(moviemax.in) മലയാള സിനിമാ നിർമാണ മേഖല നേരിടുന്ന പ്രതിസന്ധി വാർത്തയായിരിക്കെ പല അഭിപ്രായങ്ങൾ വരുന്നുണ്ട്. താരങ്ങളുടെ ഉയർന്ന പ്രതിഫലം, ജിസ്എസ്ടിക്ക് പുറമേയുള്ള വിനോദ നികുതി തുടങ്ങിയവ തങ്ങളെ വലയ്ക്കുന്നു എന്നാണ് ഭൂരിഭാഗം നിർമാതാക്കളും പറയുന്നത്.
താരങ്ങളുള്ളത് കൊണ്ടല്ലേ സിനിമയ്ക്ക് ആളുകൾ വരുന്നതെന്നും അവരുടെ മാർക്കറ്റിനനുസരിച്ചല്ലേ പ്രതിഫലമെന്നും ഈ വാദത്തെ എതിർക്കുന്നവർ ചോദിക്കുന്നു. കഴിഞ്ഞ ദിവസം ജി സുരേഷ് കുമാറും മറ്റ് നിർമാതാക്കളും നടത്തിയ പത്ര സമ്മേളനത്തിൽ ഒടിടി പ്ലാറ്റ്ഫോമുകളിൽ സിനിമകളെടുക്കുന്നതിൽ വന്ന മാറ്റത്തെക്കുറിച്ച് സംസാരിക്കുകയുണ്ടായി.
ഇന്ന് ഒടിടി നിശ്ചയിക്കുന്ന തുകയ്ക്ക് പല സിനിമകളും കൊടുക്കേണ്ട സാഹചര്യമാണ്. ഇത് നേരത്തെ സന്തോഷ് പണ്ഡിറ്റ് പ്രവചിച്ചതാണ്. സന്തോഷ് പണ്ഡിറ്റിന്റെ ദീർഘവീക്ഷണത്തെ അഭിനന്ദിച്ചവരും ഏറെയാണ്. ഇപ്പോഴിതാ കോടി ക്ലബ് കലക്ഷനെന്ന പേരിൽ തെറ്റായ അവകാശ വാദങ്ങൾ നടത്തുന്നതിനെതിരെ സംസാരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. തന്റെ യൂട്യൂബ് ചാനലിലാണ് പ്രതികരണം.
വർഷങ്ങൾക്ക് മുമ്പേ ഞാൻ പറഞ്ഞതാണിത്. സാമാന്യ ബുദ്ധിയുള്ളവർക്ക് 100 കോടി കിട്ടി 200 കോടി കിട്ടി എന്ന കലക്ഷൻ തള്ളുകൾ മനസിലാകും. കേരളത്തിൽ മൂന്നരക്കോടി ജനങ്ങളുണ്ട്. സിനിമ കാണുന്ന പ്രായത്തിലുള്ള ഒന്നേ മുക്കാൽ കോടി പേരുണ്ടാകും.
അവർ എല്ലാവരും സിനിമാ ഭ്രാന്തുള്ളവരല്ല. ഒരു കോടി ജനങ്ങളുണ്ടാകും. ഈ ഒരു കോടി ജനങ്ങളും സിനിമ നല്ലതാണെന്ന് കേട്ടാൽ ചാടിക്കയറി കാണുന്നവരാണോയെന്നും സന്തോഷ് പണ്ഡിറ്റ് ചോദിക്കുന്നു. ബാഹുബലി 2 എന്ന തെലുങ്ക് ചിത്രത്തിന്റെ കലക്ഷനും സന്തോഷ് പണ്ഡിറ്റ് ചൂണ്ടിക്കാണിച്ചു.
40ാം ദിവസം പോലും ഹൗസ്ഫുളായി ഓടിയ സിനിമയാണ് ബാഹുബലി 2. ഈ സിനിമ കേരളത്തിൽ നിന്ന് കലക്ട് ചെയ്തത് 76 കോടി രൂപയാണ്. ആരോ ചെയ്ത പുണ്യം കൊണ്ട് ബാഹുബലി 2 വിൽ പ്രഭാസാണ് നായകനായത്. ഇത് മലയാളത്തിലെ ഏതെങ്കിലും നടനായിരുന്നെങ്കിൽ 76 കോടിക്ക് 276 കോടി കിട്ടിയേ, മറ്റവന് കിട്ടിയില്ല എന്ന് പറഞ്ഞ് ചാടിക്കടിക്കുന്നുണ്ടാകും. പക്ഷെ പ്രഭാസ് എന്ന നടന് അങ്ങനെയാെരു ഗതികേടില്ലാത്തതിനാൽ ഉള്ള സത്യം അദ്ദേഹം തുറന്ന് പറഞ്ഞിട്ടുണ്ട്.
ഒരിക്കലും ഒരു സിനിമയ്ക്ക് കേരളത്തിൽ നിന്ന് മാത്രം ഇത്രയും പൈസ കിട്ടില്ല. പല സിനിമകളും കേരളത്തിന് പുറത്ത് ഓടിയിട്ട് കിട്ടുന്നുണ്ടാകും. പക്ഷെ അവിടെയും മറ്റൊരു കാര്യം ശ്രദ്ധിക്കേണ്ടതുണ്ടെന്ന് സന്തോഷ് പണ്ഡിറ്റ് പറയുന്നു. ഇന്ത്യയിലെ രൂപയ്ക്ക് ഗൾഫിലെയും അമേരിക്കയിലെയും പണത്തിന്റെ മൂല്യത്തിൽ നിന്ന് വ്യത്യാസമുണ്ട്. അത് കൊണ്ടാണ് അവിടെ കലക്ഷൻ കൂടുതലായി വരുന്നത്.
പലപ്പോഴും നിർമാതാവ് റെറ്റ്സ് കൊടുക്കുന്നുണ്ട്. വലിയ മെച്ചമൊന്നും നിർമാതാവിന് കിട്ടുന്നില്ല. കലക്ഷനെക്കുറിച്ചുള്ള ഇല്ലാത്ത വാദങ്ങളെക്കുറിച്ച് ഇപ്പോൾ നിർമാതാക്കൾ തന്നെ തുറന്ന് പറയുകയാണെന്നും സന്തോഷ് പണ്ഡിറ്റ് ചൂണ്ടിക്കാട്ടി. മലയാള സിനിമാ രംഗം 2030 നുൂള്ളിൽ വലിയ പ്രതിസന്ധി നേരിടുമെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നുണ്ട്.
ഞാൻ പ്രവചിച്ചതാണ് ഇപ്പോൾ നടന്നത്. 2030 ആകുമ്പോഴേക്കും തിയറ്ററുകളുടെ എണ്ണം കുറയും. മലയാള സിനിമ വളരെ വലിയ പ്രതിസന്ധിയിലേക്കാണ് പോകുന്നത്. പരമാവധി ചെലവ് ചുരുക്കി സിനിമ ചെയ്യാനാണ് നിർമാതാക്കൾ ശ്രദ്ധിക്കേണ്ടതുണ്ടെന്നും സന്തോഷ് പണ്ഡിറ്റ് വിമർശിച്ചു.
#santhoshpandit #says #100 #crore #collection #mollywood #not #possible #mentions #prabhas