അക്കൗണ്ടില്‍ വരുന്ന പോസ്റ്റുകള്‍ ശ്രദ്ധിക്കരുതെന്ന് നടി; തൃഷയുടെ എക്സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു

അക്കൗണ്ടില്‍ വരുന്ന പോസ്റ്റുകള്‍ ശ്രദ്ധിക്കരുതെന്ന് നടി; തൃഷയുടെ എക്സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു
Feb 11, 2025 09:13 PM | By Jain Rosviya

ചെന്നൈ: (moviemax.in) നടി തൃഷയുടെ എക്സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. നടി തന്നെയാണ് ഇന്‍സ്റ്റഗ്രാം വഴി തന്‍റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട വിവരം അറിയിച്ചത്.

അക്കൗണ്ട് വീണ്ടെടുക്കാന്‍ ശ്രമിക്കുകയാണെന്നും. അക്കൗണ്ടില്‍ വരുന്ന പോസ്റ്റുകള്‍ ശ്രദ്ധിക്കരുതെന്നും നടി തന്‍റെ ഇന്‍സ്റ്റ സ്റ്റോറിയില്‍ പറയുന്നു.

വിടാമുയര്‍ച്ചിയാണ് തൃഷ അഭിനയിച്ച് റിലീസായ അവസാന ചിത്രം. ചിത്രത്തില്‍ തമിഴ് സൂപ്പര്‍താരം അജിത്തിന്‍റെ ഭാര്യ വേഷത്തിലാണ് തൃഷ എത്തിയിരിക്കുന്നത്.

കായല്‍ എന്നാണ് ഈ റോളിന്‍റെ പേര്. പൂര്‍ണ്ണമായും അസര്‍ബൈജാനില്‍ ഷൂട്ട് ചെയ്ത മഗിഴ് തിരുമേനി സംവിധാനം ചെയ്ത ചിത്രം സമിശ്ര പ്രതികരണമാണ് തീയറ്ററില്‍ ഉണ്ടാക്കിയത്.

അടുത്തിടെ തൃഷ അഭിനയം നിര്‍ത്തുന്നുവെന്ന അഭ്യൂഹം പരന്നിരുന്നു. അഭിനയം അവസാനിപ്പിച്ച് തൃഷ നടന്‍ വിജയ് ആരംഭിച്ച തമിഴ് വെട്രി കഴകം പാര്‍ട്ടിയില്‍ അംഗമാകും എന്നായിരുന്നു ഗോസിപ്പ്.

എന്നാല്‍ ഈ ഗോസിപ്പ് തള്ളികളയുകയാണ് തൃഷയുടെ അമ്മ ഉമ കൃഷ്ണന്‍. തൃഷ അഭിനയം അവസാനിപ്പിക്കില്ലെന്നും രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നും ഉമ കൃഷ്ണന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തൃഷ സിനിമയില്‍ തന്നെ തുടരും എന്നും ഉമ കൃഷ്ണന്‍ പറഞ്ഞു.

ഇപ്പോള്‍ അര ഡസൻ സിനിമകളിലേറെ തൃഷ അഭിനയിച്ച് പുറത്ത് എത്താനുണ്ട്. ഐഡന്റിറ്റി എന്ന മലയാള ചിത്രത്തില്‍ ടൊവിനോ തോമസിനൊപ്പം അഭിനയിച്ച ചിത്രമാണ് തൃഷയുടെതായി ഈ വര്‍ഷം ആദ്യം പുറത്തിറങ്ങിയത്.

അജിത്തിനൊപ്പം തന്നെ അഭിനയിച്ച മറ്റൊരു ചിത്രമായ ഗുഡ് ബാഡ് അഗ്ലി ഏപ്രിൽ 10ന് റിലീസ് ചെയ്യും എന്നാണ് വിവരം. ഈ സിനിമ ആധിക് രവിചന്ദ്രൻ ആണ് സംവിധാനം ചെയ്യുന്നത്.

തുടർന്ന് മണിരത്‌നം സംവിധാനം ചെയ്ത തഗ് ലൈഫ് എന്ന സിനിമയും താരം പൂർത്തിയാക്കിയിട്ടുണ്ട്. ഈ ചിത്രത്തിൽ കമല്‍ഹാസന്‍, സിമ്പു പ്രധാന കഥാപാത്രത്തിൽ എത്തുന്ന തഗ് ലൈഫ് ഈ വര്‍ഷം ജൂണില്‍ റിലീസ് ചെയ്യും.

#Trisha #X #account ##hacked

Next TV

Related Stories
ഇതൊരു കലക്ക് കലക്കും...; 'ബെൻസ്' സിനിമയുടെ ഷെഡ്യൂൾ പൂർത്തിയാക്കി നിവിൻ പോളി

Nov 22, 2025 11:05 PM

ഇതൊരു കലക്ക് കലക്കും...; 'ബെൻസ്' സിനിമയുടെ ഷെഡ്യൂൾ പൂർത്തിയാക്കി നിവിൻ പോളി

ബെൻസ്, തമിഴ് ചിത്രം, ഷെഡ്യൂൾ പൂർത്തിയാക്കി നിവിൻ...

Read More >>
ഹനുമാനെക്കുറിച്ചുള്ള പരാമർശം; രാജമൗലിക്കെതിരെ പരാതിയുമായി രാഷ്ട്രീയ വാനരസേന

Nov 18, 2025 06:26 PM

ഹനുമാനെക്കുറിച്ചുള്ള പരാമർശം; രാജമൗലിക്കെതിരെ പരാതിയുമായി രാഷ്ട്രീയ വാനരസേന

ഹനുമാനെക്കുറിച്ചുള്ള പരാമർശം, എസ്.എസ്. രാജമൗലി, രാഷ്ട്രീയ വാനരസേന,...

Read More >>
Top Stories










News Roundup