(moviemax.in) വുമണ്‍ ഇന്‍ സിനിമാ കളക്ടീവില്‍ പ്രവര്‍ത്തിക്കുന്നത് തനിക്ക് അവസരങ്ങള്‍ ഇല്ലാതാക്കിയിട്ടില്ലെന്നും എന്നാല്‍ അത് ഈ മേഖലയിലുള്ളവരുടെ തന്നോടുള്ള സമീപനം മോശമാക്കിയിട്ടുണ്ടെന്നും നടി പദ്മപ്രിയ.
ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് ഡബ്ല്യു.സി.സി. ഉണ്ടാക്കിക്കൊടുത്തതാണെന്നുവരെ പറയുന്നവരുണ്ട്. കമ്മിറ്റിക്ക് മുന്‍പാകെ 60 വരെ പേര്‍ മൊഴികൊടുത്തിട്ടുണ്ട്. ഡബ്ബ്യു.സി.സി.യിലെ സജീവാംഗങ്ങള്‍ 15-നടുത്താണ്. പിന്നെയെന്തിനാണ് ഇങ്ങനെയൊരു പ്രചാരണം?
ഡബ്ല്യു.സി.സി. ഉണ്ടായ കാലത്ത് സ്ത്രീകളെ സ്ത്രീകള്‍ക്കെതിരേ ഉപയോഗിക്കാന്‍ ശ്രമമുണ്ടായിട്ടുണ്ട്. സംഘടന തുടങ്ങിയത് ഒരു കാവല്‍ നായയായിട്ടായിരുന്നു. അത് അങ്ങനെ തന്നെ തുടരും. അതിനര്‍ഥം എല്ലാ കാലവും ഡബ്ബ്യു.സി.സി. ഉണ്ടാവണമെന്നല്ല.
സിനിമയിലെ സ്ത്രീകള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താനായി ഒരു സംഘടന ആവശ്യമില്ലാത്തവിധത്തില്‍ പ്രശ്‌നങ്ങള്‍ അവസാനിച്ച് ഡബ്ല്യു.സി.സി പോലും വേണ്ടാത്ത ഒരു കാലം വരുമെന്നാണ് പ്രതീക്ഷ- പദ്മപ്രിയ പറഞ്ഞു.
#Working #WCC #not #eliminated #opportunities #Padmapriya