. ബാലയുടെ ബന്ധുവാണ് കോകില.
ചെറിയ പ്രായത്തിലേ കോകിലയെ ബാല കാണുന്നതാണ്. ബാലയുടെ മുൻ വിവാഹ ബന്ധങ്ങളിലുണ്ടായ പ്രശ്നങ്ങൾ കോകിലയ്ക്ക് അറിയാവുന്നതാണ്. പ്രശ്നകലുഷിതമായാണ് ബാലയുടെ ആദ്യ വിവാഹ ബന്ധം അവസാനിച്ചത്. ഇപ്പോഴും ഇത് സംബന്ധിച്ചുള്ള ആരോപണ പ്രത്യാരോപണങ്ങൾ അവസാനിച്ചിട്ടില്ല. രണ്ടാമത്തെ വിവാഹ ബന്ധവും പിരിഞ്ഞു.
ഇതിന് ശേഷമാണ് കോകിലയെ ബാല വിവാഹം ചെയ്യുന്നത്. ബാലയുടെ ആരോഗ്യത്തിൽ കോകില വലിയ ശ്രദ്ധ നൽകുന്നു. കരൾ രോഗം ബാധിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു ബാല.
അവയവ മാറ്റ ശസ്ത്രക്രിയ ചെയ്യേണ്ടി വന്നു. തന്റെ ഭക്ഷണത്തിലും മരുന്നിലുമെല്ലാം കോകില വലിയ ശ്രദ്ധ നൽകുന്നുണ്ടെന്ന് ബാല പറയാറുണ്ട്. ഇപ്പോഴിതാ വിവാഹ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് ദമ്പതികൾ. ഗലാട്ട പ്ലസ് എന്ന തമിഴ് മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് ഇരുവരും മനസ് തുറന്നത്.
വിവാഹത്തിന് മുമ്പ് തന്റെ കൺമുന്നിൽ വെച്ച് ബാലയെ പ്രൊപ്പോസ് ചെയ്യുമായിരുന്നെന്ന് കോകില പറയുന്നു. എനിക്ക് മാമയെക്കുറിച്ച് അറിയാം. അതൊന്നും കാര്യമാക്കിയില്ല. എന്റെ കൺമുന്നിൽ വെച്ച് മാമയെ പ്രൊപ്പോസ് ചെയ്യുമ്പോൾ ചിരി വരും. തനിക്ക് ഭർത്താവിനെ വിശ്വാസമാണെന്നും കോകില വ്യക്തമാക്കി. വിവാദങ്ങൾ ഞാൻ കാര്യമാക്കാറില്ല. എനിക്ക് മാമയെ അറിയാം. ആരെങ്കിലും പറഞ്ഞ് തന്നിട്ട് അറിയേണ്ട കാര്യമല്ല.
താനും മാമയും അത് ചിരിച്ച് തള്ളാറാണ് പതിവെന്നും കോകില പറയുന്നു. ഭാര്യയെക്കുറിച്ച് ബാലയും സംസാരിച്ചു. വിവാഹത്തിന് മുമ്പ് ഒരുപാട് പേർ വീട്ടിലേക്ക് വരുമായിരുന്നു. ഒരുപാട് പ്രൊപ്പോസലുകൾ വരും. ഇപ്പോൾ പോലും ആരെങ്കിലും എന്നോട് ഫ്ലേർട്ട് ചെയ്യാൻ വന്നാൽ കോകിലയ്ക്ക് ദേഷ്യം വരില്ല. അവൾ ചിരിക്കുകയാണ് ചെയ്യുക.
നിങ്ങൾക്ക് നേരത്തെ വിവാഹം ചെയ്ത് കൂടായിരുന്നോ എന്ന് കേരളത്തിൽ പലരും പറയാറുണ്ട്. പക്ഷെ അന്ന് കല്യാണം കഴിച്ചിരുന്നെങ്കിൽ അത് ശെെശവ വിവാഹമായേനെയെന്നും ബാല പറയുന്നു. എന്റെ ജാതകത്തിലുള്ളതാണോ എന്നറിയില്ല. എട്ട് തവണ മരണത്തെ അഭിമുഖീകരിച്ചിട്ടുണ്ട്. എല്ലാം എനിക്ക് പുനർജന്മം പോലെയായിരുന്നു. പേടി തനിക്കില്ലെന്നും ബാല പറയുന്നു. ബാലയ്ക്ക് 300 കോടി സ്വത്തുണ്ടെന്ന് കേട്ടല്ലോ എന്ന് ചോദിച്ചപ്പോൾ എന്റെ സ്വത്ത് കോകിലയാണെന്ന് നടൻ മറുപടി നൽകി.
കുട്ടികളെക്കുറിച്ചുള്ള പ്ലാൻ ചോദിച്ചപ്പോൾ ഇതേക്കുറിച്ച് സംസാരിക്കാനില്ലെന്ന് ബാല വ്യക്തമാക്കി. ശാസ്ത്രപ്രകാരം അതേക്കുറിച്ച് സംസാരിക്കരുതെന്ന് കരുതുന്നു. ഞങ്ങൾ രണ്ട് പേരും കടുത്ത ശിവഭക്തരാണ്. മഹാശിവനാണ് ഞങ്ങളെ ഒരുമിപ്പിച്ചതെന്ന് കരുതുന്നെന്നും ബാല പറഞ്ഞു. തന്റെയും ഭാര്യയുടെയും പ്രായവും ബാല വെളിപ്പെടുത്തി. എനിക്ക് 42 വയസാണ്. കോകിലയ്ക്ക് 24 ഉം. പ്രായം പറയരുതെന്ന് കോകില പറയാറുണ്ടെന്ന് ബാല ചിരിയോടെ പറഞ്ഞു.
#bala #kokila #open #talk #about #their #married #life #kokila #shares #her #reactions #proposals