മാളികപ്പുറം ടീമൊരുക്കുന്ന ഹൊറർ കോമഡി ചിത്രം 'സുമതി വളവ്' മെയ് 8 ന് തിയേറ്ററുകളിലേക്ക്

മാളികപ്പുറം  ടീമൊരുക്കുന്ന ഹൊറർ കോമഡി ചിത്രം 'സുമതി വളവ്' മെയ് 8 ന് തിയേറ്ററുകളിലേക്ക്
Feb 13, 2025 12:24 PM | By Athira V

ലോകമെമ്പാടുമുള്ള പ്രേക്ഷകർ ഏറ്റെടുത്ത ബ്ലോക്ക്ബസ്റ്റർ ചിത്രം മാളികപ്പുറത്തിനു ശേഷം വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്യുന്ന 'സുമതി വളവ്'മെയ് ൮ നു തിയേറ്ററുകളിലേക്കെത്തും. മാളികപ്പുറം ചിത്രത്തിന്റെ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന്റെ തിരക്കഥ അഭിലാഷ് പിള്ളയും സംഗീത സംവിധാനം രഞ്ജിൻ രാജും നിർവഹിക്കുന്നു.

ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന സുമതിവളവ് മുരളി കുന്നുംപുറത്തിന്റെ വാട്ടർമാൻ ഫിലിംസിനോടൊപ്പം തിങ്ക് സ്റ്റുഡിയോസും ചേർന്നാണ് നിർമ്മിക്കുന്നത്. തൊണ്ണൂറുകളുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രം ഹൊറർ കോമഡി ഗണത്തിലാണ് ഒരുങ്ങുന്നത്. സുമതിവളവിന്റെ അവസാന ഷെഡ്യൂൾ ഇപ്പോൾ നടക്കുകയാണ്. ഡ്രീം ബിഗ് ഫിലിംസാണ് സുമതിവളവിന്റെ ഓൾ കേരളാ വിതരണം നിർവഹിക്കുന്നത്.

അർജുൻ അശോകൻ, ബാലു വർഗീസ്, ഗോകുൽ സുരേഷ്, സൈജു കുറുപ്പ്, സിദ്ധാർഥ് ഭരതൻ, ശ്രാവൺ മുകേഷ്, നന്ദു, മനോജ്‌ കെ യു, ശ്രീജിത്ത്‌ രവി, ബോബി കുര്യൻ, അഭിലാഷ് പിള്ള, ശ്രീപഥ് യാൻ, ജയകൃഷ്ണൻ, കോട്ടയം രമേശ്‌, സുമേഷ് ചന്ദ്രൻ, ചെമ്പിൽ അശോകൻ, വിജയകുമാർ, ശിവ അജയൻ, റാഫി, മനോജ്‌ കുമാർ, മാസ്റ്റർ അനിരുദ്ധ്, മാളവിക മനോജ്‌, ജൂഹി ജയകുമാർ, ഗോപിക അനിൽ, ശിവദ, സിജ റോസ്, ദേവനന്ദ, ജെസ്‌നിയ ജയദീഷ്, സ്മിനു സിജോ, അശ്വതി അഭിലാഷ് എന്നിവരാണ് സുമതി വളവിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.മ്യൂസിക് 24 x7 ആണ് സുമതിവളവിന്റെ ഓഡിയോ റൈറ്റ്സ് കരസ്ഥമാക്കിയത്. ദി പ്ലോട്ട് പിക്‌ചേഴ്‌സാണ് സുമതി വളവിന്റെ ഓവർസീസ് വിതരണാവകാശികൾ.

ശങ്കർ പി വി ഛായാഗ്രഹണം നിർവഹിക്കുന്ന സുമതിവളവിന്റെ എഡിറ്റർ ഷഫീഖ് മുഹമ്മദ് അലിയാണ്. സൗണ്ട് ഡിസൈനർ എം.ആർ. രാജാകൃഷ്ണൻ, ആർട്ട് അജയ് മങ്ങാട്, പ്രൊഡക്ഷൻ കൺട്രോളർ ഗിരീഷ് കൊടുങ്ങല്ലൂർ, ചീഫ് അസ്സോസിയേറ്റ് ഡയറക്റ്റർ ബിനു ജി നായർ, വസ്ത്രാലങ്കാരം സുജിത്ത് മട്ടന്നൂർ , മേക്കപ്പ് ജിത്തു പയ്യന്നൂർ, സ്റ്റിൽസ് രാഹുൽ തങ്കച്ചൻ, ടൈറ്റിൽ ഡിസൈൻ ശരത് വിനു,വി എഫ് എക്സ് : ഐഡന്റ് വി എഫ് എക്സ് ലാബ്, പി ആർ ഓ ആൻഡ് മാർക്കറ്റിങ് കൺസൽട്ടന്റ് പ്രതീഷ് ശേഖർ.

#Malikappuram #horror #comedy #film #SumathiValav #hits #theaters #May #8

Next TV

Related Stories
ഞങ്ങളുടെ ബന്ധം സാധാരണക്കാർക്ക് മനസിലാകില്ല, ഇടയ്ക്ക് താഴെ വന്ന് താമസിക്കും; മേതിൽ ദേവികയുടെ വാക്കുകൾ

Sep 15, 2025 10:00 PM

ഞങ്ങളുടെ ബന്ധം സാധാരണക്കാർക്ക് മനസിലാകില്ല, ഇടയ്ക്ക് താഴെ വന്ന് താമസിക്കും; മേതിൽ ദേവികയുടെ വാക്കുകൾ

ഞങ്ങളുടെ ബന്ധം സാധാരണക്കാർക്ക് മനസിലാകില്ല, ഇടയ്ക്ക് താഴെ വന്ന് താമസിക്കും; മേതിൽ ദേവികയുടെ...

Read More >>
വൈകിയാണെങ്കിലും മനോഹരമായ ഓണം…; തിരുവോണ ദിവസം ആഘോഷിക്കാൻ കഴിയാത്തതിന്റെ കാരണം വെളിപ്പെടുത്തി അഹാന കൃഷ്ണ

Sep 15, 2025 09:37 PM

വൈകിയാണെങ്കിലും മനോഹരമായ ഓണം…; തിരുവോണ ദിവസം ആഘോഷിക്കാൻ കഴിയാത്തതിന്റെ കാരണം വെളിപ്പെടുത്തി അഹാന കൃഷ്ണ

തിരുവോണ ദിവസം ആഘോഷിക്കാൻ കഴിയാത്തതിന്റെ കാരണം വെളിപ്പെടുത്തി അഹാന...

Read More >>
ചാത്തേട്ടാ....ചന്ദ്രയോട് ഒന്ന് മാന്യമായി പെരുമാറാൻ പറയണമെന്ന് ചന്തു, എല്ലാം 'ചാത്തേട്ടൻ' റെഡിയാക്കാമെന്ന് ടൊവിനോ

Sep 15, 2025 03:49 PM

ചാത്തേട്ടാ....ചന്ദ്രയോട് ഒന്ന് മാന്യമായി പെരുമാറാൻ പറയണമെന്ന് ചന്തു, എല്ലാം 'ചാത്തേട്ടൻ' റെഡിയാക്കാമെന്ന് ടൊവിനോ

ചാത്തേട്ടാ....ചന്ദ്രയോട് ഒന്ന് മാന്യമായി പെരുമാറാൻ പറയണമെന്ന് ചന്തു, എല്ലാം 'ചാത്തേട്ടൻ' റെഡിയാക്കാമെന്ന്...

Read More >>
ഇത് ചുമ്മാ തീ ഐറ്റം ...!; ഇന്നസെന്‍റ് സിനിമയിലെ 'അമ്പമ്പോ…' ഗാനം പുറത്ത്

Sep 15, 2025 10:27 AM

ഇത് ചുമ്മാ തീ ഐറ്റം ...!; ഇന്നസെന്‍റ് സിനിമയിലെ 'അമ്പമ്പോ…' ഗാനം പുറത്ത്

ഇന്നസെന്‍റ് സിനിമയിലെ 'അമ്പമ്പോ…' ഗാനം...

Read More >>
ഇതൊക്കെ ന്ത് .....! എന്നാലും എന്റെ വേടാ ....ഇതും വശമുണ്ടായിരുന്നോ? നഞ്ചക്ക് ഈസിയായി കറക്കി വേടൻ, വീഡിയോ വൈറൽ

Sep 14, 2025 04:36 PM

ഇതൊക്കെ ന്ത് .....! എന്നാലും എന്റെ വേടാ ....ഇതും വശമുണ്ടായിരുന്നോ? നഞ്ചക്ക് ഈസിയായി കറക്കി വേടൻ, വീഡിയോ വൈറൽ

ഇതൊക്കെ ന്ത് .....! എന്നാലും എന്റെ വേടാ ....ഇതും വശമുണ്ടായിരുന്നോ? നഞ്ചക്ക് ഈസിയായി കറക്കി വേടൻ, വീഡിയോ...

Read More >>
Top Stories

News Roundup

https://moviemax.in/- //Truevisionall