(moviemax.in) കേരള തിയേറ്ററുകളിൽ റീ റിലീസിൽ തരംഗം തീര്‍ക്കുകയാണ് ഹോളിവുഡ് ചിത്രം 'ഇന്‍റര്‍സ്റ്റെല്ലാര്‍'.പ്രദര്‍ശനം ഇന്ന് അവസാനിക്കവെ ചിത്രം കേരളത്തില്‍ നിന്ന് ഇതുവരെ നേടിയ കളക്ഷന്‍ സംബന്ധിച്ച കണക്കുകളും പുറത്തുവിട്ടു.ക്രിസ്റ്റഫര്‍ നോളന്‍റെ സംവിധാനത്തില്‍ 2014 ല്‍ പുറത്തെത്തിയ എപിക് സയന്‍സ് ഫിക്ഷന്‍ ഡ്രാമ ചിത്രമാണിത്.
ആദ്യ റിലീസിന്‍റെ സമയത്തുതന്നെ വമ്പന്‍ ബോക്സ് ഓഫീസ് വിജയവും ലോകമെമ്പാടും ആരാധകരെയും നേടിയ ചിത്രമാണ് ഇത്. 10 വര്‍ഷത്തിന് ശേഷം റീ റിലീസ് ആയി എത്തുമ്പോഴും വന്‍ തിരക്കാണ് ചിത്രത്തിന്. കേരളത്തിലും അത് അങ്ങനെതന്നെ.
ഐമാക്സില്‍ ചിത്രം കാണാനാണ് ഏറ്റവും തിരക്ക്. കേരളത്തില്‍ ആകെയുള്ള രണ്ട് ഐമാക്സ് തിയറ്ററുകളിലും (പിവിആര്‍ തിരുവനന്തപുരം, സിനിപൊളിസ് കൊച്ചി) റിലീസ് തീയതിക്ക് ഏറെ മുന്‍പ് തന്നെ ടിക്കറ്റുകള്‍ ഏറെക്കുറെ വിറ്റിരുന്നു.
4ഡിഎക്സിനൊപ്പം സാധാരണ 2 ഡി പതിപ്പിലും ചിത്രം പ്രദര്‍ശിപ്പിക്കുന്നുണ്ട്. റീ റിലീസിന്‍റെ അവസാന ദിനം ഇന്നാണ് എന്നതിനാല്‍ സിനിമാപ്രേമികളെ സംബന്ധിച്ച് ചിത്രം ബിഗ് സ്ക്രീനില്‍ കാണാനുള്ള അവസാന അവസരമാണ് ഇത്.
ഐമാക്സ് ഷോകള്‍ക്ക് മുന്‍വരിയിലെ ഒന്നോ രണ്ടോ സീറ്റുകള്‍ മാത്രമാണ് ലഭ്യം. എന്നാല്‍ 2ഡി പതിപ്പുകള്‍ക്ക് ടിക്കറ്റുകള്‍ ലഭിക്കും. കേരളത്തിലെ മറ്റ് പ്രധാന സെന്‍ററുകളിലും 2 ഡി പതിപ്പുകള്‍ക്ക് പ്രദര്‍ശനമുണ്ട്.
ചിത്രം കേരളത്തില്‍ നിന്ന് ഇതുവരെ നേടിയ കണക്കുകളും പുറത്തെത്തിയിട്ടുണ്ട്. ഏഴാം തീയതി ആയിരുന്നു ചിത്രത്തിന്‍റെ റീ റിലീസ്. ആറ് ദിവസം കൊണ്ട് കേരളത്തില്‍ നിന്ന് ചിത്രം നേടിയിരിക്കുന്നത് 2.50 കോടിയാണെന്ന് ബോക്സ് ഓഫീസ് ട്രാക്കര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഒരു ഹോളിവുഡ് ചിത്രത്തിന്‍റെ ഒരാഴ്ചത്തെ റീ റിലീസിന് ലഭിച്ച കളക്ഷന്‍ എന്നത് പരിഗണിക്കുമ്പോള്‍ ചിത്രത്തിനുള്ള ജനപ്രീതി എത്രയെന്നത് വ്യക്തമാവുന്നുണ്ട്.
#Last #chance #today #Interstellar #collected #crores #six #days