(moviemax.in) മലയാള സിനിമാ രംഗത്ത് നിർമാണ മേഖലയിൽ നേരിടുന്ന പ്രതിസന്ധി ഇതിനോടകം ചർച്ചയായിട്ടുണ്ട്. ജൂൺ ഒന്ന് മുതൽ മുതൽ ഷൂട്ടിംഗ് നിർത്തി വെച്ച് സമരം പ്രഖ്യാപിച്ചിരിക്കുകയാണ് നിർമാതാക്കൾ. താരങ്ങളുടെ ഉയർന്ന പ്രപതിഫലം, പരിധി വിടുന്ന പ്രൊഡക്ഷൻ ചെലവ്, സർക്കാരിൽ നിന്നും സഹായമില്ലാത്തത് തുടങ്ങിയ കാരണങ്ങളാണ് നിർമാതാക്കൾ ചൂണ്ടിക്കാണിക്കുന്നത്. നിർമാതാവ് ജി സുരേഷ് കുമാറാണ് പത്രസമ്മേളനത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്.
ഇപ്പോഴിതാ നിർമാണ രംഗത്തുള്ള ചില പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് നിർമാതാവ് സന്തോഷ് കുരുവിള. സില്ലി മോങ്ക്സ് മോളിവുഡിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. തന്റെ സിനിമയുടെ ഷൂട്ടിംഗ് സെറ്റിൽ നിന്നും ടൊവിനോ തോമസിനെ മറ്റൊരു സിനിമയുടെ സെറ്റിലേത്തിക്കാൻ ഒരു നിർമാതാവ് വലിയ സമ്മർദ്ദം ചെലുത്തിയിരുന്നെന്ന് സന്തോഷ് കുരുവിള പറയുന്നു.
നാരദൻ എന്ന സിനിമയുടെ സെറ്റിൽ നിന്നും ടൊവിനോയെ കൊണ്ട് പോകാൻ മറ്റേ പ്രൊഡ്യൂസർ എന്ത് മാത്രം പ്രഷർ ചെയ്തിട്ടുണ്ടെന്ന് അറിയാമോ. അവസാനം ടൊവിനോയ്ക്ക് സ്വന്തം കയ്യിൽ നിന്ന് പൈസ മുടക്കി ഷൂട്ടിംഗിന് ഹെലികോപ്ടറിൽ പോകേണ്ടി വന്നു.
പണമില്ലാതെ ജീവിക്കാൻ പറ്റില്ല. ഞാനും പണത്തിന് വേണ്ടിയാണ് അധ്വാനിക്കുന്നതും ഓടുന്നതും. പക്ഷെ വേറെ ഒരാളെ ബുദ്ധിമുട്ടിച്ച് പണമുണ്ടാക്കുന്നതിനോട് തനിക്ക് താൽപര്യമില്ലെന്നും സന്തോഷ് കുരുവിള പറഞ്ഞു.
ആന്റണി പെരുമ്പാവൂർ നിർമ്മിച്ച മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന സിനിമയെക്കുറിച്ചും ഇദ്ദേഹം സംസാരിക്കുന്നുണ്ട്. സന്തോഷ് കുരുവിളയും നിർമാണത്തിൽ പങ്കാളിയായിരുന്നു. മരയ്ക്കാറിന് ഡീഗ്രേഡിംഗ് നടന്നിട്ടുണ്ട്. അതേസമയം ഹൈപ്പ് കാരണമല്ല സിനിമയ്ക്ക് വിമർശനം കൂടിയതെന്നും സന്തോഷ് കുരുവിള വ്യക്തമാക്കി.
ആ ഹൈപ്പ് കൊടുക്കാൻ കാരണമുണ്ടെന്നും അത്രയും വലിയ മുതൽ മുടക്ക് മരയ്ക്കാറിന് വന്നിട്ടുണ്ടെന്നും സന്തോഷ് കുരുവിള പറയുന്നു. മലയാള സിനിമയിലെ ഏറ്റവും ബുദ്ധിമാനായ പ്രൊഡ്യൂസറാണ് ആന്റണി പെരുമ്പാവൂർ. പുള്ളി അങ്ങനെ വലിയ മണ്ടത്തരങ്ങൾ ചെയ്യില്ല. ഞാൻ പലപ്പോഴും പുള്ളിയോട് അഭിപ്രായങ്ങൾ ചോദിക്കാറുണ്ട്.
മലയാളത്തിലെ ഏറ്റവും വലിയ നടന്റെ ഏറ്റവും കൂടുതൽ സിനിമകളെടുത്തയാളാണ്. സ്വന്തമായി അധ്വാനിച്ച് വലിയൊരു പ്രസ്ഥാനമുണ്ടാക്കിയ ആൾ. ആ സിനിമയിൽ ഞാനൊരു അഭിപ്രായവും പറഞ്ഞിട്ടില്ല. കാരണം എന്റെ അഭിപ്രായത്തിന് അവിടെ സ്ഥാനമില്ല. ആ ഹൈപ്പ് കൊടുത്തില്ലായിരുന്നെങ്കിൽ പടത്തിന് ഇതിൽ കൂടുതൽ നഷ്ടം വന്നേനെയെന്നും സന്തോഷ് കുരുവിള പറഞ്ഞു.
അടുത്തിടെയാണ് സംവിധായകൻ ആഷിഖ് അബുവിനെതിരെ പ്രൊഡ്യൂസേർസ് അസോസിയേഷനിൽ സന്തോഷ് കുരുവിള പരാതി നൽകിയത്. നാരദൻ, മഹേഷിന്റെ പ്രതികാരം, മായാനദി എന്നീ സിനിമകളുടെ മ്യൂസിക് റൈറ്റ്സ്, ലാഭവിഹിതം, വിതരണാവകാശം എന്നിങ്ങനെ പല വിഭാഗങ്ങളിലായി തനിക്ക് പൈസ ലഭിക്കാനുണ്ടെന്നായിരുന്നു സന്തോഷ് കുരുവിളയുടെ പരാതി.
2 കോടി 15 ലക്ഷം രൂപ തനിക്ക് ലഭിക്കാനുണ്ടെന്നാണ് സന്തോഷ് കുരുവിള പറയുന്നത്. സന്തോഷ് കുരുവിളയുടെ മൂൺഷോട്ട് എന്റർടെയിൻമെന്റ്സ്, ആഷിഖ് അബുവിന്റെ ഒപിഎം സിനിമാസ് എന്നിവ ചേർന്നാണ് ഈ മൂന്ന് സിനിമകളും നിർമ്മിച്ചത്.
#santhoshtkuruvila #reveals #happened #during #his #movie #shoot #tovino #also #mentions #antonyp